Monday, July 6, 2020

ആമസോൺ പാൻട്രി സേവനം ഇന്ത്യയിലെ 300 ല്പരം നഗരങ്ങളിലേക്കു വ്യാപിപ്പിച്ചു


മറ്റു പല നഗരങ്ങളുടെയും കൂട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പാലക്കാട്,മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾ പലവ്യജ്ഞനഷോപ്പിംഗിന്മേൽ കൂടുതൽ ലാഭിക്കാൻ കഴിയും   


കൊച്ചി, 2020: Amazon.in അതിന്റെ ജനപ്രിയ പരിപാടി 'ആമസോൺ പാൻട്രി' രാജ്യത്തെ 300 ല്പരം നഗരങ്ങളിലേക്കു വ്യാപിപ്പിക്കുന്ന വിവരം ഇന്ന് പ്രഖ്യാപിച്ചു.  മറ്റു പല നഗരങ്ങളുടെയും കൂട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം  എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി ആമസോൺ പാൻട്രിയിൽ സൌകര്യപ്രദമായി പലവ്യജ്ഞനങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും.    
ആമസോൺ പാൻട്രിയ്ക്കൊപ്പം ഉപഭോക്താക്കൾക്ക് മുഖ്യാഹാരത്തിന്റെയും  FMCG ബ്രാൻഡഡ് ഉല്പന്നങ്ങളുടെയും പ്രതിമാസ പലവ്യജ്ഞനങ്ങൾക്കു മേൽ 35% വരെ ലാഭത്തിനൊപ്പം തിരഞ്ഞെടുത്ത പലചരക്കുകളും ദൈനംദിനാവശ്യത്തിനുള്ള വസ്തുക്കളും ലഭിക്കുന്നു, അവർക്ക് 200 ൽപ്പരം ബ്രാഡുകളിൽ നിന്നായി 3000 ഉല്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ കഴിയും ഒപ്പം വെറും 1-2 ദിവസത്തിനകം അത് അവരുടെ വീട്ടുപടിക്കൽ എത്തിച്ചു നേടാം. ബെംഗളൂരു, ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്. കൊൽകാത്ത, പുണെ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിൽ തങ്ങളുടെ പാൻട്രി ഡെലിവറി ഷെഡ്യുൾ ചെയ്യുന്നതിന് സൌകര്യപ്രദമായ നിശ്ചിത സമയം തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്കു കഴിയും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...