Thursday, August 11, 2016

എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക്‌ സിബില്‍ സ്‌കോറും റിപോര്‍ട്ടും ഇനി നേരിട്ടറിയാം




കൊച്ചി: ഇന്ത്യയിലെ പ്രമുഖ വായ്‌പ വിവര സ്ഥാപനമായ ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ്‌ (സിബില്‍) എച്ച്‌ഡിഎഫ്‌സി ഇടപാടുകാര്‍ക്കായി നൂതനമായൊരു ഓഫര്‍ പ്രഖ്യാപിച്ചു. എച്ച്‌ഡിഎഫ്‌സി നടപ്പിലാക്കിയ സിബില്‍ കണ്‍സ്യൂമര്‍ കണക്‌റ്റ്‌ വഴി ഉപഭോക്താക്കള്‍ക്ക്‌ ഇനി ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ അവരുടെ സിബില്‍ സ്‌കോറും റിപോര്‍ട്ടും സെക്കന്‍ഡുകള്‍ക്കുള്ളില്‍ നേരിട്ട്‌ ലഭ്യമാകും. 
ഭവനവും മറ്റും വാങ്ങാന്‍ വായ്‌പയ്‌ക്കു തുനിയുന്ന ഉപഭോക്താക്കള്‍ക്ക്‌ സ്വയം വിലയിരുത്തി അവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനുള്ള സഹായമാണ്‌ ഞങ്ങള്‍ നല്‍കുന്നതെന്ന്‌ എച്ച്‌ഡിഎഫ്‌സി മാനേജിങ്‌ ഡയറക്‌ടര്‍ രേണു കര്‍ണാട്‌ പറഞ്ഞു. വായ്‌പ നല്‍കുന്നതില്‍ സിബില്‍ സ്‌കോറിനും റിപോര്‍ട്ടിനും പ്രധാന പങ്കുണ്ട്‌. വെബ്‌സൈറ്റില്‍ നേരിട്ട്‌ ഇത്‌ അറിയാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നത്‌. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ വായ്‌പയ്‌ക്കു അപേക്ഷിക്കുന്ന ഒരാളുടെ സിബില്‍ സ്‌കോര്‍ പരിശോധിച്ചാല്‍ മാത്രം മതി വായ്‌പയ്‌ക്കുള്ള യോഗ്യത ഉറപ്പുവരുത്താനെന്നും രേണു പറഞ്ഞു.
സിബില്‍ കണ്‍സ്യൂമര്‍ കണക്‌റ്റ്‌, വായ്‌പ സ്ഥാപനങ്ങള്‍ക്ക്‌ അവരുടെ ഉപഭോക്താക്കളെ കുറിച്ച്‌ മനസിലാക്കി കൊടുക്കുന്നതിന്‌ സഹായിക്കുന്നു. ഉപഭേക്താക്കളെ വായ്‌പ അച്ചടക്കത്തെക്കുറിച്ച്‌ ബോധവല്‍ക്കരിക്കാനും ഇത്‌ സഹായിക്കുന്നു. 
ഉപഭോക്താക്കള്‍ക്ക്‌ എളുപ്പത്തിലും വേഗത്തിലും അനായാസം പണം ലഭ്യമാക്കാനുള്ള ശ്രമമാണ്‌ സിബില്‍ കണ്‍സ്യൂമര്‍ കണക്‌റ്റിലൂടെ സാധ്യമാകുന്നതെന്ന്‌ സിബില്‍ സിഇഒയും മാനേജിങ്‌ ഡയറക്‌ടറുമായ സതീശ്‌ പിള്ള പറഞ്ഞു. 
ഒരു വ്യക്തിയുടെ വായ്‌പ യോഗ്യതയും തിരിച്ചടവു ശേഷിയും കണക്കാക്കാനുള്ള ഏറ്റവും വിശ്വസനീയമായ വിവരമായി സിബില്‍ സ്‌കോറും റിപോര്‍ട്ടും മാറി കഴിഞ്ഞു. സിബില്‍ സ്‌കോറും റിപോര്‍ട്ടും പരിശോധിക്കാതെ ഇന്ന്‌ ആര്‍ക്കും വായ്‌പയും ക്രെഡിറ്റ്‌ കാര്‍ഡും നല്‍കാറില്ല. സിബില്‍ സ്‌കോറും റിപോര്‍ട്ടും മനസിലാക്കുന്നതു വഴി ഉപഭോക്താക്കള്‍ക്കും അവരുടെ വായ്‌പ വിവരങ്ങളെ കുറിച്ച്‌ ബോധാന്മാരാകുകയും ക്രെഡിറ്റ്‌ ഹിസ്റ്ററി നന്നായി പരിപാലിക്കുകയും ചെയ്യാം. ഇന്ന്‌ 79 ശതമാനത്തിലധികം പുതിയ വായ്‌പകളും നല്‍കുന്നത്‌ സിബില്‍ സ്‌കോര്‍ 750 പോയിന്റിന്‌ മുകളില്‍ ഉള്ളവര്‍ക്ക്‌ മാത്രമാണ്‌.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ സാഹസം ഒഴിവാക്കി വളരെ എളുപ്പത്തില്‍ ഇടപാടുകാര്‍ക്ക്‌ പണം ലഭ്യമാക്കുന്നതിന്‌ സഹായകരമായ വിവരങ്ങള്‍ നല്‍കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ്‌ സിബില്‍. വായ്‌പ നല്‍കുന്നവര്‍ക്കും ആവശ്യക്കാരനും ഒരു പോലെ ഉപകാരപ്രദമാണ്‌ സിബില്‍ വിവരങ്ങള്‍. വായ്‌പയില്‍ പെട്ടെന്ന്‌ തീരുമാനമെടുക്കുന്നതില്‍ ഇരു വിഭാഗങ്ങളെയും സഹായിക്കുന്നു. സാമ്പത്തിക പരിപാലനത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ അറിവും സേവനവും നല്‍കുന്നതിലും സിബില്‍ സഹായിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : www.cibil.com സന്ദര്‍ശിക്കുക. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...