Tuesday, May 10, 2016

ആസ്റ്റര്‍ മെഡിസിറ്റി കാരുണ്യവര്‍ഷമായി


 
കൊച്ചി: ഫിലിപ്പീന്‍സില്‍നിന്നുളള അഞ്ചുവയസുകാരന്‍ ജൊനീല്‍ ഡാസെയ്‌ന്‌ ഡോ. മൂപ്പന്‍സ്‌ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന "സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌" എന്ന പദ്ധതിയുടെ കീഴില്‍ കൊച്ചി ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ സൗജന്യ ഹൃദയശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ കാര്‍ഡിയാക്‌ സയന്‍സസിലെ പീഡിയാട്രിക്‌ കാര്‍ഡിയാക്‌ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. 
ജന്മനാലുള്ള ഹൃദയരോഗങ്ങളുള്ള കൊച്ചുകുട്ടികള്‍ക്ക്‌ സൗജന്യമായി ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയിലെ ആശുപത്രികളില്‍ ശസ്‌ത്രക്രിയ നടത്തുന്നതിനാണ്‌ ഡിഎം ഫൗണ്ടേഷന്‍ സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌ പദ്ധതി ആരംഭിച്ചത്‌. അതിനുശേഷം ഇന്നുവരെ പാവപ്പെട്ട സാഹചര്യങ്ങളില്‍നിന്നുള്ള 26 ഫിലിപ്പിനോ കുട്ടികള്‍ക്ക്‌ ഹൃദയശസ്‌്‌ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ ഇത്‌ രണ്ടാമത്തേതാണ്‌. ഇതിനുപുറമെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 750 കുട്ടികള്‍ക്ക്‌ സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌ പദ്ധതിയില്‍നിന്നുള്ള പ്രയോജനം ലഭിച്ചു. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക്‌ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയില്‍ ചികിത്സ ലഭ്യമാക്കിവരുന്നു. ഡിഎം ഫൗണ്ടേഷന്‍, മിംസ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌, മറ്റ്‌ സഹ സംഘടനകള്‍ എന്നിവയാണ്‌ ഇതിനായി പിന്തുണ നല്‍കുന്നത്‌. ഇന്ത്യയിലേയ്‌ക്ക്‌ വിമാനത്തില്‍ എത്തിച്ചാണ്‌ ലോകോത്തര സൗകര്യങ്ങളുള്ള ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ജൊനീല്‍ ഡാസെയ്‌ന്‌ ഹൃദയശസ്‌ത്രക്രിയ നടത്തിയത്‌. 
കൈവിരലുകളും ചുണ്ടും നീലനിറത്തിലായ അവസ്ഥയിലായിരുന്നു ജൊനീലിനെ ആശുപത്രിയിലെത്തിച്ചപ്പോഴെന്ന്‌ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ കാര്‍ഡിയാക്‌ സയന്‍സസിലെ പീഡിയാട്രിക്‌ കാര്‍ഡിയാക്‌ സര്‍ജനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സാജന്‍ കോശി പറഞ്ഞു. ശ്വാസമെടുക്കുന്നതിനും പ്രയാസമുണ്ടായിരുന്നു. ജന്മാലുളള ഹൃദ്രോഗമായ ടെട്രാലോഗി ഓഫ്‌ ഫാലറ്റ്‌ എന്ന രോഗാവസ്ഥമൂലമായിരുന്നു ഇത്‌. സാധാരണരീതിയില്‍ ജനിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം അവസ്ഥ ശരിയാക്കേണ്ടതാണ്‌. പ്രായം കൂടിയതുകൊണ്ടുതന്നെ ശസ്‌ത്രക്രിയയ്‌ക്ക്‌ റിസ്‌ക്ക്‌ കൂടുതലായിരുന്നു. എന്നാല്‍, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍തന്നെ തീരുമാനിച്ചു. ഞങ്ങളുടെ വിദഗ്‌ധസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയും അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്‌തുവെന്ന്‌ ഡോ. കോശി പറഞ്ഞു. 
