Friday, August 12, 2016

ഡോണ്‍: പ്രഭാതത്തിലെ നെരുപ്പ് ഡാ



 : കൂരിരുട്ടിനെ വകഞ്ഞുമാറ്റി ഉദയസൂര്യനൊപ്പം ഊര്‍ജ്ജപ്രവാഹമായി ചെകുത്താന്റെ പുതിയ അവതാരവും കേരളത്തിലെത്തി. 
ഫാന്റം, ഗോസ്റ്റ്, റെയ്ത്ത് എന്നിവയ്ക്കുശേഷം റോള്‍സ് റോയ്‌സ് കരയിലിറക്കുന്ന 'ഡോണ്‍' (Dawn) ഹോട്ടല്‍ റമദയില്‍ നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. രൂപം മാറുന്ന ആദ്യത്തെ പറക്കും ഭൂതത്തെ കേരളത്തിലെത്തിക്കുന്നത് റോള്‍സ് റോയ്‌സിന്റെ ഏക സൗത്ത് ഇന്ത്യന്‍ ഡീലറായ കുന്‍ എക്‌സ്‌ക്ലുസ്സീവ് (Kun Exclusive) ആണ്. ചടങ്ങില്‍ കെ.വെങ്കിടേഷ് - സിഇഒ,   റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് (ചെന്നൈ), ഹിതേഷ് നായിക് - ജനറല്‍ മാനേജര്‍, കൊളിന്‍ എല്‍സണ്‍ -സെയില്‍സ് മാനേജര്‍ എന്നിവര്‍ സംബന്ധിച്ചു. 

രൂപംമാറുന്ന ആഢംബര ഭീമന്‍:
ഇരുപത്തിരണ്ട് സെക്കന്റില്‍ മേല്‍ക്കൂര നീങ്ങി മറഞ്ഞ് ഓപ്പണ്‍ ടോപ്പാകുന്ന ചെകുത്താന്റെ രൂപപ്പകര്‍ച്ചയില്‍  പുതിയ കഥ തുടങ്ങുകയാണ്. തുറന്നിട്ട ഡോണ്‍ റോഡില്‍ ഒരു മാന്ത്രികപ്പരവതാനിയായി ഒഴുകി നീങ്ങുന്ന മായക്കഴ്ചയാണ്. ലോകത്തിലെ ഏറ്റവും ശബ്ദരഹിതമായ ഫോര്‍ സീറ്റര്‍ ഓപ്പണ്‍ ടോപ്പ് കാറാണിത്.

ഓപ്പണ്‍ ടോപ്പ് ലക്ഷ്വറി കാറുകളുടെ അവസാന അദ്ധ്യായം എഴുതുന്നതിനുപകരം റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വേറി ഡ്രോപ്പ് ടോപ്പ് കാറിന്റെ ആദ്യ അദ്ധ്യായം എഴുതുകയാണിവിടെ. നിലവിലില്ലെങ്കില്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് റോള്‍സ് റോയ്‌സിന്റെ അടിസ്ഥാന മന്ത്രം. ഒറ്റയാന്മാരായി ജന്മമെടുത്ത് മരണമില്ലാതെ ജീവിക്കുന്ന ഈ അവതാരങ്ങള്‍ക്ക് പു:നരവതാരമില്ല. ഇംഗ്ലണ്ടിലെ ഗുഡ്‌വുഡിലുള്ള റോള്‍സ് റോയ്‌സ് ആസ്ഥാനത്തുനിന്ന് ഓര്‍ഡര്‍ അനുസരിച്ചും ഉടമ ആവശ്യപ്പെടുന്ന ഇന്റീരിയര്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഡോണ്‍ എത്തുന്നതെന്ന്            ശ്രീ. കെ. വെങ്കിടേഷ് പറഞ്ഞു. 

