Tuesday, September 4, 2018

ദുരിതബാധിതര്‍ക്ക്‌ സഹായം എത്തിക്കാന്‍ ഫെഡറല്‍ ബാങ്ക്‌ ഫെഡ്‌കണക്‌റ്റ്‌




കൊച്ചി: ദുരിതബാധിതര്‍ക്ക്‌ സുഗമമായി സഹായം എത്തിക്കുന്നതിനായി പൊതുജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്ക്‌ ഫെഡ്‌കണക്‌റ്റ്‌ എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്പ്‌ പുറത്തിറക്കി. പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സഹായം എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ആപ്പ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ദുരിതബാധിതര്‍ക്ക്‌ തങ്ങളുടെ സഹായ അഭ്യര്‍ഥനകള്‍ അറിയിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്‌.

ഏതാനും ക്ലിക്കുകളിലൂടെ ആര്‍ക്കും ദുരിതബാധിതര്‍ക്ക്‌ സഹായം എത്തിക്കാം. ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, യു പി ഐ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ 2500 രൂപ മുതലുള്ള സഹായധനം ആപ്പിലൂടെ ദുരിതബാധിതര്‍ക്ക്‌ എത്തിക്കാം. 

സഹായം ആവശ്യമുള്ള വ്യക്തിക്ക്‌ ആപ്പിലൂടെ സഹായാഭ്യര്‍ഥന നടത്താം. ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഈ സഹായ അഭ്യര്‍ഥനയുടെ സത്യാവസ്ഥയും 
ആധികാരികതയും അന്വേഷിച്ച്‌ ഉറപ്പ്‌ വരുത്തുകയും ലഭ്യമായ സഹായധനം അവരിലേക്ക്‌ 
എത്തിക്കുകയും ചെയ്യും. 

ആപ്പിലൂടെ നല്‍കുന്ന തുകയുടെ അന്‍പത്‌ ശതമാനം ഇന്‍കം ടാക്‌സ്‌ ആക്ടിന്റെ 80 ജി 
പ്രകാരം ഡിഡക്ഷന്‌ വിധേയമാക്കുകയും ചെയ്യാം. സുതാര്യമായ സംവിധാനമാണ്‌ ആപ്പിലൂടെ ഒരുക്കിയിട്ടുള്ളത്‌. അര്‍ഹരായവരിലേക്ക്‌ മാത്രം സഹായം എത്തുന്നു എന്ന്‌ ഉറപ്പാക്കുകയും ചെയ്യും. പ്‌ളേസ്‌റ്റോറില്‍ ആപ്പ്‌ ലഭ്യമാണ്‌

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...