Tuesday, June 8, 2021

ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്‌റ്റ്‌സ്‌ ഹെഡ്‌ പോര്‍ട്ടബിള്‍ വാട്ടര്‍ പമ്പുകള്‍ പുറത്തിറക്കി




കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഊര്‍ജ്ജ ഉല്‍പന്ന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌ഐപിപി) കൃഷിസ്ഥലങ്ങള്‍ ഫലപ്രദമായും ചെലവുകുറഞ്ഞ രീതിയിലും ജലസേചനം നടത്തുന്നതിന്‌ കൃഷിക്കാര്‍ക്കായി 2 ഇഞ്ച്‌,3 ഇഞ്ച്‌ വിഭാഗത്തിലുള്ള 'സെല്‍ഫ്‌ െ്രെപമിങ്‌' 'ഗ്യാസോലിന്‍ (പെട്രോള്‍) വാട്ടര്‍ പമ്പുകള്‍' ലഭ്യമാക്കുന്നു.
വിളകള്‍ക്ക്‌ കാര്യക്ഷമമായ ജലസേചനം നല്‍കി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്‌ കര്‍ഷകര്‍ ഭാരം കുറഞ്ഞതും ചെലവു കുറഞ്ഞതുമായ പമ്പുകള്‍ളാണ്‌ ആവശ്യം.
ഏറ്റവും പുതിയ WB20XD, WB30XD മോഡലുകളുടെ കൂട്ടിച്ചേര്‍ക്കല്‍ മലയോര പ്രദേശങ്ങളിലും വയലോരങ്ങളിലുമുള്ള വിളകളുടെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്നു. അതുവഴി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെയും വിഭാഗങ്ങളിലെയും കര്‍ഷകരെ ഇത്‌ ആകര്‍ഷിക്കുന്നു.
WB 20XD 2 ഇഞ്ച്‌ മോഡല്‍ മികച്ച പ്രകടനത്തില്‍ 32 മീറ്റര്‍ ഹെഡ്‌, മിനിറ്റില്‍ 670 ലിറ്റര്‍ ഡിസ്‌ചാര്‍ജ്‌ വോളിയം വെള്ളം എത്തിക്കുന്നു. 24 കിലോഗ്രാം ഭാരമേയുള്ളൂ എതിനാല്‍ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക്‌ കൊണ്ടുനടക്കുന്നതിനും പ്രയാസമുണ്ടാകില്ല.
WB 30XD 3 ഇഞ്ച്‌ കാറ്റഗറി മോഡല്‍ സമതലങ്ങളിലെ കര്‍ഷകരുടെ സമയബന്ധിതവും കാര്യക്ഷമവുമായ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്നു. മിനിറ്റില്‍ 1,100 ലിറ്റര്‍ ഡിസ്‌ചാര്‍ജും 23 മീറ്റര്‍ ഹെഡും, കനാലുകള്‍, കുളങ്ങള്‍ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ജലാശയങ്ങളില്‍ നിന്നും വെള്ളം വിതരണം ചെയ്യുന്നു
പുതുതായി പുറത്തിറക്കിയ വാട്ടര്‍ പമ്പുകള്‍ ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള ഹോണ്ടയുടെ റീട്ടെയില്‍ ഡീലര്‍ഷിപ്പ്‌ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ www.hondaindiapower.com, Facebook പേജ്‌ / /hondapowerproductsindia എന്നിവയില്‍ ലഭിക്കും. ഉപയോക്താക്കള്‍ക്ക്‌ ഏതെങ്കിലും ഡെമോ / സെയില്‍സ്‌ അന്വേഷണത്തിന്‌ ആവശ്യമെങ്കില്‍ ഹോണ്ടയുടെ ടോള്‍ ഫ്രീ നമ്പറായ 1800112323 ല്‍ വിളിക്കാം. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...