Wednesday, June 28, 2017

ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിന്‌ പ്ലേസ്‌മെന്റില്‍ റെക്കോഡ്‌




കൊച്ചി : ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിന്‌ ക്യാംപസ്‌ പ്ലേസ്‌മെന്റില്‍ റെക്കോഡ്‌ നേട്ടം. വിദേശ കോര്‍പറേറ്റ്‌ സ്ഥാപനങ്ങളടക്കം 81 സ്ഥാപനങ്ങളില്‍ നിന്ന്‌ 108 പ്ലേസ്‌മെന്റ്‌ ഓഫറുകളാണ്‌ ഈ വര്‍ഷം ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ യൂണിവേഴ്‌സിറ്റിക്ക്‌ ലഭിച്ചിരിക്കുന്നത്‌. മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനവാണ്‌ ഇത്‌ കാണിക്കുന്നത്‌. 
ലോകപ്രശസ്‌തമായ നിയമ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ്‌ ബിസിനസ്‌ സ്ഥാപനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എക്കണോമിക്‌സ്‌ ലോ പ്രാക്ടീസ്‌, ഷാര്‍ദുല്‍ അമര്‍ചന്ദ്‌ മംഗള്‍ദാസ്‌, ഖെയ്‌താന്‍, ലെക്‌സ്‌ ഫാവിയോസ്‌, ട്രൈലീഗല്‍, ലക്ഷ്‌മീകുമാരന്‍ ആന്റ്‌ ശ്രീധരന്‍, നിഷിത്‌ ദേശായി അസോസിയേറ്റ്‌സ്‌, വാഡിയാ ഖാന്‍ഡി, എസ്‌ ആര്‍ അസോസിയേറ്റ്‌സ്‌, ഭറൂച്ച ആന്‍ഡ്‌ പാര്‍ട്‌ണേഴ്‌സ്‌, കന്‍ഗ ആന്റ്‌ കോ, റെംഫ്രി ആന്‍ഡ്‌ സാഗര്‍, ഇന്റല്‍ അഡ്വകെയര്‍, അദൈ്വത ലീഗല്‍, പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ കൂപ്പര്‍, എച്ച്‌ സി എല്‍, ക്ലച്ച്‌ ഗ്രൂപ്പ്‌, തോംസണ്‍ റോയിട്ടേഴ്‌സ്‌, ജെ എസ്‌ പി എല്‍, വിസ്‌ക്രാഫ്‌റ്റ്‌ ഇന്റര്‍നാഷണല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്‌. രാജ്യത്തെ മുന്‍നിര കോര്‍പറേറ്റ്‌ നിയമ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ്‌ മംഗള്‍ദാസ്‌ ഗ്രാജ്വേറ്റിംഗ്‌ ബാച്ചിലെ 11 വിദ്യാര്‍ഥികള്‍ക്കാണ്‌ ജോലി വാഗ്‌ദാനം ചെയ്‌തത്‌.
വലിയ വിഭാഗം ലോ ഗ്രോജ്വേറ്റിംഗ്‌ വിദ്യാര്‍ഥികള്‍ ലാംപ്‌ ഫെലോഷിപ്പ്‌, ഗാന്ധി ഫെലോഷിപ്പ്‌, ടീച്ച്‌ ഫോര്‍ ഇന്ത്യ, ദി ലെജിസ്‌റ്റ്‌ ഫൗണ്ടേഷന്‍, കട്ട്‌സ്‌ ഇന്റര്‍നാഷണല്‍, സി എസ്‌ ഒ എന്നീ സ്ഥാപനങ്ങളില്‍ പോളിസി റിസര്‍ച്ച്‌, തങ്ങളുടെ കരിയറായി തിരഞ്ഞെടുത്തിട്ടുണ്ട്‌.
ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സവിശേഷതയായത്‌ എല്‍ എല്‍ എം ബാച്ചിലെ ശ്രീ. വാലി സര്‍ദാന്റെ നിയമനമാണ്‌. അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാരിലെ മൈന്‍സ്‌ ആന്റ്‌ പെട്രോളിയം മന്ത്രാലയത്തില്‍ ലീഗല്‍ ഡയറക്ടറായാണ്‌ അദ്ദേഹത്തിന്‌ നിയമനം ലഭിച്ചത്‌. 
ലണ്ടന്‍ ആസ്ഥാനമായ ഹെര്‍ബെര്‍ട്ട്‌ സ്‌മിത്ത്‌ ഫ്രീഹില്‍സ്‌ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളുമായി പരിശീലന കരാറില്‍ ഒപ്പുവെച്ചതാണ്‌ മറ്റൊരു ശ്രദ്ധേയ നേട്ടം. നിരവധി നിയമ സ്ഥാപനങ്ങള്‍ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഭാവിയില്‍ ആ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന്‌ അവസരം ലഭിക്കുമെന്നും ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ വൈസ്‌ ചാന്‍സലറും ഡീനുമായ പ്രൊഫ. സി രാജ്‌കുമാര്‍ പറഞ്ഞു. 
കോര്‍പറേറ്റ്‌ നിയമ സ്ഥാപനങ്ങള്‍ക്ക്‌ പുറമെ ഇന്ത്യയിലെ വിവിധ കോര്‍പറേഷനുകള്‍, ബിസിനസ്‌ സ്ഥാപനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ തുടങ്ങിയവയില്‍ കോണ്‍സല്‍ സ്ഥാനങ്ങളിലും ലോയേഴ്‌സ്‌ ചേംബറുകളില്‍ പ്രാക്ടീസ്‌ ചെയ്യാനും ഹൈക്കോടതി, സുപ്രീംകോടതി ജഡ്‌ജിമാരുടെ ജുഡീഷ്യല്‍ 
ക്ലര്‍ക്കുമാരാകാനും അവസരം ലഭിക്കും. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...