Tuesday, September 15, 2015

21 മെഗാപിക്‌സല്‍ ക്യാമറയുമായി മോട്ടോ എക്‌സ് പ്ലേ



മോട്ടോ ജി മൂന്നാം തലമുറക്ക് ശേഷം മോട്ടറോള അവതരിപ്പിക്കുന്ന മോട്ടോ എക്‌സ് പ്ലേ 21 മെഗാ പിക്‌സല്‍ ക്യാമറയും 30 മണിക്കൂര്‍ ബാറ്ററി ലൈഫിലും എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണാണ്. 18499 രൂപയാണ് ഫോണിന്റെ വില. 32 ജിബി പതിപ്പിന് 19999 രൂപയുമായിരിക്കും വില. മോട്ടോ എക്‌സ് സ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ ഫോണാണ് എക്‌സ് പ്ലേ.
ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് മാര്‍ഷ് മാലോ പിന്തുണക്കുന്ന ആദ്യ ഫോണ്‍ കൂടിയാകും മോട്ടോ എക്‌സ് പ്ലേ. 2016 ലാണ് മാര്‍ഷ്മാലോ മോട്ടോ ലഭ്യമാക്കുക. ഗൊറില്ല ഗ്ലാസോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ , ടു ജിബി റാം, തുടങ്ങിയവയാണ് പ്രത്യേകതകള്‍. 1.7 ജിഗാ ഹെഡ്‌സാണ് പ്രോസസര്‍. 21 എംപി ക്യാമറായാണ് മോട്ടോ എക്‌സ് പ്ലേയുടെ ഹൈലൈറ്റ്. 5 എം പി ആണ് സെല്‍ഫി ക്യാമറ. രണ്ട് ക്യാമറക്കും എല്‍ഇടി ഫ്‌ലാഷ് ഉണ്ടാകും. 3630 എം എഎച്ച് ആണ് ബാറ്ററി. ഡ്യുവല്‍ നാനോ സിം സ്ലോട്ടുള്ള ഫോണ്‍ 4 ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
ഇന്ന് അര്‍ധരാത്രിയോടെ മോട്ടോ എക്‌സ് പ്ലേ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാകും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...