Monday, October 17, 2016

അശോക്‌ ലേലാന്‍ഡ്‌ രാജ്യത്തെ ആദ്യത്തെ സര്‍ക്യൂട്ട്‌ ഇലക്‌ട്രിക്‌ ബസ്‌ പുറത്തിറക്കി




കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക്‌ ലേലാന്‍ഡ്‌ രാജ്യത്തെ ആദ്യത്തെ സര്‍ക്യൂട്ട്‌ ഇലക്‌ട്രിക്‌ ബസ്‌ രൂപകല്‍പ്പന ചെയ്‌തു പുറത്തിറക്കി. ഇന്ത്യന്‍ റോഡുകള്‍ക്കും ഇന്ത്യയിലെ ലോഡ്‌ കണ്ടീഷനും അനുസൃതമായാണ്‌ ഈ സമ്പൂര്‍ണ ഇന്ത്യന്‍ ഇലക്‌ട്രിക്‌ ബസ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഒട്ടും മലിനീകരണമുണ്ടാക്കാത്ത ഈ വാഹനം വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്‌.
``പൊതുഗതാഗതാ രംഗത്ത്‌ സുപ്രധാന ചുവടുവയ്‌പാണ്‌ അശോക്‌ ലേലാന്‍ഡിന്റെ സമ്പൂര്‍ണ ഇലക്‌ട്രിക്‌ ബസ്‌. ഇന്ത്യയുടെ എട്ടു ലക്ഷം കോടി രൂപയുടെ ഇന്ധന ഇറക്കുമതി ബില്‍ കുറച്ചുകൊണ്ടുവരുവാനുള്ള ഗവണ്‍മെന്റിന്റെ ശ്രമത്തിനുള്ള ശക്തമായ പിന്തുണയാണെന്നു മാത്രമല്ല, ഭാവി തലമുറയ്‌ക്കുള്ള നല്ലൊരു സമ്മാനവും കൂടിയാണിത്‌.'' തമിഴ്‌നാട്‌ ഗവണ്‍മെന്റിന്റെ വ്യവസായ, വാണിജ്യ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി അംബുജ്‌ ശര്‍മ വാഹനം പുറത്തിറക്കിക്കൊണ്ട്‌ പറഞ്ഞു.
`` നഗരങ്ങളിലെ പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉത്‌പന്നമാണിത്‌. സര്‍ക്യൂട്ട്‌ ശ്രേണിയിലുള്ള ആദ്യത്തെ വാഹനം ലക്ഷ്യമിട്ടിരുന്നതിന്‌ മുമ്പേ ലഭ്യമാക്കുവാന്‍ സാധിച്ചിരിക്കുകയാണ്‌'' ചടങ്ങില്‍ അശോക്‌ ലേലാന്‍ഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വിനോദ്‌ കെ ദസരി പറഞ്ഞു.
`` ഇന്ത്യയെ മനസില്‍കണ്ടാണ്‌ സര്‍ക്യൂട്ട്‌ സീരിസ്‌ വാഹനത്തിന്റെ രൂപകല്‍പ്പന നടത്തിയിട്ടുള്ളത്‌. ഒറ്റച്ചാര്‍ജില്‍ 120 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. നഗരങ്ങളിലെ പൊതു ഗതാഗതത്തെ ലക്ഷ്യമാക്കിയുള്ള ഈ വാഹനത്തിനു പ്രവര്‍ത്തനച്ചെലവ്‌, അറ്റകുറ്റപ്പണിച്ചെലവ്‌ എന്നിവ കുറവാണ്‌.'' ഗ്ലോബല്‍ ബസ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ടി വെങ്കിട്ടരാമന്‍ പറഞ്ഞു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...