Thursday, January 21, 2016

മൈക്രോമാക്‌സ്‌ കാന്‍വാസ്‌ ഫന്റാബുലറ്റ്‌ വിപണിയിലെത്തി

ലോകത്തെ ഏറ്റവും വലിയ
സ്‌മാര്‍ട്‌ ഫോണ്‍, മൈക്രോമാക്‌സ്‌ കാന്‍വാസ്‌
ഫന്റാബുലറ്റ്‌ വിപണിയിലെത്തി

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സ്‌മാര്‍ട്‌ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ്‌, ഏറ്റവും വലിയ സ്‌മാര്‍ട്‌ഫോണ്‍, കാന്‍വാസ്‌ ഫന്റാബുലറ്റ്‌ വിപണിയിലെത്തിച്ചു. 6.98 ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലേ, ഡിറ്റിഎസ്‌ ശബ്‌ദ സാങ്കേതികവിദ്യ എന്നിവയാണ്‌ പ്രധാന സവിശേഷത.
ലോകത്തെ ഏറ്റവും വലിയ സ്‌മാര്‍ട്‌ഫോണായ, മൈക്രോമാക്‌സ്‌ കാന്‍വാസ്‌ ഫന്റാബുലറ്റ്‌ 1280 x 720 പിക്‌സല്‍ റസലൂഷനാണ്‌ ലഭ്യമാക്കുന്നത്‌. ഇരട്ട ബോക്‌സ്‌ സ്‌പീക്കറുകള്‍, സമ്പൂര്‍ണ്ണ ഓഡിയോ വിഷ്വല്‍ അനുഭൂതിയാണ്‌ പകരുക. 2.5 മിമി മാത്രം കനമുള്ളവയാണ്‌ ബോക്‌സ്‌ സ്‌പീക്കറുകള്‍.
ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്‌ 5.0 ല്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ്‌ ഫന്റാബുലറ്റ്‌, ഉപഭോക്താക്കള്‍ക്ക്‌ വോയ്‌സ്‌ സര്‍ച്ച്‌, ഗൂഗിള്‍ ഡ്രൈവ്‌, വീഡിയോ കോള്‍സ്‌ ഹാങ്ങ്‌-ഔട്ട്‌ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കുന്നു.
എണ്ണമറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്‌ 8 എംപി ഓട്ടോഫോക്കസ്‌ റിയര്‍ കാമറയും 2 എംപി ഫ്രണ്ട്‌ കാമറയും ഇതില്‍ ഉണ്ട്‌. 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡും 8 ജിബി റോമും ആണ്‌ മറ്റ്‌ പ്രധാന ഘടകങ്ങള്‍.
ഇറോസ്‌ നൗ, കിന്‍ഡില്‍, സാവന്‍, ഗാന തുടങ്ങി മള്‍ട്ടിമീഡിയ ആപ്ലിക്കേഷനുകളുടെ ഒരുകെട്ടുതന്നെ പുതിയ ഫോണിലുണ്ട്‌. സാവന്‍ പ്രോയില്‍ 90 ദിവസത്തെ സൗജന്യ വരിയുണ്ട്‌. ഇറോസ്‌ നൗ ആപ്പിലൂടെ സൗജന്യ സിനിമയും. ക്രോം സ്വര്‍ണ നിറമുള്ള പുതിയ ഫോണിന്റെ വില 7,499 രൂപയാണ്‌. ഫ്‌ളിപ്‌കാര്‍ട്ടില്‍ ലഭ്യം.
കാന്‍വാസ്‌ ഫന്റാബുലറ്റിലൂടെ സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ തങ്ങള്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്ന്‌ മൈക്രോമാക്‌സ്‌ ഇന്‍ഫോമാറ്റിക്‌സ്‌ സഹ-സ്ഥാപകന്‍ വികാസ്‌ ജെയിന്‍ പറഞ്ഞു

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...