Wednesday, September 7, 2016

എംഇക്യു ഹിറോബ ഷോറൂമുമായി മിത്‌സുബിഷി കൊച്ചിയില്‍





കൊച്ചി: മുന്തിയ ഇനം എയര്‍ കണ്ടീഷണറുകളുടെ ആഗോള നേതൃനിരയിലുള്ള മിത്‌സുബിഷി ഇലക്ട്രിക്‌ ഇന്‍ഡ്യ (എംഇഐ) എയര്‍ കണ്ടീഷണറുകള്‍ക്കു മാത്രമായി കൊച്ചിയില്‍ കണ്‍സെപ്‌റ്റ്‌ ഷോറൂം തുറന്നു. പനമ്പള്ളി നഗര്‍ കിഴവന റോഡിലെ കളപ്പുരയ്‌ക്കല്‍ ബില്‍ഡിംഗിലാണ്‌ ഷോറൂം പ്രവര്‍ത്തിക്കുന്നത്‌. ഏറ്റവും ഉയര്‍ന്ന സാങ്കേതികവിദ്യകളും ഗുണമേന്മയും ദൃഡതയും ഉറപ്പുള്ളതും ചെലവു കുറഞ്ഞതുമായ മിത്‌സുബിഷി ഇലക്ട്രിക്‌ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ്‌ എംഇക്യു ഹിറോബ ഷോറൂമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ ഒരുക്കിയിട്ടുള്ളത്‌. 

മിത്‌സുബിഷിയുടെ ഇലക്ട്രോണിക്‌ ഉല്‍പന്നങ്ങളും പ്രവര്‍ത്തനവും ഇടപാടുകാര്‍ക്ക്‌ നേരില്‍ കണ്ട്‌ മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി മിത്‌സുബിഷി ഇലക്ട്രിക്‌ എയര്‍കണ്ടീഷനിംഗ്‌ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയുടെ പ്രദര്‍ശനവും വില്‍പനയുമാണ്‌ എംഇക്യു ഹിറോബ എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ എംഇഐ എയര്‍ കണ്ടീഷണറുകളുടെ ഡയറക്ടറും ബിസിനസ്‌ യൂണിറ്റ്‌ മേധാവിയുമായ തകാഷി നിഷികുമ പറഞ്ഞു. മിത്‌സുബിഷി ഇലക്ട്രിക്കിനെ ഒരു എയര്‍ കണ്ടീഷനിംഗ്‌ ബ്രാന്‍ഡാക്കി പ്രചരിപ്പിക്കുന്നതിന്‌ ഇത്‌ സഹായകമാകും. റൂം എയര്‍ കണ്ടീഷണറുകള്‍, പാക്കേജ്‌ഡ്‌ എയര്‍ കണ്ടീഷണറുകള്‍, സിറ്റി മള്‍ട്ടി വിആര്‍എഫ്‌ സംവിധാനം, എയര്‍ കര്‍ട്ടന്‍, ജെറ്റ്‌ ടവല്‍സ്‌ തുടങ്ങി മിത്‌സുബിഷി ഇലക്ട്രിക്‌ ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണശ്രേണി ഇവിടെ ഉണ്ടാകുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ത്യയില്‍ ഇതുവരെ അന്‍പതില്‍പരം എംഇക്യു ഹിറോബകള്‍ മിത്‌സുബിഷി തുറന്നുകഴിഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ ബ്രാന്‍ഡ്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള കുറേ ഷോറൂമുകള്‍കൂടി തുറക്കാനാണ്‌ മിത്‌സുബിഷി ഇലക്ട്രിക്‌ ഇന്‍ഡ്യയുടെ പദ്ധതി.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...