Wednesday, June 8, 2016

ഡാറ്റ്‌സണ്‍ റെഡി-ഗോ പുറത്തിറങ്ങി വില 2.43 ലക്ഷം രൂപ മുതല്‍





കൊച്ചി : എന്‍ട്രി ലെവല്‍ കാര്‍ വിഭാഗത്തെ പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യത്തോടെ ഡാറ്റ്‌സണ്‍, ഇന്ത്യയിലെ ആദ്യ അര്‍ബന്‍ ക്രോസ്‌ ഹാച്ച്‌ബാക്ക്‌-റെഡി-ഗോ പുറത്തിറക്കി. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 2.43 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. നവീനവും ഭംഗിയുള്ളതുമായ ഡിസൈനും മികച്ച പെര്‍ഫോര്‍മന്‍സുമുള്ള ഡാറ്റ്‌സണ്‍ റെഡിഗോ അഞ്ച്‌ വകഭേദങ്ങളില്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്‌.
കൊച്ചിയിലെ എക്‌സ്‌ഷോറൂം വില: ഡി - 2,43,147 രൂപ, എ - 2,87,674 രൂപ, ടി - 3,14,645 രൂപ, 
ടി (ഒ) - 3,25,077 രൂപ, എസ്‌ - 3,40,344 രൂപ
എന്‍ട്രി ലെവല്‍ കാറുകളെപ്പറ്റി ഇന്ത്യക്കാര്‍ക്കുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെയും പ്രതീക്ഷകളെയും പൊളിച്ചെഴുതുന്നതാണ്‌ നൂതനവും വിലക്കുറവുള്ളതുമായ റെഡിഗോ എന്ന്‌ നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ സഞ്‌ജയ്‌ ഗുപ്‌ത പറഞ്ഞു. അര്‍ബന്‍ ക്രോസ്‌ ഓവറിന്റെ രൂപകല്‍പ്പന ജപ്പാനിലാണ്‌ നടന്നത്‌. വികസിപ്പിച്ചതും ഉല്‍പ്പാദിപ്പിച്ചതും ഇന്ത്യയിലാണ്‌ - അദ്ദേഹം പറഞ്ഞു. ടോള്‍ ബോയ്‌ രൂപകല്‍പ്പനയിലുള്ള കാറിന്‌ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട്‌ ക്ലിയറന്‍സുണ്ട്‌, 185 മി.മീ. ഉയരമുള്ള ബോഡി, കൂടുതല്‍ ഉള്‍ വിസ്‌താരം, ഡ്രൈവര്‍ക്ക്‌ മെച്ചപ്പെട്ട റോഡ്‌ കാഴ്‌ച എന്നിവ ഉറപ്പാക്കുന്നു. വൈറ്റ്‌, സില്‍വര്‍, ഗ്രേ, റൂബി, ലൈം എന്നീ ആകര്‍ഷകമായ അഞ്ച്‌ ബോഡി നിറങ്ങള്‍ റെഡിഗോയ്‌ക്കുണ്ട്‌.
കുറഞ്ഞ ബ്രേക്കിംഗ്‌ ഡിസ്റ്റന്റ്‌സ്‌ (ബ്രേക്ക്‌ ഉപയോഗിച്ചശേഷം വാഹനം നിശ്ചലമാകാനെടുക്കുന്ന ദൂരം), നല്ല റോഡ്‌ കാഴ്‌ച, ഉറപ്പേറിയ ബോഡി, ഗട്ടറുകളുടെ ആഘാതം വലിച്ചെടുക്കുന്ന സ്റ്റിയറിംഗ്‌, ഡ്രൈവര്‍ എയര്‍ബാഗ്‌ എന്നിങ്ങനെ സുരക്ഷ ഉറപ്പാക്കുന്ന ഡാറ്റ്‌സണ്‍ പ്രോ സേഫ്‌ 7 സേഫ്‌ടി പാക്കേജ്‌ റെഡിഗോയ്‌ക്കുണ്ട്‌.
ലിറ്ററിന്‌ 25.17 കിമീ എന്ന ഒന്നാന്തരം മൈലേജും റെഡിഗോ നല്‍കുന്നു. പുതിയ 800 സിസി, മൂന്ന്‌ സിലിണ്ടര്‍, ഐ സാറ്റ്‌ പെട്രോള്‍ എഞ്ചിനും അഞ്ച്‌ സ്‌പീഡ്‌ മാന്വല്‍ ട്രാന്‍സ്‌മിഷനുമുള്ള കാറിന്‌ പൂജ്യത്തില്‍ നിന്ന്‌ 100 കിമീ വേഗതയിലേക്ക്‌ കുതിക്കാന്‍ 15.9 സെക്കന്റ്‌ മതി. മണിക്കൂറില്‍ 140 കി.മീ. വരെ വേഗം കൈവരിക്കാന്‍ കഴിയും. കിലോമീറ്റര്‍ കണക്കിലെടുക്കാതെ രണ്ടുവര്‍ഷം വാറന്റി റെഡിഗോയ്‌ക്ക്‌ ലഭിക്കും. ഇതുകൂടാതെ ഈ വിഭാഗത്തില്‍ ആദ്യമായി സൗജന്യ റോഡ്‌ സൈഡ്‌ അസിസ്റ്റന്‍സ്‌ ഉള്ള രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌ വര്‍ഷത്തെ ഓപ്‌ഷണല്‍ വാറന്റിയും ലഭ്യമാണ്‌. ഇങ്ങനെ അഞ്ച്‌ വര്‍ഷം വരെ റെഡിഗോയ്‌ക്ക്‌ വാറന്റി കവറേജ്‌ ഉറപ്പാക്കാനാവും. ഏറ്റവും കുറഞ്ഞ ഉപയോഗ ചെലവും റെഡിഗോ ഉറപ്പുനല്‍കുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനം വരെ ഉപയോഗ ചെലവ്‌ കുറവാണ്‌ റെഡിഗോയ്‌ക്ക്‌. ഉപഭോക്താക്കള്‍ക്ക്‌ റെഡിഗോയെ ഇഷ്‌ടാനുസരണം മോടി പിടിപ്പിക്കാന്‍ 50 ആക്‌സസറികളും ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്‌. നിസാന്റെയും ഡാറ്റ്‌സണിന്റെയും 274 സെയില്‍സ്‌ - സര്‍വ്വീസ്‌ പോയിന്റുകളിലൂടെയാണ്‌ റെഡിഗോയുടെ വില്‍പ്പനയും സര്‍വ്വീസും. ഇത്‌ താമസിയാതെ 300 ആയി ഉയരും. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...