Monday, October 17, 2016

ഉയര്‍ന്ന നികുതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ സ്വര്‍ണ വ്യവസായ മേഖല സര്‍ക്കാരിനു ധവള പത്രം സമര്‍പ്പിക്കും



കൊച്ചി: സ്വര്‍ണ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചകളിലൂടെ ഇടപെടല്‍ നടത്തണമെന്ന്‌ ആഭ്യന്തര സ്വര്‍ണ വ്യാപാരമേഖലയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. ഇന്ത്യാ ഗോള്‍ഡ്‌ പോളിസി സെന്ററും നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഫിനാന്‍സ്‌ ആന്റ്‌ പോളിസിയും സംയുക്തായി ഡെല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്‌ദ്ധരുടെ സമ്മേളനമാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ദ്ധര്‍, ബുള്ളിയന്‍ ബാങ്കുകള്‍, ഇറക്കുമതി ഏജന്‍സികള്‍, സേവനദാതാക്കള്‍, റിഫൈനര്‍മാര്‍, ആഭരണ നിര്‍മാതാക്കളും വിതരണക്കാരും, മൊത്ത, ചില്ലറ ജുവല്ലറികള്‍, ഹാള്‍മാര്‍ക്കിങ്‌, സര്‍ട്ടിഫിക്കറ്റ്‌ ഏജന്‍സികള്‍ തുടങ്ങിയവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വെച്ചു. ഉയര്‍ന്ന ഇറക്കുമതി തീരുവ, പ്രവേശന നികുതി, ഒക്ട്രോയ്‌, എക്‌സൈസ്‌ തീരുവ, വാറ്റ്‌ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങള്‍ ഈ ഉല്‍സവ കാലത്തെ ഉപഭോക്തൃ ഡിമാന്റിനെ മോശമായി ബാധിച്ചു എന്നാണ്‌ കാണുന്നത്‌. ഈ മേഖലയിലുള്ളവര്‍ സര്‍ക്കാരിന്‌ സംയുക്തമായി ധവള പത്രം സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ഡോ. സൗരഭ്‌ ഗാര്‍ഗ്‌ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കസ്റ്റംസ്‌ തീരുവ പത്തു ശതമാനമായി ഉയര്‍ത്തിയത്‌ ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്റ്‌ കുറക്കാന്‍ മാത്രമല്ല, കള്ളക്കടത്തു വര്‍ധിക്കാനും വഴിയൊരുക്കിയതായി ചടങ്ങില്‍ സംസാരിച്ച ഐഐഎം അഹമ്മദാബാദിലെ ഇന്ത്യാ ഗോള്‍ഡ്‌ പോളിസി സെന്റര്‍ മേധാവി പ്രൊഫ. അരവിന്ദ്‌ സഹായ്‌ ചൂണ്ടിക്കാട്ടി. ഇതേ സമയം സ്വര്‍ണ മേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച്‌ സുപ്രധാനമായ ഒരു ആസ്‌തിയാണ്‌ സ്വര്‍ണമെന്ന്‌ ഐഐഎം അഹമ്മദാബാദ്‌ ഡയറക്ടര്‍ പ്രൊഫ. അഷീഷ്‌ നന്ദ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നന്‍മയ്‌ക്കായി വ്യക്തമായ നയങ്ങള്‍ ആവശ്യമായതിനെക്കുറിച്ച്‌ ഈ രംഗത്തെ നയങ്ങള്‍ തയ്യാറാക്കുന്നവരും വ്യവസായ പങ്കാളികളും മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഗോള്‍ഡ്‌ മൂല്യം ചരിത്രപരമായി വെറും കൈമാറ്റത്തിനും സംഭരിക്കാനും മാത്രമായിരുന്നില്ല അതിലുപരി ഒരു നിക്ഷേപമായി കരുതിയിരുന്നു അതിനാല്‍ വിഭവം എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ സ്വര്‍ണ നയത്തില്‍ തുറന്ന ചിന്താഗതിയും ശ്രദ്ധയോടുകൂടിയുള്ള സമീപനവും ആവശ്യമാണെന്ന്‌ എന്‍ ഐ പി എഫ്‌ പി ഡയറക്ടര്‍ ഡോ.രതിന്‍ റോയ്‌ മുഖ്യപ്രഭാഷണത്തില്‍ പരമര്‍ശിച്ചു

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...