Wednesday, June 21, 2017

ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ പുതിയ പോളിസി


ഹാര്‍ട്ട്‌-കാന്‍സര്‍ രോഗികള്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ പുതിയ പോളിസി

കൊച്ചി: ഹാര്‍ട്ട്‌/കാന്‍സര്‍ രോഗികള്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ പുതിയ പോളിസി. കാന്‍സര്‍/ഹാര്‍ട്ട്‌ രോഗം കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഇന്‍ഷുറന്‍സ്‌ കവറിന്റെ ഒരു ഭാഗം ലഭ്യമാക്കുമെന്നതാണ്‌ ഈ പോളിസിയുടെ സവിശേഷത. ഉപഭോക്താവിന്‌ അതുവഴി ഏറ്റവും മികച്ച ചികില്‍സ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നു. 
രോഗിയെന്ന്‌ കണ്ടെത്തി പണം നല്‍കി കഴിഞ്ഞാലും പോളിസി തുടരും. ഉപഭോക്താവ്‌ പിന്നീട്‌ പ്രീമിയം അടയ്‌ക്കുകയും വേണ്ട. ഏതു തരം ഇന്‍ഷുറന്‍സ്‌ കവര്‍ വേണമെന്ന്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ട്‌. ഹാര്‍ട്ട്‌ അല്ലെങ്കില്‍ കാന്‍സര്‍ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്ന കവര്‍ തെരഞ്ഞെടുക്കാം. 
കാന്‍സറും ഹൃദ്‌രോഗവും ഒന്നിച്ചുളളവരാണ്‌ ഇന്ത്യയില്‍ മരണമടയുന്നവരില്‍ 50 ശതമാനവും. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൃദയാഘാതം നടക്കുന്നത്‌ ഇന്ത്യയിലാണെന്നാണ്‌ മെഡിക്കല്‍ റീസര്‍ച്ച്‌ പറയുന്നത്‌. ഓരോ വര്‍ഷവും രണ്ടു ലക്ഷം ഹൃദയ ശസ്‌ത്രക്രിയകള്‍ നടക്കുന്നു. 2020ഓടെ കാന്‍സര്‍ രോഗികളുടെ എണ്ണം 25 ശതമാനം വര്‍ദ്ധിക്കുമെന്നും കണക്കാക്കുന്നു. ഓരോ 13-ാമത്തെ പുതിയ കാന്‍സര്‍ രോഗിയും ഇന്ത്യയില്‍ നിന്നാണ്‌. 
നേരത്തെ രോഗം കണ്ടെത്തുകയും സാമ്പത്തിക ശേഷിയുമുണ്ടെങ്കില്‍ നൂതന ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള ഇന്ന്‌ ഹൃദ്‌രോഗവും കാന്‍സറും ചികില്‍സിച്ച്‌ മാറ്റാവുന്നതാണ്‌.
ഈ ചെലവുകള്‍ താങ്ങാവുന്ന രീതിയിലാണ്‌ ഹാര്‍ട്ട്‌/കാന്‍സര്‍ സംരക്ഷണ പോളിസി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. രോഗ നിര്‍ണയത്തിനു ശേഷം ഉപഭോക്താവിന്‌ തീരുമാനിക്കാം എന്നു പറഞ്ഞാല്‍ രോഗിക്ക്‌ ആവശ്യമായ ചികില്‍സയ്‌ക്ക്‌ ശരിയായ സമയത്ത്‌ പണം ലഭ്യമാകുമെന്ന്‌ അര്‍ത്ഥം. ആഡ്‌ ഓണ്‍ ബെനിഫിറ്റുകളുമുണ്ട്‌. ഇന്‍കം റീപ്ലേസ്‌മെന്റ്‌ എന്ന ബെനിഫിറ്റാണെങ്കില്‍ ഇന്‍ഷുറന്‍സ്‌ കവറിന്റെ ഒരു ശതമാനം പ്രതിമാസ ഘടുക്കളായി ഉപഭോക്താവിന്‌ ലഭിക്കും. ചികില്‍സയിലിരിക്കെ വ്യക്തിക്ക്‌ ഉണ്ടാകാവുന്ന താല്‍ക്കാലിക വരുമാന നഷ്‌ടങ്ങള്‍ക്ക്‌ ഇത്‌ ആശ്വാസമാകും. 
ഹാര്‍ട്ട്‌/കാന്‍സര്‍ സംരക്ഷണ പോളിസി ഉപഭോക്താവിന്‌ ഇന്‍ഷുറന്‍സ്‌ കവര്‍ തുക ഓരോ വര്‍ഷവും ഉയര്‍ത്താനുള്ള അവസരവും നല്‍കുന്നുണ്ട്‌. മെഡിക്കല്‍ ചികില്‍സാ ചെലവു വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ചാണ്‌ ഈ സൗകര്യം നല്‍കുന്നത്‌.
പ്രതിമാസം 100 രൂപ ചെലവില്‍ ഉപഭോക്താവിന്‌ 20 ലക്ഷം രൂപയുടെ കാന്‍സര്‍ കവറും 10 ലക്ഷം രൂപയുടെ ഹാര്‍ട്ട്‌ കവറും ലഭിക്കുമെന്നത്‌ പോളിസിയെ ഏറെ ആകര്‍ഷണീയമാക്കുന്നു. 
ആരോഗ്യ സംരക്ഷണം എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ശരിയായ സമയത്തെ രോഗ നിര്‍ണയത്തിനും ചികില്‍സയ്‌ക്കും വളരെ പ്രധാന്യമുണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട്‌ ഇതിനൊരു തടസമാകരുതെന്നും ഇതു മനസിലാക്കിയാണ്‌ പുതിയ ഹാര്‍ട്ട്‌/കാന്‍സര്‍ പ്രൊട്ടക്‌റ്റ്‌ പോളിസി അവതരിപ്പിച്ചിരിക്കുന്നതെന്നും ഉപഭോക്താവിന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ പോളിസി തെരഞ്ഞെടുക്കാമെന്നതാണ്‌ ഇതിന്റെ സവിശേഷതയെന്നും എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പുനീത്‌ നന്ദ പറഞ്ഞു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...