മേല്‍ക്കൂര ഉയര്‍ന്നിരിക്കുമ്പോഴും, താഴ്ന്നിരിക്കുമ്പോഴും ഒരുപോലെ സൗന്ദര്യമുള്ള ഈ രൂപകല്‍പനയില്‍ വിരിയുന്നത് ഒരേ നിര്‍മ്മിതിയില്‍ രണ്ട് കാറുകളാണ്. 

രൂപകല്‍പന: 

ഡോണിന്റെ സൃഷ്ടിയില്‍ സൗകര്യം, ആഢംബരം എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കണ്‍വെര്‍ട്ടിബിള്‍ റൂഫ്, ബൂട്ട്, പിന്‍സീറ്റ് എന്നിവ അവിശ്വസനീയമാം വിധം സമന്വയിപ്പിച്ചാണ് നാല്‌പേര്‍ക്ക് തികച്ചും ആഢംബര യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ (സോഷ്യല്‍ സ്‌പേസ്) ഒരുക്കിയിട്ടുള്ളത്. കാസിനോ ജീവിതശൈലിക്കുള്ള സമകാലീന ഉപഹാരം. ഗര്‍വ്വിഷ്ഠമെന്ന് തോന്നിപ്പിക്കുകയും അതേസമയം സ്വാതന്ത്ര്യവും, പരിഷ്‌കാരവും ആസ്വദിക്കുന്നവരെ ആകര്‍ഷിക്കുകയും ചെയ്യുന്നതാണിത്. 

ക്ലാസിക്ക് റോള്‍സ് റോയ്‌സ് ദൃശ്യഭംഗിയും, സാന്നിധ്യവുമാണ്  റോള്‍സ് റോയ്‌സ് ഡോണിനെ കാഴ്ചാനുഭവമാക്കുന്നത്. വീലിന്റെയും, ബോഡിയുടെയും ഉയരംതമ്മില്‍ 2:1 അനുപാതം, നീളമേറിയ ബോണറ്റ്, റോള്‍സ് റോയ്‌സ് ഇതിഹാസ ചിഹ്‌നമായ പറക്കും വനിത (സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി), ഷോര്‍ട്ട് ഫ്രണ്ട് ഓവര്‍ഹാങ്ങ്, ലോങ്ങ് റിയര്‍ ഓവര്‍ഹാങ്ങ്, അന്തസ്സുറ്റ റിയര്‍ ഗ്രാഫിക്,  ഹൈ ഷോള്‍ഡര്‍ ലൈന്‍ എന്നീ കാലാതീതമായ റോള്‍സ് റോയ്‌സ് രൂപകല്‍പനാ തത്വങ്ങള്‍ ഡോണിലും കാണാന്‍ കഴിയും. 

മുന്‍ഭാഗത്തെ ഗ്രില്‍ നാല്‍പ്പത്തഞ്ച് മില്ലീമീറ്ററോളം കുറച്ചിരിക്കുന്നു. അതേസമയം റെയ്ത്തിനെ അപേക്ഷിച്ച് ലോവര്‍ ഫ്രണ്ട് ബമ്പര്‍ അന്‍പത്തിമൂന്ന് മില്ലീമീറ്ററോളം നീട്ടിയിട്ടുമുണ്ട്. ജെറ്റ് എയര്‍ ഇന്‍ടേക്ക് ഫേസിലേക്ക് കാഴ്ചയെത്തിക്കാനും, നിശ്ചലതയില്‍പോലും കാറിനെ ശ്രദ്ധിക്കാനുമാണ് ഇത് ചെയ്തിരിക്കുന്നത്. റോള്‍സ് റോയ്‌സ്  കുടുംബത്തിലെ മറ്റംഗങ്ങളില്‍ ഉള്ളതിനേക്കാള്‍ കാറിന്റെ തിരശ്ചീന രേഖകളിലാണ് ഡോണിന്റെ ഗ്രില്‍ ബമ്പര്‍ ഫോക്കസ്. 

