Sunday, April 30, 2017

ഐസിഐസിഐ ഗ്രൂപ്പ്‌ 100 ഡിജിറ്റല്‍ ഗ്രാമങ്ങള്‍ രാജ്യത്തിന്‌ സമര്‍പ്പിച്ചു




കൊച്ചി: ഐസിഐസിഐ ഗ്രൂപ്പ്‌ 100 `ഐസിഐസിഐ ഡിജിറ്റല്‍ ഗ്രാമങ്ങള്‍' രാജ്യത്തിന്‌ സമര്‍പ്പിച്ചു. ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്‌. കേന്ദ്ര ധനകാര്യ, പ്രതിരോധ, കോര്‍പറേറ്റ്‌ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ്‌ 100 ഗ്രാമങ്ങള്‍ അത്രയും തന്നെ ദിവസത്തിനുള്ളില്‍ ഡിജിറ്റലാക്കുന്ന ദൗത്യത്തിന്‌ തുടക്കം കുറിച്ചത്‌. ഇടപാടുകള്‍, വാണീജ്യ ആവശ്യങ്ങള്‍ ഡിജിറ്റലാക്കുക, ഗ്രമീണര്‍ക്ക്‌ വൊക്കേഷണല്‍ പരിശീലനം നല്‍കുക, വായ്‌പ സൗകര്യം വര്‍ധിപ്പിക്കുക, ഗ്രാമീണര്‍ക്ക്‌ വിപണി പ്രാപ്യമാക്കി സ്ഥിര വരുമാനമുണ്ടാക്കുക തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു പരിപാടി.
ഗ്രാമങ്ങളുടെ ശാക്തീകരണമാണ്‌ രാജ്യ പുരോഗതിക്ക്‌ ഏറ്റവും പ്രധാനമെന്ന്‌ ഐസിഐസിഐ വിശ്വസിക്കുന്നുവെന്നും ഈ കാഴ്‌ച്ചപ്പാടിലാണ്‌ `ശശക്ത്‌ ഗാവ്‌ സമൃദ്‌ ഭാരത്‌' എന്ന പരിപാടിയിലൂടെ 100 ദിവസത്തിനുള്ളില്‍ 100 ഗ്രാമങ്ങളെ മാറ്റിയെടുത്തതെന്നും ഐസിഐസിഐ ബാങ്ക്‌ മാനേജിങ്‌ ഡയറക്‌ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ ചടങ്ങില്‍ പറഞ്ഞു. ഈ ഗ്രാമങ്ങളില്‍ കറന്‍സി രഹിത അവസ്ഥ സൃഷ്‌ടിക്കുകയും 7500 വനിതകളുള്‍പ്പടെ 11,300 ഗ്രാമീണര്‍ക്ക്‌ തൊഴില്‍ പരിശീലനവും വായ്‌പ ലിങ്കുകളും ലഭ്യമാക്കിയെന്നും ഡിസംബറിനുള്ളില്‍ 500 ഗ്രാമങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി 50,000 പേര്‍ക്ക്‌ കൂടി പരിശീലനം നല്‍കുമെന്നും ഇത്‌ 12.5 ലക്ഷം പേരുടെ ജീവിതത്തിന്‌ ഇതിന്റെ ഫലമുണ്ടാകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്നു കിടക്കുന്ന ഈ ഗ്രാമീണര്‍ക്ക്‌ ഡിജിറ്റല്‍ ചാനലുകളിലൂടെ ഇനി ബാങ്കിങ്‌ ഇടപാടുകളും പണമിടപാടുകളും നടത്താം. അവര്‍ക്ക്‌ ആധാര്‍ അധിഷ്‌ഠിതമായി ഇ-കെവൈസിയിലൂടെ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാം. റീട്ടെയില്‍ സ്‌റ്റോറുകളില്‍ പിഒഎസ്‌ മെഷീനുകള്‍ ഉപയോഗിച്ച്‌ പേയ്‌മെന്റുകള്‍ നടത്താം. ഗ്രാണീണര്‍ക്ക്‌ അവരുടെ വീട്ടു പടിക്കല്‍ തന്നെ പണം നിക്ഷേപിക്കലും പിന്‍വലിക്കലും നടത്താം. ഗ്രാമത്തിലെ ഡയറി കോ-ഓപറേറ്റീവ്‌ യൂണിറ്റുകള്‍ ഡിജിറ്റലൈസ്‌ ചെയ്‌തതോടെ സൊസൈറ്റികള്‍ക്ക്‌ അവരുടെ അംഗങ്ങള്‍ക്ക്‌ ഡിജിറ്റലായി പണം നല്‍കാം.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലായാണ്‌ 100 ഗ്രാമങ്ങള്‍ ഡിജിറ്റലായി മാറ്റിയിരിക്കുന്നത്‌. ഇതില്‍ 16 എണ്ണം ഗുജറാത്തിലും 14 എണ്ണം വീതം മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും 12 എണ്ണം തമിഴ്‌നാട്ടിലും കര്‍ണാടകയിലും 11 ഗ്രാമങ്ങള്‍ രാജസ്ഥാനിലുമാണ്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...