Wednesday, June 8, 2016

കോയെന്‍കോ ഗ്രൂപ്‌ പുതിയ ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കുന്നു




കൊച്ചി: 
കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ ആയ കോയെന്‍കോ ഗ്രൂപ്പ്‌ പുതിയ ഉത്‌പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നു. പ്രസിദ്ധ നടിയും നര്‍ത്തകിയുമായ ആശാ ശരത്‌, ഈ മാസം 10 നു കൊച്ചിന്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വച്ചു പുറത്തിറക്കും. ആശാ ശരത്‌ ആണ്‌ ഉത്‌പന്നങ്ങളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍.
ദീര്‍ഘകാലത്തെ വിപുലമായ ഗവേഷണത്തിന്റെ ഫലമാണ്‌ ഗ്രൂപ്പിന്റെ കണ്‍സ്യൂമര്‍ ഉത്‌പന്നങ്ങള്‍ പുറത്തിറക്കുന്നത്‌.. ജൈവപദാര്‍ത്ഥങ്ങള്‍ കൊണ്ടാണ്‌ ഇവയെല്ലാം നിര്‍മ്മിക്കുന്നത്‌. ഉയര്‍ന്ന ഗുണമേന്മ, ചര്‍മ്മത്തിനുള്ള സുരക്ഷിതത്വം, വസ്‌ത്രങ്ങളുടെ സംരക്ഷണം, നിറത്തിനു മങ്ങലേല്‍ക്കാതിരിക്കല്‍, എന്നിവയാണ്‌ ഈ ഉത്‌പന്നങ്ങളുടെ നിര്‍മ്മാണത്തിന്‌ അടിസ്ഥാനമായ മുന്‍ഗണനകള്‍. സുരക്ഷിതവും ന്യായവിലയ്‌ക്കുള്ളതുമാണ്‌ ഈ ഉത്‌പന്നങ്ങള്‍
ബയോ വെജ്‌, എക്‌സ്‌ട്രാവൈറ്റ്‌, എക്‌സ്‌ട്രാബ്രൈറ്റ്‌ എന്നിവ പ്രീമിയം സ്‌നോവി വൈറ്റ്‌ വിഭാഗത്തില്‍ പെടുന്ന വാഷിംഗ്‌ സോപ്പാണ്‌. ഇന്ത്യയില്‍ ഇത്‌ അവതരിപ്പിക്കുന്ന ആദ്യത്തെ കമ്പനിയാകുകയാണ്‌ കോയെന്‍കോ. 100% സസ്യഘടകങ്ങള്‍ മാത്രമുപയോഗിച്ച്‌ ഏറ്റവും കുറച്ച്‌ ജലോപയോഗം ആവശ്യമുള്ള രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതിലുപയോഗിച്ചിരിക്കുന്ന വെളിച്ചെണ്ണ സ്വന്തമായി ഉത്‌പാദിപ്പിച്ചതാണ്‌. അന്താരാഷ്‌ട്ര ചര്‍മ്മ, ഫാബ്രിക്‌ കെയര്‍ വിദഗ്‌ദ്ധരുമായി അലോചിച്ച്‌, ഇതിനായി പൂര്‍ണമായി നീക്കിവയ്‌ക്കപ്പെട്ടിരിക്കുന്ന ഗവേഷണവികസനവിഭാഗമാണ്‌ ഈ ഉത്‌പന്നങ്ങള്‍ രൂപപ്പെടുത്തിയത്‌. 
മാസ്റ്റര്‍വാഷ്‌, കാഞ്ചനമാല, പ്ലാറ്റിനോഎക്‌സ്‌എല്‍ തുടങ്ങിയവ ബാര്‍ സോപ്‌ വിഭാഗത്തില്‍ പെടുന്നു. കുറഞ്ഞ ചിലവില്‍ കറകള്‍ നീക്കുന്നതില്‍ കരുത്തു കാണിക്കുകയും വസ്‌ത്രങ്ങളുടെ അഴുക്കിന്റെ ഏറ്റവും ചെറിയ കണികകള്‍ പോലും വൃത്തിയാക്കുകയും ചെയ്യുന്നവയാണ്‌ ഈ ഉത്‌പന്നങ്ങള്‍. 