സോഫ്റ്റ് ടോപ്പിന്റെ സൗമ്യമായ താഴ്ച കാറിനകത്ത് പ്രഭാതം വിടരുന്ന പ്രതീതിയുണ്ടാക്കും. മിഡ്‌നൈറ്റ് സഫയര്‍ പുറത്തളവും, മാന്‍ഡറിന്‍ ലെതര്‍ അകത്തളവും ചേര്‍ന്ന് രാത്രി പകലായി മാറ്റുന്നു. സൂര്യപ്രകാശത്തില്‍ ഒരു 'സാമൂഹിക ഇടം' സാധ്യമാവുകയാണിവിടെ. റൂഫ് താഴ്ത്തുമ്പോള്‍ വിന്‍ഡ് സ്‌ക്രീനിന്റെ സ്റ്റീപ്‌റേക്കില്‍നിന്നും പിന്നിലേക്കൊഴുകുന്ന സ്വേജ് ലൈനും, ഹൈ ബെല്‍റ്റ് ലൈനും അതിമനോഹരമാണ്. ഈ ബെല്‍റ്റ് ലൈന്‍ പിന്‍ പാസഞ്ചര്‍ ക്യാബിനെ ഒരു ജാക്കറ്റ് കോളര്‍ പോലെ വലയംചെയ്യും. ഇതുപോലെതന്നെ ആധുനിക നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഉജ്ജ്വല സൃഷ്ടിയാണ് ഡെക്ക്. ഡ്രോപ്‌ഹെഡ് തനത് ഫോര്‍മാറ്റിലുള്ളവയാണ് ഡോറുകള്‍. ക്ലാസിക് സ്‌പോര്‍ട്ട്‌സ് കാര്‍ പ്രെഫൈല്‍ പോലെ സുഗമമായ പ്രവേശനവും, പിന്നില്‍നിന്നും എഴുന്നേറ്റുനിന്ന് പൂത്തിറങ്ങാനുള്ള സൗകര്യവുമുണ്ട്. മരത്തിന്റെയും, ലെതറിന്റെയും സമൃദ്ധിക്കിടയില്‍ നാല് മനോഹരമായ ബക്കറ്റ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നു. പിന്നിലേക്ക് വലിച്ച് ഉന്നമെടുത്ത് യാത്രക്കാരെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്നതിനു സമാനമായ സ്ലിംഗ് ഷോട്ട് കണ്‍സപ്റ്റിലാണ് അകത്തളം. സുരക്ഷയും, സൗകര്യവും, സൗന്ദര്യവും ഇവിടെ ഒത്തുചേരും. 
 
എന്‍ജീനീറിങ്ങും ടെക്‌നോളജിയും:
പുതിയ റൂഫ് തന്നെയണ് ഡോണിന്റെ ആദ്യത്തെ  എന്‍ജീനീറിങ്ങ് സവിശേഷത. രാത്രിമഴ റൂഫില്‍ പതിക്കുന്ന ശബ്ദം ശ്രവിച്ചുള്ള ഡ്രൈവിങ്ങിനേക്കാള്‍ കാല്‍പ്പനികമായ മറ്റൊന്നില്ല. ഇതിനായി ഫാബ്രിക് റൂഫ് കോണ്‍ഫിഗറേഷനുള്ള ലോകത്തിലെ ഏറ്റവും നിശബ്ദമായ കണ്‍വെര്‍ട്ടബിള്‍ കാര്‍ എന്ന വെല്ലുവിളിയാണ്  റോള്‍സ് റോയ്‌സ് എന്‍ജീനീയറിങ്ങ് ടീം ഏറ്റെടുത്തത്. 'സയലന്റ് ബാലെ' എന്നപേരില്‍ ഇതിനുള്ള മെക്കാനിസം അവര്‍ കണ്ടുപിടിച്ചു. പൂര്‍ണ നിശബ്ദതയില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍വരെ ഈ സയലന്റ് ബാലെ സംവിധാനം പ്രവര്‍ത്തിക്കും.

