Thursday, January 21, 2016

ഐസിഐസിഐ ബാങ്ക്‌ ആഫ്രിക്കയില്‍ ആദ്യത്തെ ശാഖ തുറന്നു





കൊച്ചി: ജൊഹാനാസ്‌ ബര്‍ഗിലെ സാന്‍ഡ്‌ടണില്‍ ഐസിഐസിഐ ബാങ്ക്‌ ലിമിറ്റഡ്‌ ആദ്യത്തെ ശാഖ തുറന്നു. ഒരു ആഫ്രിക്കന്‍ ഭുഖണ്ഡത്തില്‍ ശാഖ തുറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സ്വകാര്യമേഖല ബാങ്കാണ്‌ ഐസിഐസിഐ.
ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ ശാഖ തുറക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന്‌ ശാഖയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചുകൊണ്ട്‌ ഐസിഐസിഐ ബാങ്ക്‌ പ്രസിഡന്റ്‌ വിജയ്‌ ചന്ദോക്ക്‌ പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിലധികമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെട്ടതിന്റെ തെളിവാണ്‌ പുതിയ ശാഖയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ കമ്പനികളുടെ ബാങ്കിംഗ്‌ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പുതിയ ശാഖ സഹായിക്കും. അതേപോലെ ദക്ഷിണാഫ്രിക്കന്‍ കമ്പനികള്‍ക്കു ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ കമ്പനികള്‍ക്കു മാത്രമാണ്‌ ജൊഹാനസ്‌ബര്‍ഗ്‌ ശാഖ സേവനങ്ങള്‍ നല്‌കുക. ഇന്ത്യന്‍ സംയുക്ത സംരംഭങ്ങള്‍, സബ്‌സിഡിയറികള്‍ തുടങ്ങിയവയ്‌ക്കു ബാങ്ക്‌ ധനകാര്യ സേവനം ലഭ്യമാക്കും

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...