മെഡി ഗ്ലോ, ഡോ.ബ്രൈറ്റ്‌, പ്രൊഫവാഷ്‌, സണ്‍മെയ്‌ഡ്‌ എന്നിവ 100% സസ്യഘടകങ്ങളുപയോഗിച്ചു നിര്‍മ്മിച്ചവയാണ്‌. സ്വന്തമായി നിര്‍മ്മിച്ച വെളിച്ചെണ്ണയാണ്‌ ഇതിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്‌. ഇവയും കറകളെ നീക്കുന്നതില്‍ കരുത്തു കാണിക്കുകയും അമിതമായി ജലം ഉപയോഗിക്കാതെ വസ്‌ത്രങ്ങളിലെ നേരിയ അഴുക്കുകള്‍ പോലും നീക്കം ചെയ്യുകയും ചെയ്യുന്നു. 
കമ്പനി പുറത്തിറക്കുന്ന സുഗന്ധമുള്ള ബാത്ത്‌ സോപ്പാണ്‌, ലാമിയോ. ലാവെന്‍ഡര്‍, ആല്‍മണ്ട്‌, റോസാപ്പൂ സൗരഭ്യങ്ങളില്‍ ഇതു ലഭ്യമാണ്‌. ആഴമേറിയ ഗവേഷണത്തിന്റെ ഫലമായ ഉത്‌പന്നമായതുകൊണ്ട്‌ ലാമിയോ സോപ്പുകളില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ചര്‍മ്മത്തെ തിളക്കമുള്ളതും കുലീനവുമായി നിലനിറുത്താന്‍ ഇതിനു സാധിക്കുന്നു. 
ഉപദ്രവകാരികളായ അണുക്കളെയും എണ്ണക്കറകളെയും കരിയെയും 99.9 % വും നീക്കം ചെയ്യുന്ന ഫലപ്രദമായ ക്ലീനിംഗ്‌ ഫോര്‍മുല ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്നതാണ്‌ ലിമിക്‌സ്‌ ഡിഷ്‌ വാഷ്‌ ബാര്‍. ഇതിന്റെ അഡ്വാന്‍സ്‌ഡ്‌ ക്ലീനിംഗ്‌ ഫോര്‍മുല എല്ലാ അടുക്കളകള്‍ക്കും അനുയോജ്യമാണ്‌. ഹൃദ്യമായ ഒരു സുഗന്ധം പരത്തിക്കൊണ്ട്‌, പാത്രങ്ങള്‍ക്കെല്ലാം മിന്നിത്തിളങ്ങുന്ന വൃത്തി ഉറപ്പാക്കുന്നതാണ്‌ ഈ ഉത്‌പന്നം. 


ബഹുമുഖ സംരംഭങ്ങളുള്ള, കേരളത്തിലെ പ്രമുഖ വ്യവസായശക്തികളിലൊന്നാണ്‌ കോയന്‍കോ ഗ്രൂപ്പ്‌ 50 ലേറെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഗ്രൂപ്പിന്റെ നിരവധി ഉപവിഭാഗങ്ങളിലോരോന്നും,്‌. 
