Tuesday, October 12, 2021

മീന്‍ അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മീന്‍കറി, ഉണക്കമീന്‍ എന്നിവ വീട്ടുപടിക്കലെത്തും.

 




\.


കൊല്ലം: വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍റെ മീമീ ആപ്പിലൂടെ ഇനി വൈവിദ്ധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്‌പന്നങ്ങളും വീട്ടുപടിക്കലെത്തും. മീന്‍ അച്ചാറുകള്‍, മീന്‍വറുത്തത്‌, ചമ്മന്തിപ്പൊടി, മീന്‍കറി, ഉണക്കമീന്‍ എന്നിവയാണ്‌ പുതുതായി ഉള്‍പ്പെടുത്തിയ വിഭവങ്ങള്‍.
ചെമ്മീന്‍. കൂന്തല്‍, ചൂര, കക്ക, കല്ലുമേക്കായ എന്നിവയാണ്‌ അച്ചാറിനത്തില്‍ ലഭിക്കുന്നത്‌. കൊഴുവ, ഉണക്കച്ചെമ്മീന്‍ വറുത്തതും ഉണക്കച്ചെമ്മീന്‍ പൊടിയും ആപ്പിലൂടെ ലഭിക്കും. ഇതിനു പുറമെ മീന്‍ കൊണ്ടുള്ള കട്‌ലറ്റ്‌, സമൂസ, ബര്‍ഗര്‍ പട്ടീസ്‌, റോള്‍, ലോലിപോപ്പ്‌, സൂപ്പ്‌, നെയ്‌മീന്‍ കറി എന്നിവയും ഒരുക്കിയിരിക്കുന്നു. കൊഴുവ, കിളിമീന്‍, ചെമ്മീന്‍, ശീലാവ്‌, ഉളുവ, വാള, സ്രാവ്‌, കോര, പരവ, മത്തി, അയല, കൂന്തല്‍ എന്നീവ ഉണക്കിയതും ആപ്പിലൂടെ വീട്ടുപടിക്കലെത്തും.
സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയുടെ സഹകരണത്തോടെ വിഭാവനം ചെയ്‌ത പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായാണ്‌ മൊബൈല്‍ ആപ്പ്‌ പുറത്തിറക്കിയത്‌. മൊബൈല്‍ ഫോണിലെ പ്ലേസ്‌റ്റോര്‍ ആപ്പിലൂടെ മീമീ ഫിഷ്‌ എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ഉപഭോക്താക്കള്‍ക്ക്‌ ആപ്പ്‌ ഇന്‍സ്റ്റാള്‍ ചെയ്യാം. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...