Tuesday, March 8, 2016

1300 കോടി രൂപ മുതല്‍മുടക്കില്‍ കൊച്ചി മെഡി സിറ്റിയുടെ വന്‍കിട ഹെല്‍ത്ത്‌കെയര്‍ പദ്ധതി കൊച്ചിയില്‍




കൊച്ചി: ആരോഗ്യരക്ഷാ, ബിസിസ്‌ മേഖലകളിലെ പ്രമുഖരായ ഒരു കൂട്ടം ഖത്തറില്‍ നിന്നുള്ള ഇന്ത്യക്കാര്‍ പ്രൊമോട്ടു ചെയ്യുന്ന കൊച്ചി മെഡി സിറ്റി ആന്‍ഡ്‌ ടൂറിസം 1300 കോടി രൂപ മുതല്‍ മുടക്കി ആഗോള നിിലവാരത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ പദ്ധതി കൊച്ചിയില്‍ സ്ഥാപിക്കും. 3 വര്‍ഷത്തിുള്ളില്‍ പൂര്‍ത്തിയാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയിലൂടെ 7500 പേര്‍ക്ക്‌ നേരിട്ടും 25000-ലേറെപ്പേര്‍ക്ക്‌ പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും കൊച്ചിയില്‍ ടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രൊമോട്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിിടെ ഇന്ത്യയിലെ ആരോഗ്യമേഖല മികച്ച പുരോഗതി നേടിയിട്ടുണ്ടങ്കിലും ആയിരം പേര്‍ക്ക്‌ 3.5 കിടയ്‌ക്ക എന്ന യുഎന്‍ മാര്‍ഗരേഖയ്‌ക്കും ഏറെ പിന്നിലാണ്‌ ഇന്ത്യയില്‍ നിലവിലുള്ള 0.9 എന്ന അനുപാതമെന്ന്‌ കൊച്ചി മെഡി സിറ്റി ആന്‍ഡ്‌ ടൂറിസം ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്‌ പകലോമറ്റം ചൂണ്ടിക്കാണിച്ചു. ഇതിനു പുറമെയാണ്‌ ഹെല്‍ത്ത്‌ ടൂറിസത്തിന്റെ സാധ്യതകള്‍. ഈ വലിയ വിടവ്‌ മുന്നില്‍ക്കണ്ടാണ്‌ ആഗോള നിിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുള്ള പദ്ധതി കമ്പനി വിഭാവന ചെയ്‌തിരിക്കുന്നത്‌. 140 ഏക്കര്‍ ഭൂമിയില്‍ 52 ഏക്കറില്‍ മാത്രം നിര്‍മാണം നടത്തി, തീര്‍ത്തും പരിസ്ഥിതിസൗഹാര്‍ദപരമായാണ്‌ പദ്ധതി നടപ്പാക്കുക.
പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളുടെ രംഗത്തെ അഗ്രഗാമികളായ സിംഗപ്പൂരിലെ ആര്‍എസ്‌പി സിംഗപ്പൂര്‍ എന്ന സ്ഥാപമാണ്‌ പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്‌. പദ്ധതിപ്രദേശത്തെ വെള്ളത്തിന്റെ ഒഴുക്കി്‌ന്‌ ഒരു തരത്തിലും തടസമുണ്ടാകാത്ത വിധത്തിലായിരിക്കും നിര്‍മാണമെന്നും വൈസ്‌ ചെയര്‍മാന്‍ മാത്യു ഫ്രാന്‍സിസ്‌ കാട്ടൂക്കാരന്‍ പറഞ്ഞു.
സിമുലേഷന്‍ സെന്റര്‍ ഉള്‍പ്പെടെ ആധുനിക വൈദ്യശാസ്‌ത്ര പരിശീല സൗകര്യങ്ങളും വിപുലമായ സൗകര്യങ്ങളുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്ററും പദ്ധതിയിലുണ്ടാകും. പദ്ധതിയുടെ ഭാഗമായി 50 കിടയ്‌ക്കകളുള്ള ആയുര്‍വേദിക്‌ സ്‌പായും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന്‌ മാേജിംഗ്‌ ഡയറക്ടര്‍ ഡോ. ഹസ്സന്‍ കുഞ്ഞി പറഞ്ഞു.
സാങ്കേതിക സഹായങ്ങള്‍ക്കായി അമേരിക്കയിലെ മേയോ ക്ലിനിിക്‌, ക്ലീവ്‌ലാന്‍ഡ്‌ ക്ലിനിക്‌ തുടങ്ങിയ പ്രമുഖ സ്ഥാപങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇക്കാര്യത്തില്‍ പ്രാഥമിക ധാരണ ആയിക്കഴിഞ്ഞു. ഓരോ വര്‍ഷവും ഏതാനും മാസം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രമുഖ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനവും കൊച്ചി മെഡി സിറ്റിയ്‌ക്ക്‌്‌ വാഗ്‌ദാനം ലഭിച്ചിട്ടുണ്ടെന്ന്‌ ഡയറക്ടര്‍ ഓപ്പറേഷന്‍സ്‌ മിബു ജോസ്‌ നെറ്റിക്കാടന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, 3, 5 സ്റ്റാര്‍ ഹോ്‌ട്ടലുകള്‍ എ്‌ന്നിവ നിര്‍മിക്കാനും പരിപാടിയുണ്ട്‌.
കൊച്ചിയുടെ അവികസിത പ്രാന്ത പ്രദേശമായ കടമക്കുടിയിലാണ്‌ പദ്ധതി സ്ഥാപിക്കുന്നത്‌. ഇതു മൂലം ഈ പ്രദേശത്തെ യോഗ്യരായ ആളുകള്‍ക്ക്‌ തൊഴില്‍ നല്‍കാും പദ്ധതിക്കാവും. പദ്ധതിയുടെ അനുബന്ധ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൃഷി, മീന്‍വളര്‍ത്തല്‍, ലോണ്ട്രി തുടങ്ങിയ മേഖലകളിലും ഇവിടെ അവസരങ്ങളുണ്ടാകും. കടമക്കുടി പഞ്ചായത്തിലെ പ്രായം ചെന്ന കര്‍ഷകര്‍ക്ക്‌ സൗജ്യമായി ഇന്‍ഷുറന്‍സ്‌ സേവനം നല്‍കാനാും കമ്പനിക്ക്‌ പരിപാടിയുണ്ട്‌. പദ്ധതിമൂലം കടമക്കുടിയിലും സമീപദ്വീപുകളിലും വന്‍വികസനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. മോഹന്‍ തോമസ്‌ 94475 30050; ഡോ. ഹസ്സന്‍ കുഞ്ഞി 82811 11117


No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...