Wednesday, July 29, 2020

ആന്‍ ക്ലീന്‍ കണ്‍സിഡേഡ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍


സൂര്യപ്രകാശത്തില്‍ അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നാല് മാസം വരെ പ്രവര്‍ത്തിക്കും

 

കൊച്ചി: വിഎച്ച്പി ഗ്ലോബലിന്‍റെ ഉടമസ്ഥതയിലുള്ള പ്രമുഖ അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ ആന്‍ ക്ലീനിന്‍റെ  പരിസ്ഥിതി സൗഹാര്‍ദ്ദ വാച്ചുകളായ ആന്‍ ക്ലിന്‍ കണ്‍സിഡേഡ് വിപണിയിലെത്തി. ഇന്ത്യയില്‍ ആന്‍ ക്ലീന്‍ വാച്ചുകളുടെ പൂര്‍ണമായ അവകാശം ടൈറ്റന്‍ കമ്പനി ലിമിറ്റഡിനാണ്. ആധുനികമായ 11 വാച്ചുകളാണ് ഈ വാച്ച് ശേഖരത്തിലുള്ളത്.

 

റെസ്പോണ്‍സിബിള്‍ ലതര്‍പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചിരിക്കുന്നതിനാലും സൂര്യപ്രകാശത്തിന്‍റെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതിനാലും കൂടുതല്‍ സുസ്ഥിരമായ ഉത്പന്നങ്ങളാണ് ആന്‍ ക്ലിന്‍ കണ്‍സിഡേഡ് ശേഖരത്തിലുള്ളത്. സൂര്യപ്രകാശവും മറ്റ് പ്രകാശസ്രോതസുകളും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സോളാര്‍ ബാറ്ററികളാണ് ഈ ശേഖരത്തിലെ എല്ലാ വാച്ചുകളിലും നല്‍കിയിട്ടുള്ളത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാച്ച് നാല് മാസം വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ ഇത് മതിയാകും

 

ആപ്പിള്‍ തൊലിപൈനാപ്പിള്‍കോര്‍ക്ക് എന്നിങ്ങനെയുള്ള സസ്യവസ്തുക്കളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വീഗന്‍ ലെതര്‍ സ്ട്രാപ്പുകളാണ് റെസ്പോണ്‍സിബിള്‍ ലതര്‍ വാച്ചുകളിലുള്ളത്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന കോര്‍ക്ക് ലൈനിംഗുകളാണ് ഈ ശേഖരത്തിലെ ചില വാച്ചുകളിലുള്ളത്. സ്വാഭാവികമായ പരുത്തിവൃക്ഷനാരുകള്‍ സെല്ലുലോസ് അസറ്റേറ്റ് എന്നിവ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലാണ് ഒരു നിര വാച്ചുകളുടെ നിര്‍മ്മാണം. എണ്‍പതു ശതമാനം ഉപയോക്തൃ മാലിന്യങ്ങള്‍പുനരുപയോഗിച്ച പേപ്പര്‍ജൈവപരുത്തി എന്നിവ ചേര്‍ത്തു നിര്‍മ്മിച്ച ആകര്‍ഷകമായ ബോക്സിലാണ് ഈ വാച്ചുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അറിവുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ നിര ആന്‍ ക്ലീന്‍ കണ്‍സിഡേഡ് വാച്ചുകള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ഡിവിഷന്‍ സിഇഒ സുപര്‍ണ മിത്ര പറഞ്ഞു. ഉത്തരവാദിത്വത്തോടെ രൂപകല്‍പ്പന ചെയ്തതും നൂതനമായ റെസ്പോണ്‍സിബിള്‍ ലതര്‍ ഉപയോഗിച്ചിരിക്കുന്നതുമാണ് ഈ വാച്ച് ശേഖരം. പരിസ്ഥിതിയെക്കുറിച്ച് അവബോധമുള്ള ഉപയോക്താക്കള്‍ക്കായി ആന്‍ ക്ലീന്‍ കണ്‍സിഡേഡ് നവീനവും ട്രെന്‍ഡി നിറങ്ങളിലും രൂപകല്‍പ്പനയിലുമുള്ള വാച്ചുകളാണ് അവതരിപ്പിക്കുന്നത്.

 

സ്റ്റൈലും ചാരുതയും ഒത്തുചേര്‍ന്ന രീതിയിലുള്ള സ്റ്റേറ്റ്മെന്‍റ് വാച്ചുകള്‍ ജോലിയിലും സുഹൃത്തുക്കളുമൊത്തുള്ള സമയത്തും ഒരുപോലെ അണിയാനാകും. ഗോള്‍ഡ്റോസ് ഗോള്‍ഡ്സില്‍വര്‍ എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ലഭ്യമാണ്. ലെതര്‍ സ്ട്രാപ്പുകളുള്ള വാച്ചുകള്‍ ഫോറസ്റ്റ് കളര്‍ തീമിലാണ് അവതരിപ്പിക്കുന്നത്. സ്വരോസ്കി ക്രിസ്റ്റലുകള്‍ ഉപയോഗിച്ച് രൂപഭംഗി വരുത്തിയവയാണ് ഇവയിലെ ചില വാച്ചുകള്‍.

 

9499 രൂപ മുതല്‍ 14,995 രൂപ വരെ വിലയുള്ള വാച്ചുകള്‍ ഇന്ത്യയിലെങ്ങുമുള്ള ഹീലിയോസ്  സ്റ്റോറുകള്‍തെരഞ്ഞെടുക്കപ്പെട്ട വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകള്‍ഷോപ്പേഴ്സ് സ്റ്റോപ്പ്ലൈഫ്സ്റ്റൈല്‍സെന്‍ട്രല്‍ എന്നിവയില്‍ നിന്നും വാങ്ങാം. ഈ ആകര്‍ഷകമായ ശേഖരം ഓണ്‍ലൈനായി www.titan.co.inhelioswatchstore.com  എന്നിവയില്‍ നിന്നും മറ്റ് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍നിന്നും വാങ്ങാം.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...