Friday, May 5, 2017

ഒപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌3 പുറത്തിറക്കി പുതിയ ടീം ഇന്ത്യ ജേഴ്‌സിയും അവതരിപ്പിച്ചു


!

ഗ്രൂപ്പ്‌ സെല്‍ഫി ട്രെന്‍ഡ്‌ കണക്കിലെടുത്ത്‌ ഒപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌3 പുറത്തിറക്കി
ബിസിസിഐയ്‌ക്കൊപ്പം പുതിയ ടീം ഇന്ത്യ ജേഴ്‌സിയും അവതരിപ്പിച്ചു!

കൊച്ചി :ഗ്രൂപ്പ്‌ സെല്‍ഫി ട്രെന്‍ഡ്‌ ശക്തമാക്കിക്കൊണ്ട്‌ ക്യാമറ ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ മറ്റൊരു സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌3 പുറത്തിറക്കി. ഇടത്തരം വിഭാഗത്തിലുള്ള ഇതിന്റെ വില 19990 രൂപയാണ്‌. അടുത്തിടെ പുറത്തിറക്കിയ എഫ്‌3 പ്ലസിന്‌ ശേഷം ഗ്രൂപ്പ്‌ സെല്‍ഫി ജനറേഷനെ ലക്ഷ്യം വച്ചുള്ള ഡ്യൂവല്‍ ഫ്രണ്ട്‌ ക്യാമറ സെല്‍ഫി എക്‌സ്‌പേര്‍ട്ടില്‍ രണ്ടാമത്തേതാണ്‌ എഫ്‌3.

വ്യക്തിഗത സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഗ്രൂപ്പ്‌ സെല്‍ഫിക്കായി വൈഡ്‌ ആംഗിള്‍ ലെന്‍സും ഉള്ള ഡ്യൂവല്‍ ഫ്രണ്ട്‌ ക്യാമറയാണ്‌ എഫ്‌3 അവതരിപ്പിക്കുന്നത്‌. ഇന്ത്യയില്‍ ഉടനീളമുള്ള 25 നഗരങ്ങളില്‍ മെയ്‌ 13 മുതല്‍ എഫ്‌3 ഫസ്റ്റ്‌ സെയില്‍ ആരംഭിക്കും. പ്രീ-ഓര്‍ഡര്‍ ഇന്നുമുതല്‍ 2017 മെയ്‌ 12 വരെ നടക്കും. ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ ഓണ്‍ലൈനായി പ്രത്യേകമായി ഇത്‌ ലഭ്യമാകും. ഒപ്പോ സ്റ്റോറുകളില്‍ ഓഫ്‌ലൈനായും പ്രീ-ഓര്‍ഡര്‍ നടത്താം.

ഈ സന്ദര്‍ഭത്തില്‍ തന്നെ ഒപ്പോ ഇന്ത്യ പ്രസിഡന്റിന്റെയും ബിസിസിഐ സിഇഒ-യുടെയും സാന്നിധ്യത്തില്‍ ടീം ഇന്ത്യ ജേഴ്‌സിയും ഒപ്പോ അവതരിപ്പിച്ചു. ഉപഭോക്താക്കളുമായി, പ്രത്യേകിച്ച്‌ ചെറുപ്പക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി ബ്രാന്‍ഡ്‌ എപ്പോഴും ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കുന്നുണ്ട്‌. 2016 മുതല്‍ ഐസിസിയുടെ ഔദ്യോഗിക പങ്കാളി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, ബിസിസിഐയുമായി ബന്ധപ്പെട്ടും ടീം ഇന്ത്യയുടെ ഔദ്യോഗിക സ്‌പോണ്‍സറായും സ്‌പോട്‌സുമായുള്ള ബന്ധം ഒപ്പോ ശക്തമാക്കിയിട്ടുണ്ട്‌. ഇന്ത്യയിലെ യുവാക്കള്‍ ആവേശത്തോടെ ആസ്വദിക്കുന്ന കായിക ഇനമാണ്‌ ക്രിക്കറ്റെന്ന്‌ ഒപ്പോയുടെ ആഗോള വൈസ്‌ പ്രസിഡന്റും ഒപ്പോ ഇന്ത്യ പ്രസിഡന്റുമായ സൈ്‌ക ലി പറഞ്ഞു. ക്രിക്കറ്റിലേതിന്‌ സമാനമായ ആവേശവും പെര്‍ഫെക്ഷനും പങ്കിടുന്നതിനാല്‍ തന്നെ ഈ ബന്ധം തികച്ചും അനുയോജ്യമായിരിക്കും. ടീമുമായുള്ള പങ്കാളിത്തത്തിലൂടെ, ചെറുപ്പക്കാരായ ഉപഭോക്താക്കളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഏറ്റവും മികച്ച സെല്‍ഫി ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നതിനുള്ള ഉദ്യമത്തില്‍ അവരെ പങ്കാളികളാക്കുക കൂടിയാണ്‌ ഒപ്പോ ചെയ്യുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ബിസിസിഐ കുടുംബത്തില്‍ ഒപ്പോ ചേരുന്നതില്‍ അത്യധികം ആവേശമുണ്ടെന്ന്‌ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രി പറഞ്ഞു. തികവുറ്റ ഫോട്ടോഗ്രാഫി ടെക്‌നോളജി അവതരിപ്പിക്കുന്ന ഒപ്പോ മൊബൈല്‍സ്‌ ബിസിസിഐയുമായി പൊതുവായ വീക്ഷണം പങ്കിടുകയും ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കൂടുതല്‍ വളര്‍ച്ചയ്‌ക്ക്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.