ബീസ്‌പോക്ക് ഓഡിയോ:
ബീസ്‌പോക്ക് ഓഡിയോ ഇന്നുവരെ രൂപകല്‍പന ചെയ്തിട്ടുള്ള ഏറ്റവും മികച്ച ഓട്ടോമോട്ടീവ് ഹൈഫൈ സിസ്റ്റമാണ്. റൂഫ് തുറന്നിരുന്നാലും അടച്ചിരുന്നാലും ഈ ഓഡിയോ സിസ്റ്റം കറകളഞ്ഞ അക്വാസ്റ്റിക് ബാലന്‍സും, പെര്‍ഫോമന്‍സും കാഴ്ചവെക്കും. വ്യക്തിഗമായി ട്യൂണ്‍ ചെയ്ത തിയെറ്റര്‍ സ്റ്റുിയോ സെറ്റിങ്ങോടുകൂടിയ പതിനാറ് സപീക്കറുകള്‍ നല്‍കുന്നത് ശുദ്ധമായ ലാര്‍ജര്‍ ദാന്‍ ലൈഫ് സെന്‍സേഷനാണ്. 

ഓപ്പണ്‍ ടോപ് മോട്ടോറിങ്ങ് എന്‍ജീനീറിങ്ങ്:
മാന്ത്രിക പരവതാനിക്ക് സമാനമായ റൈഡ് ഒരുക്കുകയാണ് ഓപ്പണ്‍ ടോപ് മോട്ടോറിങ്ങിലെ വെല്ലുവിളി. വിപുലമായ പരിശോധനകളും, ഗവേഷണങ്ങളുമാണ് ഇതിനായി നടന്നത്. ഏറ്റവും കടുപ്പമേറിയ ഫോര്‍ സീറ്റര്‍ കംഫര്‍ട്ടിനൊതുങ്ങുന്ന ഷാസിയും, പുതിയ സസ്‌പെന്‍ഷന്‍ കോണ്‍ഫിഗറേഷനും ഗവേഷത്തില്‍ വികസിപ്പിച്ചു. മുന്നിലും പിന്നിലും കുറഞ്ഞ എയ്‌റോ ഡൈനാമിക് ലിഫ്റ്റുകള്‍, ലോവര്‍ സെന്റര്‍ ഓഫ് ഗ്രാവിറ്റി എന്നിവയും, പുതുതായി രൂപകല്‍പ്പന ചെയ്ത എയര്‍ സ്പ്രിങ്ങുകളും, ആക്ടീവ് റോള്‍ ബാറുകളും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഭാരം കുറയമ്പോള്‍ത്തന്നെ ഹൈ ഡിഗ്രി ടോര്‍ഷണല്‍ റിജിഡിറ്റി നിലനിര്‍ത്തുകയെന്ന വെല്ലുവിളിയും വിജയകരമായി പൂര്‍ത്തിയാക്കി. കംഫര്‍ട്ടബിള്‍ കാറുകളില്‍ ഇതനിവാര്യമാണ്.

റോള്‍സ് റോയ്‌സ് ഡോണ്‍ ഡ്രൈവിങ്ങ് അനുഭവം:
റോള്‍സ് റോയ്‌സ് മോട്ടോര്‍ കാറിന്റെ ഹൃദയവും ആത്മാവും അതിന്റെ പിയപ്പെട്ട ട്വിന്‍ ടര്‍ബോ 6.6 ലിറ്റര്‍ വി 12 പവര്‍ട്രെയിനണ്.  5250 ആര്‍ിഎമ്മില്‍ 563 ബിഎച്ച്പി അല്ലെങ്കില്‍ 420 കിലോവാട്ട് കരുത്ത്. 1500 ആര്‍പിഎമ്മില്‍ 780 എന്‍എം അല്ലെങ്കില്‍ 575 എല്‍ബി എഫ്ടി ടോര്‍ക്ക്. മീഡിയം ത്രോട്ടിലില്‍ ഡൈനാമിക് ആക്‌സിലറേറ്റര്‍ പെഡല്‍ നല്‍കുന്ന 30% അധിക പ്രതികരണം ഈ അനുഭവത്തിന് ആധികാരികതയേകുന്നു 
റോള്‍സ് റോയ്‌സിന്റേതു മാത്രമായ സ്റ്റീയറിങ്ങ് സവശേഷതകള്‍ സുഗമവും, കൃത്യതയാര്‍ന്നതുമായ ഡ്രൈവിങ്ങ് മാത്രമല്ല, ഉയര്‍ന്ന വേഗത്തില്‍പോലും സുരക്ഷയും ഉറപ്പാക്കുന്നു അതും ടോപ്പ് ഉയര്‍ന്നോ താഴ്‌ന്നോ ഇരുന്നാല്‍ തന്നെയും.

