Sunday, April 11, 2021

2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി ഹോണ്ട

 




 കൊച്ചി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  പുതിയ 2021 സിബിആര്‍ 650 ആര്‍, സിബി 650  എന്നിവ പുറത്തിറക്കി. സികെഡി  ( കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍)  രീതിയിലാണ്  ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക.
കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളില്‍ സിബി 650 ആര്‍ ലഭിക്കുമ്പോള്‍  2021 സിബിആര്‍ 650 ആര്‍ ഗ്രാന്റ് പ്രിക്‌സ് റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക്  നിറങ്ങളില്‍ ലഭിക്കും.  ഹരിയാനയിലെ എക്‌സ്‌ഷോറൂം വില 2021 സിബിആര്‍ 650 ആറിന്  യഥാക്രമം 8.88 ലക്ഷം രൂപയും സിബി 650 ആറിന് 8.67 ലക്ഷം രൂപയും വീതമാണ്.

 കൊച്ചി ഉള്‍പ്പെടെ  ബിഗ് വിംഗ് ടോപ്‌ലൈന്‍ ( ഹരിയാന) മുംബൈ, ബംഗളരൂ, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞതും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതുമായ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ്  2021 സിബിആര്‍ 650 ആറിന്റെ പ്രത്യേകത.  മെച്ചപ്പെട്ട  യാത്രാസുഖത്തിനൊപ്പം ഇതിന്റെ ഉപയോഗക്ഷമതയും പ്രായോഗികതയും  മെച്ചപ്പെട്ടുത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് 2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവയെ കൂട്ടിച്ചേര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഓഗറ്റ പറഞ്ഞു,  

 ''പുറത്തിറങ്ങിയതുമുതല്‍, യുവ മോട്ടോര്‍ സൈക്കിള്‍ പ്രേമികളുടെ ആവേശമാണ് സിബിആര്‍ 650 ആര്‍ . ഇടത്തരം കായിക വിഭാഗത്തില്‍  പുതിയ 650 സഹോദരങ്ങള്‍ സവാരി ചെയ്യുന്നവര്‍ക്ക് ആവേശകരമായ അനുഭവം പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.'', ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞുപറഞ്ഞു.

  ഭാരം കുറയ്ക്കുന്നതിനൊപ്പം മാസ് കേന്ദ്രീകരണം സഫിലീകരിക്കുന്ന രൂപകല്‍പ്പനയും സ്റ്റൈലുമാണ്  ഈ ഇരട്ട മോട്ടോര്‍സൈക്കിളുകള്‍ക്കു നല്‍കിയിട്ടുള്ളത്.  ഹോണ്ടയുടെ  പുതിയ മോട്ടോര്‍സൈക്കിള്‍  ആശയമായ നിയോ സ്‌പോര്‍ട്‌സ് കഫെ സ്റ്റൈലിന് അനുസൃതമായിട്ടാണ് ഈ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയിട്ടുള്ളത്. നീളം കുറഞ്ഞതും കടപ്പുമുള്ളതുമായ പിന്‍ഭാഗം, ചെറിയ റൗണ്ട് ഹെഡ്‌ലൈറ്റ്,നീളമുള്ള ഇന്ധനടാങ്ക്,  ചെറിയ സൈഡ് പാനലുകള്‍തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

  ഉയര്‍ന്ന സുരക്ഷയാണ് പുതിയ മോട്ടോര്‍സൈക്കിളുകലില്‍ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ സ്മാര്‍ട്ട് ഇഎസ്എസ്( എമര്‍ജിന്‍സി സ്റ്റോപ് സിഗ്നല്‍) സാങ്കേതികവിദ്യ പെട്ടെന്നു ബ്രേക്കിംഗ് നല്‍ക്കുകയും മുന്നിലേയും പിന്നിലേയും  മുന്നറിയിപ്പു ലൈറ്റുകളെ സജീവമാക്കുകയും ചെയ്യും. ഇതു സമീപത്തുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു. മോഷണ ശ്രമമുണ്ടായാല്‍,  ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റത്തിലൂടെ (എച്ച്‌ഐഎസ്എസ്)  എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകുന്നത് തടയുന്നു.വളരെ മെച്ചപ്പെടുത്തിയ എന്‍ജിനും സസ്‌പെന്‍ഷനുമാണ് പുതിയ മോട്ടോര്‍ സൈക്കിളുകളുടേത്. ഇതിന്റെ ഇരട്ട ചാനല്‍ എബിഎസ് ബ്രേക്കിംഗ് വളരെ സുഗമമാക്കുന്നു.

യാത്രയ്ക്കിടയില്‍ മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗിയറിന്റെ സ്ഥാനം, ഇന്ധന നില, ഇന്ധന ഉപഭോഗം തുടങ്ങി എല്ലാം ഡിജിറ്റലായി ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ ബാര്‍ ഗ്രാഫ് ടാക്കോമീറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്ററുകള്‍, ഡിജിറ്റല്‍ ക്ലോക്ക് തുടങ്ങിയവയും  ലഭ്യമാക്കിയിട്ടുണ്ട്.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...