Friday, September 9, 2016

എസ്‌ടിയു 5000 ബസ്സുകളുടെ ഓര്‍ഡര്‍ ടാറ്റാ മോട്ടോഴ്‌സിന്‌



കൊച്ചി: പ്രമുഖ കൊമേഴ്‌സ്യല്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്‌ 25 സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അണ്ടര്‍ടേക്കിംഗുളില്‍ നിന്ന്‌്‌ 5000 ബസ്സുകളുടെ ഓര്‍ഡര്‍ ലഭിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓര്‍ഡറിനെക്കാള്‍ 80 ശതമാനം വര്‍ദ്ധിച്ച ഓര്‍ഡറാണിത്‌. നൂതന സാങ്കേതികത, സുരക്ഷാ സംവിധാനങ്ങള്‍, വിവരസാങ്കേതികത എന്നിവയടങ്ങിയ ബസ്സുകളാണ്‌ എസ്‌ടിയു-ന്റെ നിര്‍ദ്ദേശപ്രകാരം ടാറ്റാ മോട്ടോഴ്‌സ്‌ തയ്യാറാക്കുന്നത്‌.
ജിപിഎസ്‌ ലഭ്യമാകുന്ന ഓണ്‍ ബോര്‍ഡ്‌ ഇന്റെലിജന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സിസ്‌റ്റം, ഇലക്ട്രോണിക്‌ ഡെസ്‌റ്റിനേഷന്‍ ബോര്‍ഡുകള്‍ വഴിയുള്ള പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സിസിടിവി കാമറകള്‍, വൈഫൈ, സ്‌മാര്‍ട്ട്‌ മള്‍ടി ബോര്‍ഡ്‌ ടിക്കറ്റിംഗ്‌, ഓണ്‍ ബോര്‍ഡ്‌ ഡയഗ്നോസ്‌റ്റിക്‌ സംവിധാനങ്ങള്‍ എന്നിങ്ങനെ ട്രാക്ക്‌ ചെയ്യാനും ട്രേസ്‌ ചെയ്യാനുമുള്ള സൗകര്യങ്ങളോടു കൂടിയ ബസ്സുകളാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഒരുക്കുന്നത്‌. 
കൂടാതെ യാത്രക്കാരുടെ മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി എസി, എച്ച്‌വിഎസി, എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, ലോവര്‍ എന്‍വിഎച്ച്‌ (നോയ്‌സ്‌, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്സ്‌) സിസ്റ്റം, ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ സെറ്റപ്പ്‌, വീതി കൂടിയ പാസേജ്‌ വേ, വിന്‍ഡോ പാനുകള്‍ എന്നിവയ്‌ക്കു പുറമെ വീതി കൂടിയതും താഴ്‌ന്നതുമായ ഡോറുകള്‍ തുടങ്ങിയ സവിശേഷതകളും ഈ ബസ്സുകള്‍ക്കുണ്ട്‌.
ഈ ഓര്‍ഡറുകള്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഇത്‌ കൊമേഴ്‌സ്യല്‍ വാഹന (പാസഞ്ചര്‍) മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സിന്റെ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ്‌ യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ രവി പിഷാരടി പറഞ്ഞു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...