Tuesday, May 3, 2016

സോണിയുടെ അതിവേഗ ഓട്ടോഫോക്കസ്‌ കാമറ വിപണിയില്‍




കൊച്ചി : സോണിയുടെ പുതിയ, മിറര്‍ലസ്‌ ഓട്ടോഫോക്കസ്‌ കാമറ എ6300 വിപണിയിലെത്തി. 0.05 സെക്കന്‍ഡുകള്‍കൊണ്ട്‌ ഒരു ചിത്രം ഒപ്പിയെടുക്കാന്‍ കഴിവുള്ള എ6300 ലോകത്തിലെ ഏറ്റവും വേഗതയേറിയ കാമറയാണ്‌.
ഏറ്റവും അധികം എഎഫ്‌ പോയിന്റുകളുള്ള കാമറയാണിത്‌. 425 ഫേയ്‌സ്‌ ഡിറ്റക്ഷന്‍ എഎഫ്‌ പോയിന്റുകള്‍. സെക്കന്‍ഡില്‍ 11 ഫ്രെയിമുകള്‍ തുടര്‍ച്ചയായി ഷൂട്ട്‌ ചെയ്യാം. ട്രൂഫൈന്‍ഡറിലോ എല്‍സിഡി സ്‌ക്രീനിലോ സെക്കന്‍ഡില്‍ 8 ഫ്രെയിമുകളും തുടര്‍ച്ചയായി ഷൂട്ട്‌ ചെയ്യാം.
പുതിയ കാമറയില്‍ ബയോണ്‍സ്‌ എക്‌സ്‌ ഇമേജ്‌ പ്രോസസിംഗ്‌ എഞ്ചിനോടൊപ്പം പ്രവര്‍ത്തിക്കുന്ന 24.2 എംപി3 എക്‌സ്‌ മോര്‍ സെന്‍സര്‍ ഉള്ളതിനാല്‍ 100-51200 ഐഎസ്‌ഒ സെന്‍സിറ്റിവിറ്റി ചിത്രങ്ങളാണ്‌ ലഭിക്കുക. 4 കെ വീഡിയോ റെസലൂഷനാണ്‌ മറ്റൊരു പ്രത്യേകത. വില 74, 990 രൂപ. എ6000-ത്തേക്കാള്‍ 7.5 ഇരട്ടി സെന്‍സിറ്റിയാണ്‌ പുതിയ മിറര്‍ലസ്‌ കാമറയ്‌ക്കുള്ളത്‌.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...