കോഴിക്കോട്‌ ആസ്ഥാനമായുള്ള കോയെന്‍കോ ഗ്രൂപ്പിന്‌ സോള്‍വെന്റ്‌ എക്‌സ്‌ട്രാക്ഷന്‍, കയറ്റുമതി, പെട്രോളിയം ഇറക്കുമതി, അടിസ്ഥാനസൗകര്യവികസനം, വാഹന വില്‍പനയും സര്‍വീസിംഗും (ബി എം ഡബ്ല്യുവിന്റെയും ഹീറോയുടെയും ഡീലര്‍മാര്‍), കാലിത്തീറ്റ നിര്‍മ്മാണം (25 വര്‍ഷത്തിലേറെയായി വിപണിയിലുള്ള സുനന്ദിനി കാലിത്തീറ്റയുടെ നിര്‍മ്മാതാക്കള്‍), എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സംരംഭങ്ങളുണ്ട്‌. കോയെന്‍കോ എക്‌സ്‌പെല്ലേഴ്‌സ്‌, കോയെന്‍കോ സോള്‍വെന്റ്‌ എക്‌സ്‌ട്രാക്‌ടേഴ്‌സ്‌, കോയെന്‍കോ ഫീഡ്‌സ്‌, കോയെന്‍കോ ടീ പ്ലാന്റേഷന്‍, കോയെന്‍കോ മൊബൈക്‌സ്‌, കോയെന്‍കോ പ്ലാറ്റിനോ ക്ലാസിക്‌ മോട്ടോഴ്‌സ്‌, കോയെന്‍കോ ഹോസ്‌പിറ്റാലിറ്റി, കോയെന്‍കോ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌ കോയെന്‍കോ ഗ്രൂപ്പ്‌. 
ഗ്രൂപ്പിന്റെ അടുത്ത ചുവടുവയ്‌പ്‌ ദ്രുതവില്‍പനയുള്ള കണ്‍സ്യൂമര്‍ ഉത്‌പന്നങ്ങളുടെ (എഫ്‌ എം സി ജി) നിര്‍മ്മാണരംഗത്തേക്കാണ്‌. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക്‌ ഗുണമേന്മയേറിയ ഉത്‌പന്നങ്ങള്‍ ന്യായവിലയ്‌ക്കു ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. 
ലിക്വിഡ്‌ സോപ്‌, ഹാന്‍ഡ്‌ വാഷ്‌, ഡിഷ്‌ വാഷിംഗ്‌ ലിക്വിഡ്‌, ഡിറ്റര്‍ജന്റ്‌ ലിക്വിഡ്‌, ഫാബ്രിക്‌ കണ്ടീഷനര്‍, ഡിസ്‌പോസബിള്‍ വാഷിംഗ്‌ ടാബ്ലറ്റ്‌, ഡിറ്റര്‍ജന്റ്‌ പൗഡര്‍ എന്നിവയുടെ ഉത്‌പാദനമാണ്‌ കമ്പനിയുടെ അടുത്ത ചുവടുവയ്‌പ്‌. 
ഇവ കൂടാതെ ഭക്ഷ്യോത്‌പന്നങ്ങള്‍, ക്ഷീരോത്‌പന്നങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന ഭാവിസംരംഭങ്ങളിലേയ്‌ക്കും ഗ്രൂപ്‌ ശ്രദ്ധയൂന്നുണ്ട്‌. എല്ലാ ഉപഭോക്താക്കള്‍ക്കും മിക്‌ച ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ്‌ ഈ പുതിയ സംരംഭങ്ങളുടെയും പിന്നിലുള്ളത്‌. 
ക്രാന്തദര്‍ശിത്വമുളള വ്യവസായി പി.പി.കോയയുടെ സൃഷ്‌ടിയാണ്‌ കോയെന്‍കോ ഗ്രൂപ്പ്‌. 
വാര്‍ത്താ സമ്മേളനത്തില്‍ പി.പി. നൗഷീഖ്‌ (ഡയറക്ടര്‍), പി.പി.ജസീഖ്‌ (ഡയറക്ടര്‍) ഡോ.സെന്തില്‍ മുദഗന്‍ ( കണ്‍സെല്‍ട്ടന്റ്‌), സി.എം.നീരജ്‌ (എച്ച്‌.ആര്‍) പ ബി.വി.ഷെട്ടി (ബിസിനസ്‌) എന്നിവര്‍ പങ്കെടുത്തു.




No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...