Tuesday, November 21, 2017

600 കോടി രൂപ ചെലവില്‍ വ്യവസായ പാര്‍ക്കുമായി ഹയര്‍ ഇന്ത്യ




കൊച്ചി: ആഗോള അപ്ലയന്‍സസ്‌, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ ബ്രാന്റ്‌ ഹയര്‍ 600 കോടി രൂപ ചെലവില്‍ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുമായി ഇന്ത്യയിലെ സാന്നിദ്ധ്യം വിപുലപ്പെടുത്തുന്നു. മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉല്‍പ്പാദന സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ്‌ ഹയറിന്റെ ഈ സംരംഭം. പൂനെയിലെ രഞ്ചന്‍ഗാവില്‍ നിലവിലുള്ള പ്ലാന്റിനോടനുബന്ധിച്ചാണ്‌ പുതിയ വ്യവസായ പാര്‍ക്ക്‌ ഹയര്‍ ആരംഭിച്ചത്‌. കമ്പനിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനത്തില്‍ 322% വളര്‍ച്ചയ്‌്‌ക്ക്‌ പുതിയ പാര്‍ക്ക്‌ സഹായകമാകുമെന്ന്‌ ഹയര്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ലിയാംഗ്‌ ഹൈഷാന്‍ പറഞ്ഞു.
നേരിട്ടുള്ള 2000 തൊഴിലവസരങ്ങളും, പരോക്ഷമായി 10,000 തൊഴിലവസരങ്ങളുമാണ്‌ പുതിയ സംരംഭം സൃഷ്ടിക്കുന്നത്‌. എല്‍ഇഡി ടിവി, വാഷിംഗ്‌ മെഷീന്‍, വാട്ടര്‍ ഹീറ്റര്‍ എന്നീ വിഭാഗങ്ങളിലെ 3.8 ദശലക്ഷം പുതിയ യൂണിറ്റുകളാണ്‌ ഇതോടെ ഹയറിന്‌ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നത്‌. 
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌, ഹയര്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ലിയാംഗ്‌ ഹൈഷാന്‍ ഹയര്‍ അപ്ലയന്‍സസ്‌ ഇന്ത്യ മനേജിംഗ്‌ ഡയറക്ടര്‍ സോഗ്‌ യുജുന്‍, പ്രസിഡന്റ്‌ എറിക്‌ ബ്രഗാന്‍സ എന്നിവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...