540 എംഎം (20 ഇഞ്ച്) വ്യസത്തിലുള്ള റണ്‍ഫ്‌ളാറ്റ് ടയറുകളാണ് ഡോണിന് ഗ്രിപ്പ് നല്‍കുന്നത്. പൂര്‍ണമായും ഡിഫ്‌ളേറ്റഡായ ടയറില്‍പോലും കര്യമായ നിയന്ത്രണം സാധ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. റണ്‍ഫ്‌ളാറ്റ് ടയര്‍ ടെക്‌നോളജി മൂലം സ്‌പെയര്‍ വീലും ജാക്കും വേണ്ടിവരുന്നില്ല. ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ സ്ഥലലാഭം 

ആയാസരഹിതമായ ഡ്രൈവിങ്ങ്:
ഡ്രൈവര്‍മാര്‍ക്ക് അത്യാഢംബരപൂര്‍ണവും, ആയാസരഹിതവുമായ വിശ്രമ സമയവുമാണ് ഡോണ്‍ സമ്മാനിക്കുന്നത്. ഇതിലെ സ്പിരിറ്റ് ഓഫ് എക്റ്റസി റോട്ടറി കണ്‍ട്രോളര്‍ മീഡിയ, നാവിഗേഷന്‍ ഫങ്ഷനുകള്‍ എളുപ്പമാക്കുന്ന സംവിധാനമാണ്. നാവിഗേഷന്‍ ഇന്‍പുട്ട്, മീഡിയ സെര്‍ച്ചുകള്‍ വിരല്‍ സ്പര്‍ശത്താല്‍ മുകളലെത്തുന്നു. പരിധിയില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ ഫങ്ഷനുകള്‍ക്ക് സമാനമായി. സ്റ്റിയറിങ്ങ് വീലിലെ വണ്‍ ടച്ച് കോള്‍ ബട്ടണ്‍ ലളിതമായ വോയ്‌സ് കമാന്‍ഡുകളിലൂടെ കാര്‍ ഫംക്ഷനുകള്‍ നടപ്പാക്കുന്നു. ബട്ടണുകളുടെ ആധിക്യം ഒഴിവാക്കി ഉപയോഗം ഇവ സുഗമമാക്കുന്നു. ഉദാഹരണത്തിന് നാവിഗേറ്റ് to 'X' എന്നു കമാന്‍ഡ് ചെയ്താല്‍ കാറിന്റെ സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം സാധ്യമായ എളുപ്പത്തിലുള്ള റൂട്ട് തിരഞ്ഞെടുക്കും. 

ടച്ച് പാഡോടു (വിരല്‍പ്പാടുകള്‍ അവശേഷിക്കുന്ന ടച്ച് സ്‌ക്രീനല്ല) കുടിയ സ്പിരിറ്റ് ഓഫ് എക്റ്റസി ടച്ച് പാഡില്‍ വിരല്‍കൊണ്ടെഴുതാന്‍ കഴിയും. ക്രോം ഡയലുകള്‍ തിരിച്ചും താഴേക്ക് പ്രസ്സ് ചെയ്തും ഫങ്ഷന്‍ മെനുവിലൂടെയുള്ള സ്‌ക്രോളിങ്ങും സാധ്യമാണ്. 

