Tuesday, March 8, 2016

വനിതകള്‍ക്ക്‌ ആദരവുമായി ഈസ്റ്റേണ്‍


കൊച്ചി, : സാധാരണക്കാരായ വനിതകള്‍ സമൂഹത്തിന്റെ വികസനത്തിനു നല്‍കിയ
സംഭാവനകള്‍ക്ക്‌ ഈസ്റ്റേണ്‍ കോണ്‍ണ്ടിമെന്റ്‌സ്‌ അംഗീകാരം നല്‍കി. `ഈസ്‌റ്റേണ്‍ ഭൂമിക
ഐക്കണിക്‌ വിമന്‍ ഓഫ്‌ യുവര്‍ ലൈഫ്‌' എന്ന പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത 14 വനിതകളെ ലോക വനിതാദിനമായ ഇന്ന്‌ കൊച്ചി താജ്‌ഗേറ്റ്‌വേയില്‍ നടന്ന ചടങ്ങിലാണ്‌ ആദരിച്ചത്‌.
കെഎസ്‌ഐഡിസി എം.ഡി ഡോ. എം. ബീന വിജയികള്‍ക്ക്‌ ഉപഹാരം നല്‍കി. വിദ്യാഭ്യാസത്തിലും തൊഴില്‍ സംരംഭത്തിലുമെല്ലാം സ്‌്‌ത്രീകള്‍ മുന്‍നിരയിലെത്തിയെങ്കിലും സുരക്ഷയുടെ
കാര്യത്തില്‍ കേരളത്തിലെ സ്‌ത്രീകള്‍ ഇന്നും പിന്നിലാണെന്ന്‌ ഉല്‍ഘാടനപ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈസ്‌റ്റേണ്‍ ഡയറക്ടറും ഈസ്‌റ്റേണ്‍ ഭൂമികയുടെ പേട്രണുമായ നഫീസ മീരാന്‍ പ്രശസ്‌തിപത്രം വിതരണം ചെയ്‌തു. ഈസ്റ്റേണ്‍ എംഡി ഫിറോസ്‌ മീരാന്‍ സ്വാഗതവും ന്യൂപ്രൊഡക്ട്‌
ഡെവലപ്‌മെന്റ്‌ മേധാവി ശിവപ്രിയ നന്ദിയും പറഞ്ഞു.
മുഖ്യധാരയിലേക്ക്‌ സജീവമായി കടന്നുവന്നിട്ടില്ലാത്തവരും എന്നാല്‍ സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തില്‍ അനുകൂലമായ സ്വാധീനം ചെലുത്തുന്നവരുമായ
14 വനിതകളെ കണ്‍െണ്ടത്തി ആദരിക്കുകയാണ്‌ ഈ പരിപാടിയിലൂടെ ഈസ്റ്റേണ്‍ ചെയ്യുന്നത്‌. ഇത്തരത്തില്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പേര്‌ നിര്‍ദ്ദേശിക്കാന്‍
പൊതുജനങ്ങളോട്‌ ആവശ്യപ്പെടുകയായിരുന്നു. അത്‌ ഭാര്യയോ, മകളോ, സഹോദരിയോ, സുഹൃത്തോ, സ്ഥാപനമേധാവിയോ, സഹപാഠിയോ, അധ്യാപികയോ ആരുമാകാം. അവരുടെഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവും സഹിതം സംഘാടകര്‍ക്ക്‌ അയച്ചുകൊടുക്കുകയോ സംഘാടകരുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റുചെയ്യുകയായിരുന്നു ചെയ്യേണ്ടണ്‍ിയിരുന്നത്‌. ഇങ്ങിനെ
ലഭിച്ചവയില്‍ നിന്ന്‌ 14 പേരെ തെരഞ്ഞെടുത്താണ്‌ ഇന്ന്‌ കൊച്ചിയില്‍ ആദരിച്ചത്‌. സീന ഷാനവാസ്‌, ഡോ. പി.എ.മേരി അനിത, മിനി ഫിലിപ്പ്‌, റഹീമ, ലേഖ, ഏലിയാമ്മ സക്കറിയ, സാലി കണ്ണന്‍,
റിഫ സന്‍ബാഖ്‌, ജി.മേനോന്‍, നിഷ സ്‌നേഹക്കൂട്‌, ജിമി, സുമി, റെയ്‌മി, ജസ്‌ന ജാഫര്‍ എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍. ബാംഗ്ലൂരിലും, ലക്‌നൗവിലും 7 വനിതകളെ വീതം ഇതിന്റെ ഭാഗമായി ഈസ്റ്റേണ്‍ ആദരിച്ചു.
ഈസ്റ്റേണ്‍ കോണ്‍ണ്ടിമെന്റ്‌സിലെ ആകെ ജീവനക്കാരില്‍ 47 ശതമാനവും വനിതകളാണ്‌. സ്‌ത്രീകളെ
മനസ്സിലാക്കുന്ന ഒരു ബ്രാന്‍ഡാണിത്‌. ഈസ്‌റ്റേണ്‍ ഗ്രൂപ്പ്‌ ഡയറക്ടര്‍ നബീസ മീരാനാണ്‌ ഈ പരിപാടിക്കു നേതൃത്വം നല്‍കുന്നത്‌. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ംംം.ലമേെലൃി.ശി എന്ന വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാണ്‌.


No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...