Wednesday, November 9, 2016

കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്സിന്റെ ഐ ഇ എല്‍ ടി എസ്‌ മുന്നൊരുക്ക പദ്ധതി





കൊച്ചി: ഐ ഇ എല്‍ ടി എസ്‌ പരീക്ഷയ്‌ക്കായി തയാറെടുക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികളുടെ മുന്നൊരുക്കം ലക്ഷ്യമിട്ട്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്‌ പങ്കാളിത്ത പദ്ധതി അവതരിപ്പിച്ചു. ആഗോളതലത്തില്‍ തന്നെ ഇംഗ്ലീഷ്‌ പ്രാവീണ്യം അളക്കുന്ന ഐ ഇ എല്‍ ടി എസ്‌ പരിശീലനത്തിനായി ഔദ്യോഗിക ഭാഷ പഠന സഹായിയാണ്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല ആരംഭിച്ചിരിക്കുന്നത്‌.

ഇംഗ്ലീഷ്‌ ഭാഷയില്‍ നവീനവും ആധുനികവുമായ പഠനരീതി ഉറപ്പ്‌ വരുത്താന്‍ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്‌ പ്രതിജ്ഞാബദ്ധമാണെന്ന്‌ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ദക്ഷിണേഷ്യ മാനേജിങ്‌ ഡയറക്ടര്‍ രത്‌നേഷ്‌ കുമാര്‍ ജാ അഭിപ്രായപ്പെട്ടു. ഐ ഇ എല്‍ ടി എസ്‌ പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ വളരെ നന്നായി കഴിവ്‌ തെളിയിക്കാറുണ്ടെന്നും അവര്‍ക്കായി കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസുമായി സഹകരിച്ച്‌ ടെസ്റ്റ്‌ ബാങ്ക്‌ സീരീസ്‌ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ അസസ്‌മെന്റ്‌ ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ടി.കെ. അരുണാചലംപറഞ്ഞു. ഐ ഇ എല്‍ ടി എസ്‌ ടെസ്റ്റ്‌ ബാങ്കില്‍ നാല്‌ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്റ്റുകളാണുള്ളത്‌. കേംബ്രിഡ്‌ജ്‌ ലേര്‍ണിംഗ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം അനുസരിച്ച്‌ ഓണ്‍ലൈനായിട്ടാണ്‌ ടെസ്റ്റുകള്‍ മാനേജ്‌ ചെയ്യുന്നത്‌. ടെസ്റ്റ്‌ മോഡിലും പ്രാക്ടീസ്‌ മോഡിലും ഇത്‌ ലഭ്യമാണ്‌. പരീക്ഷയ്‌ക്ക്‌ സമാനമായ പേപ്പര്‍ ടെസ്റ്റ്‌ ആകും ടെസ്റ്റ്‌ മോഡില്‍ ലഭ്യമാകുക. മള്‍ട്ടിപ്പിള്‍ അറ്റംപ്‌റ്റും എക്‌സാം പാര്‍ട്ടും ചേര്‍ന്നതാകും പ്രാക്ടീസ്‌ മോഡ്‌. വീഡിയോ വഴി ചോദ്യങ്ങള്‍ ചോദിക്കുന്ന സ്‌പീക്കിങ്‌ ടെസ്റ്റ്‌ സിമുലേഷനും പരിശീലനത്തിന്‍റെ ഭാഗമായി ഉണ്ടാകും. യു കെ കേംബ്രിഡ്‌ജിലെ ഇ എല്‍ ടി വിഭാഗം ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്‌ടര്‍ നീല്‍ ടോംകിന്‍സ്‌, കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ദക്ഷിണേഷ്യ മാനേജിങ്‌ ഡയറക്ടര്‍ രത്‌നേഷ്‌ ജാ, കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ അസസ്‌മെന്റ്‌ ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ടി.കെ. അരുണാചലം, ബ്രാന്‍ഡ്‌ മേധാവി പ്രീതി ഹിന്‍ഗ്രാണി എന്നിവര്‍ ചേര്‍ന്ന്‌ പങ്കാളിത്ത പദ്ധതിയും ഐ ഇ എല്‍ ടി എസ്‌ ടെസ്റ്റ്‌ ബാങ്കും അവതരിപ്പിച്ചു.  

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...