വേഗം, ദൂരം എന്നിവയിലെ നിരന്തര ക്രമീകരണങ്ങള്‍ കുറയക്കുന്നതാണ് ഓട്ടോമാറ്റിക് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം തുടര്‍ച്ചയായ ക്രീപ്, സ്റ്റോപ്പ്, സ്റ്റാര്‍ട്ട് ഒഴിവാക്കിക്കൊണ്ട് സിറ്റി ട്രാഫിക്കിലൂടെ തികഞ്ഞ ആത്മവിശ്വാസത്തിലും സുഗമമായും സിസ്റ്റത്തെ ആശ്രയിച്ച് ഡ്രൈവര്‍ക്ക് മുന്നോട്ടുപോകാം. 

സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിഷന്‍:
 സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിഷന്റെ സഹായമുള്ളവയാണ് റോള്‍സ് റോയ്‌സ് ഡോണിന്റെ സുഗമമായ ചലനാത്മകത. റെയ്ത്തില്‍ 2013ലാണ് ഈ സങ്കേതികത ലോകത്തിലാദ്യമായി സന്നിവേശിപ്പിച്ചത്. ഡ്രൈവറുടെ കാഴ്ക്കപ്പുറമുള്ള കാഴ്ചക്കായി ജിപിഎസ് ഡാറ്റ പ്രയോജനപ്പെടുത്തുകയാണ് ഈ സംവിധാനം. സ്ഥാനത്തെയും, ഡ്രൈവിങ്ങ് ശൈലിയെയും ആസ്പദമാക്കിയായിരിക്കും അടുത്ത നീക്കമെന്നര്‍ത്ഥം. ഈ വിവരങ്ങളില്‍നിന്നും ഏറ്റവും ഉചിതമയ ഗിയര്‍ ഡോണിന്റെ 8 സ്പീഡ് ഇസഡ്എഫ് ഗിയര്‍ ബോക്‌സില്‍നിന്നും തിഞ്ഞെടുക്കുന്നു. 

വഴികാട്ടാന്‍ ഇല്യൂമിനേറ്റിങ്ങ് ടെക്‌നോളജി:
എല്‍ഇഡി ലൈറ്റിങ്ങ് ടെക്‌നോളജിയുടെ ഏറ്റവും പുതയ സവിശേഷതകള്‍ പുതിയ  റോള്‍സ് റോയ്‌സ് ഡോണിന്റെ ഭാഗമാണ്. ഫുള്‍ബീം ഹെഡ്‌ലൈറ്റുകളുടെ ഓട്ടോമാറ്റിക് ഡിപ്പിങ്ങ് ടെക്‌നോളജിക്ക് പകരം പുതിയ ഗ്ലെയര്‍ ഫ്രീ ടെക്‌നോളജിയാണ് ഡോണില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ഒരു കാര്‍ അടുത്തുവരുമ്പോള്‍ ലൈറ്റിനെ ഡിഫ്‌ളെക്ട് ചയ്ത് ഡ്രൈവറുടെ കണ്ണില്‍ കുത്തുന്നത് ഒഴിവാക്കുന്നു. തുടര്‍ച്ചയായി ഫുള്‍ ബ ീ ം കാഴ്ച ഇത്തരത്തില്‍ ഉറപ്പാക്കുന്ന പകല്‍ സമയത്ത് ഡേ ടൈം റണ്ണിങ്ങ് ബാര്‍ ഡോണിന്റെ ഫ്രണ്ട് ലൈറ്റ് ഗ്രാഫിക്കിന് അതിരിട്ട്  കാറിന് സുരക്ഷ നല്‍കുന്നു.

രാത്രികാല ഡ്രൈവിങ്ങ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഹെഡ് അപ്പ് ഡിസ്‌പ്ലെയും, ഹീറ്റ് ഡിറ്റക്ഷന്‍ സിസ്റ്റവും കാറിലുണ്ട്. മനുഷ്യനെയും മൃഗങ്ങളെയും തിരിച്ചറിഞ്ഞ് ഡ്രൈവര്‍ക്ക് അപകട മുന്നറയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : കൊളിന്‍ എല്‍സണ്‍ - 09349 77 8777

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...