Thursday, October 8, 2020

ഇന്‍വെസ്‌ക്കോ ഇന്ത്യ ഫോക്കസ്ഡ് 20 ഇക്ക്വിറ്റി ഫണ്ട് അവതരിപ്പിച്ചു

 




കൊച്ചി: ഇന്‍വെസ്‌ക്കോ മ്യൂച്ച്വല്‍ ഫണ്ട് പുതിയ ഇന്‍വെസ്‌ക്കോ ഇന്ത്യ ഫോക്കസ്ഡ് 20 ഇക്ക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. 20 സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡഡ് ഇക്ക്വിറ്റി സ്‌കീമാണിത്.
വിവിധ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ പരിധിയിലേക്ക് മാറ്റാനുള്ള സൗകര്യത്തോടെ 20 ഓഹരികളിലേക്ക് നിക്ഷേപിച്ച് മൂലധന വില മതിപ്പ് ഉളവാക്കുന്നതാണ് ഇന്‍വെസ്‌ക്കോ ഇന്ത്യ ഫോക്കസ്ഡ് 20 ഇക്ക്വിറ്റി  ഫണ്ട്. ഓരോ സ്റ്റോക്കിലും അര്‍ത്ഥവത്തായ വിഹിതം നല്‍കി നിക്ഷേപം നടത്തുന്ന ഫണ്ട് നല്ല ബോധ്യമുള്ള സമീപനം സ്വീകരിക്കും. ദൃഢവിശ്വാസവും വൈവിധ്യവല്‍ക്കരണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യും. നിലവില്‍ വലിയൊരു വിഹിതം വലിയ സ്റ്റോക്കുകളിലായിരിക്കും നിക്ഷേപിക്കുക (അതയായത് 50 മുതല്‍ 70 ശതമാനം വരെ). ഇടത്തരം സ്റ്റോക്കുകളിലെ നിക്ഷേപം 30 മുതല്‍ 50 ശതമാനംവരെയാകും. ചെറിയ സ്റ്റോക്കുകളില്‍ 0 മുതല്‍ 20 ശതമാനംവരെയുമാകും (ഇത് അതാത് സമയത്തെ നില അനുസരിച്ച് മാറാം). കൂടാതെ സ്റ്റോക്ക് മൂല്യവും വളര്‍ച്ചയും പോര്‍ട്ട്‌ഫോലിയോ നിരീക്ഷിക്കും. എസ് ആന്‍ഡ് പി ബിഎസ്ഇ 500 ടിആര്‍ഐയിലാണ് ഫണ്ട് രേഖപ്പെടുത്തുക. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 26 വര്‍ഷത്തെ പരിചയമുള്ള താഹര്‍ ബാദ്ഷായായിരിക്കും ഫണ്ട് പരിപാലിക്കുക.
പല കാലത്തും ലഭിച്ചിട്ടുള്ള റിട്ടേണുകളില്‍ കൂടുതലും ഏതാനും സ്റ്റോക്കുകളില്‍ നിന്നാണെന്ന് വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും കൂടാതെ റിട്ടേണുകളില്‍ വലിയ വൈവിധ്യവുമുണ്ട്. ശരിയായ സ്റ്റോക്ക് തെരഞ്ഞെടുക്കേണ്ടതിന്റെ പ്രധാന്യമാണ് ഇവിടെ വ്യക്തമാകുന്നതെന്നും തങ്ങളുടെ നിക്ഷേപ വിദഗ്ധരും ഗവേഷകരും ശരിയായ നിക്ഷേപ ആശയം കണ്ടെത്തുകയും സമ്പത്ത് വര്‍ധിപ്പിക്കുകയും നിക്ഷേപകരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നുവെന്നും ഇന്‍വെസ്‌ക്കോ മ്യൂച്ച്വല്‍ ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൗരഭ് നാനാവതി പറഞ്ഞു.
എന്‍എഫ്ഒയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പിന്നീട് ഒരു രൂപയുടെ ഗണിതങ്ങളായി വര്‍ധിപ്പിക്കാം. എസ്‌ഐപി നിക്ഷേപത്തിലെ ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 500 രൂപയും തുടര്‍ന്ന് ഒരു രൂപയുടെ ഗണിതങ്ങളുമാണ്.
അലോട്ട്‌മെന്റ് തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകളുടെ 10 ശതമാനം വരെ റിഡീം/സ്വിച്ച് ഔട്ട് ചെയ്താല്‍ എക്‌സിറ്റ് ചാര്‍ജൊന്നും ഇല്ല. 10ശതമാനത്തില്‍ കൂടുതല്‍ വലിച്ചാല്‍ അല്ലെങ്കില്‍ റിഡീം ചെയ്താല്‍ ഒരു ശതമാനം എക്‌സിറ്റ് ചാര്‍ജ് ഈടാക്കും. ഒരു വര്‍ഷത്തിനു ശേഷമാണെങ്കില്‍ ചാര്‍ജ് ഒന്നും ഇല്ല.
സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 23ന് ക്ലോസ് ചെയ്യും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...