Tuesday, May 10, 2016

സോണിയുടെ പോര്‍ട്ടബിള്‍ വയര്‍ലസ്‌ സ്‌പീക്കര്‍ വിപണിയില്‍




കൊച്ചി : എക്‌സ്‌ട്രാ ബാസ്‌ പോര്‍ട്ടബിള്‍ വയര്‍ലസ്‌ സ്‌പീക്കര്‍, എസ്‌ആര്‍എസ്‌ -എക്‌സ്‌ ബി3 സോണി വിപണിയില്‍ എത്തിച്ചു. സോണിയുടെ സവിശേഷമായ ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗ്‌ സാങ്കേതികവിദ്യയോടു കൂടിയതാണ്‌ പുതിയ ബ്ലൂടൂത്ത്‌ സ്‌പീക്കര്‍.
48 എംഎം ഫുള്‍ റേഞ്ച്‌ സ്‌പീക്കറില്‍ ശക്തിയേറിയ കാന്തവും സ്‌ട്രോക്കും ചേര്‍ന്ന്‌ ഒരുക്കുന്നത്‌ ശ്രവണസുന്ദരമായ ബാസ്‌ ആണ്‌. നേര്‍ത്ത ഡയഫ്രം, താഴ്‌ന്ന ബ്രാസിന്‌ ഉയര്‍ന്ന ശബ്‌ദ മര്‍ദ്ദം ലഭ്യമാക്കുന്നു. എക്‌സ്‌ ബി3 ഇരട്ട പാസീവ്‌ റേഡിയേറ്ററുകള്‍, വിവിധ ബാസ്‌ റേഞ്ചുകള്‍ ലഭ്യമാക്കുമ്പോള്‍ ശ്രോതാവിന്‌ അവരുടെ അഭിരുചിക്ക്‌ അനുസൃതമായ സംഗീതം ആസ്വദിക്കാന്‍ കഴിയും.
സോണിയുടെ എല്‍ഡിഎ ഡീക്കോഡിംഗ്‌ സാങ്കേതികവിദ്യ വയര്‍ലസ്‌ ശ്രവണ സൗകുമാര്യം വര്‍ധിപ്പിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളം ഡാറ്റാ വോളിയം ട്രാന്‍സ്‌മിഷനാണ്‌ ഇതിലുള്ളത്‌. 
എന്‍എഫ്‌സി-ബ്ലൂടൂത്ത്‌ കണക്‌ടിവിറ്റിയാണ്‌ മറ്റൊരു പ്രത്യേകത. ഒരു ബദല്‍ ബാറ്ററി കൂടിയാണിത്‌. എസ്‌ബി കേബിള്‍ ഉപയോഗിച്ച്‌ സ്‌പീക്കര്‍ യുഎസ്‌ബിഎ പോര്‍ട്ടുമായി ബന്ധിപ്പിച്ച്‌ സ്‌മാര്‍ട്‌ഫോണ്‍ ചാര്‍ജു ചെയ്യുകയുമാകാം. 
ലെലിത്തിയം അയണ്‍ ബാറ്ററി 24 മണിക്കൂര്‍ തുടര്‍ച്ചയായ പ്ലേബാക്‌ നല്‍കും. സ്‌പീക്കറുകള്‍ ബില്‍റ്റ്‌-ഇന്‍ 8800 എംഎഎച്ച്‌ പവര്‍ ബാങ്കോടു കൂടിയവയുമാണ്‌. കറുപ്പ്‌, നീല, ചുവപ്പ്‌ നിറങ്ങളില്‍ ലഭ്യം. വില 12,990 രൂപ ; ബെസ്റ്റ്‌ ബൈ 9,990 രൂപ.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...