ടെട്രാലോഗി ഓഫ്‌ ഫാലറ്റ്‌ രോഗാവസ്ഥയില്‍ ഹൃദയത്തില്‍നിന്ന്‌ ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ഇല്ലാത്ത രക്തം ശരീരത്തില്‍ ചംക്രമണം നടത്തുന്നതിനാല്‍ വിരലുകള്‍ക്കും ചുണ്ടുകള്‍ക്കും തൊലിക്കും നീലനിറം ബാധിക്കുന്ന സയനോസിസ്‌ എന്ന അവസ്ഥയും ക്ഷീണവും ശ്വാസംകഴിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും. ചികിത്സിക്കാതിരുന്നാല്‍ ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ 50 ശതമാനം പേരിലും മരണം സംഭവിക്കാം. ഇതിനുംപുറമെ വളര്‍ച്ച മുരടിച്ചുപോകാനും സാധ്യതയുണ്ട്‌. 
ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മികവും ഏറ്റവും ആധുനിക സൗകര്യങ്ങളും ക്വാര്‍ട്ടേര്‍ണറി ചികിത്സാ സൗകര്യങ്ങളുമുള്ളതിനാണ്‌ വിജയകരമായി ഈ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. കുട്ടി വളരെ വേഗം സുഖംപ്രാപിച്ചുവരുന്നതില്‍ ഏറെ സന്തോഷമുണ്ട്‌. സാധാരണജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവരാന്‍ ജൊനീലിന്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മാലുള്ള ഹൃദ്രോഗങ്ങള്‍മൂലം പല കുട്ടികള്‍ക്കും അവരുടെ പൂര്‍ണമായ മികവിലേയ്‌ക്ക്‌ എത്താന്‍ സാധിക്കാതെ വരുന്നുണ്ടെന്ന്‌ ഡോ. ആസാദ്‌ മൂപ്പന്‍ പറഞ്ഞു. പാവപ്പെട്ട സാഹചര്യങ്ങളില്‍നിന്നുള്ള മാതാപിതാക്കള്‍ക്ക്‌ ഗുണമേന്മയുള്ള ചികിത്സകള്‍ നല്‌കാനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാനും സാധിക്കില്ല. ചികിത്സയിലൂടെ ശോഭനമായ ഭാവിയിലേയ്‌ക്ക്‌ ജോനീലിനെ നയിക്കാന്‍ ഡിഎം ഫൗണ്ടേഷനു കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്‌. ഭാവിയില്‍ ഇങ്ങനെയുള്ള ഒട്ടേറെ കുട്ടികള്‍ക്ക്‌ സഹായം നല്‌കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. 
മനിലയിലെ റോട്ടറി ക്ലബ്‌ അംഗമായ ലാന്‍സ്‌ മാസ്‌റ്റേഴ്‌സാണ്‌ ഡിഎം ഫൗണ്ടഷന്‌ ജൊനീലിന്റെ ശസ്‌ത്രക്രിയയില്‍ പിന്തുണ നല്‌കിയത്‌. രോഗിക്കും അമ്മയ്‌ക്കുമൊപ്പം അദ്ദേഹം ഇന്ത്യയിലേയ്‌ക്കു വരുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ ഫേയ്‌സ്‌ബുക്ക്‌ പേജുകളില്‍ ജൊനീലിന്റെ ആരോഗ്യത്തിലേയ്‌ക്കുള്ള തിരിച്ചുവരവ്‌ അദ്ദേഹം വിവരിച്ചിരുന്നു. തന്റെ സമ്പത്തിന്റെ 20 ശതമാനം ചാരിറ്റബിള്‍ ഫൗണ്ടേഷനുവേണ്ടി മാറ്റിവച്ച്‌ ഗുരുതരരോഗങ്ങളുള്ള പാവപ്പെട്ടവര്‍ക്ക്‌ ചികിത്സ നല്‌കുന്ന ഡോ. ആസാദ്‌ മൂപ്പന്റെ ശരിയായ പരോപകാര പ്രവര്‍ത്തിയിലൂടെയാണ്‌ ജൊനീലിന്‌ സൗജന്യ ശസ്‌ത്രക്രിയ ലഭ്യമാക്കാന്‍ സാധിച്ചതെന്ന്‌ മാസ്‌റ്റേഴ്‌സ്‌ ചൂണ്ടിക്കാട്ടി. ഫിലിപ്പീന്‍സിലെ ജന്മനാ ഹൃദയത്തകരാറുകളുള്ള 50 കുട്ടികള്‍ക്ക്‌ ഡിഎം ഫൗണ്ടേഷന്‍ വഴി സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌ പദ്ധതിയനുസരിച്ച്‌ സഹായം നല്‌കാമെന്ന്‌ ഡോ. മൂപ്പന്‍ അറിയിച്ചു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...