ഡ്യൂവല്‍ സെല്‍ഫി ക്യാമറ - ``ഒരെണ്ണം സെല്‍ഫിക്ക്‌, ഒരെണ്ണം ഗ്രൂപ്പ്‌ സെല്‍ഫിക്ക്‌''

ഡബിള്‍ വ്യൂ ഗ്രൂപ്പ്‌ സെല്‍ഫി ക്യാമറ ഒരു വിശാലമായ കാഴ്‌ച നല്‍കുന്നു. ഒരു സാധാരണ സെല്‍ഫി ക്യാമറയുടെ രണ്ട്‌ മടങ്ങാണിത്‌. ലഘുവായ ചിത്ര വ്യതിയാനവുമായി ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണല്‍ ഇമേജ്‌ ഗുണമേന്മ നിലനിര്‍ത്തുന്നതാണ്‌ 6ൂ ലെന്‍സ്‌. തികവുറ്റ ഗ്രൂപ്പ്‌ സെല്‍ഫികള്‍ ക്ലിക്ക്‌ ചെയ്യുന്നത്‌ ഇത്‌ ഉറപ്പാക്കുന്നു!

നിങ്ങളുടെ വ്യക്തിഗത സെല്‍ഫികള്‍ക്കായി, 16 എംപി റെസല്യൂഷനും 1/3 ഇഞ്ച്‌ സെന്‍സറും വലിയ ത/2.0 അപെര്‍ചറും ഉപയോഗിക്കുന്ന ഇതര ഫ്രണ്ട്‌ ക്യാമറയിലേക്ക്‌ മാറുക. ഇത്‌ ഉയര്‍ന്ന ഡൈനാമിക്ക്‌ റേഞ്ചും വൈവിധ്യമുള്ള ഡെപ്‌തും കുറഞ്ഞ ശബ്ദവും അവതരിപ്പിക്കുന്നു. മുമ്പത്തെ എഫ്‌1-മായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രകടനത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകളും ഒപ്‌റ്റിമൈസേഷനും ഒപ്പോ വരുത്തിയിട്ടുണ്ട്‌. ശക്തമായ പ്രകാശമുള്ള പശ്ചാത്തലത്തില്‍ സെല്‍ഫി അമിതമായി എക്‌സ്‌പോസ്‌ ചെയ്യപ്പെടില്ല. മൊത്തത്തില്‍ ചിത്രം കൂടുതല്‍ റിയലായി തോന്നിക്കുന്നു. മോശം പ്രകാശമുള്ള സ്ഥലത്തോ രാത്രിയിലോ ഷൂട്ട്‌ ചെയ്യുമ്പോള്‍, സെല്‍ഫി കൂടുതല്‍ വൈവിധ്യവും വ്യക്തതയുമുള്ളതാക്കുന്നതിന്‌ ശബ്ദ ഗ്രാനുലാരിറ്റിയും കാര്യമായി കുറയുന്നു.

ഫ്രെയിമില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ബില്‍റ്റ്‌-ഇന്‍ സ്‌മാര്‍ട്ട്‌ ഫേഷ്യല്‍ റെകഗ്നീഷന്‍ ഉപയോഗിച്ച്‌ 'ഗ്രൂപ്പ്‌ സെല്‍ഫി' മോഡിലേക്ക്‌ മാറാന്‍ എഫ്‌3 ഉപയോക്താക്കളെ അറിയിക്കും. ഒരു കൈകൊണ്ട്‌ സെല്‍ഫി എടുക്കുമ്പോള്‍ ഇമേജ്‌ സ്ഥിരതയെ ബാധിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ ഗ്രൂപ്പ്‌ സെല്‍ഫി എടുക്കാന്‍ സാധിക്കും. 1/3 ഇഞ്ച്‌ സെന്‍സറുള്ള 13 എംപി റിയര്‍ ക്യാമറയാണ്‌ ഒപ്പോ എഫ്‌3-യില്‍ ഉള്ളത്‌. ലൈറ്റ്‌ സെന്‍സിറ്റിവിറ്റി പരമാവധിയാക്കാനും മികച്ച രാത്രിസമയ പ്രകടനം നല്‍കാനും ഇതിന്‌ കഴിയും. ഒരു സ്‌നാപ്പി, ഫ്‌ളൂയിഡ്‌ ഷൂട്ടിംഗ്‌ അനുഭവം നല്‍കുന്നതാണ്‌ ൂഉഅഎ ടെക്‌നോളജി. ചലിക്കുന്ന വസ്‌തുക്കളില്‍ കൂടിയും, തടസരഹിതമായ ഫോക്കസ്‌ എഫ്‌3 നല്‍കുന്നു. പ്രധാനപ്പെട്ട നിമിഷങ്ങള്‍ മികവോടെ പകര്‍ത്തുന്നത്‌ എന്നത്തേക്കാളും എളുപ്പമാക്കുകയും ചെയ്യുന്നു. ഒപ്പോയുടെ സവിശേഷ ബ്യൂട്ടിഫിക്കേഷന്‍ എഡിറ്റിംഗ്‌ സോഫ്‌റ്റ്‌വെയറായ ബ്യൂട്ടിഫൈ 4.0 ഫ്രണ്ട്‌ ക്യാമറകള്‍ക്കും പിന്‍വശ ക്യാമറയ്‌ക്കും ലഭ്യമാണ്‌. യോജിച്ച ഇഫക്‌റ്റുകളോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്‌ ഉറപ്പാക്കിക്കൊണ്ട്‌ വിവിധ ബ്യൂട്ടിഫിക്കേഷന്‍ മോഡുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കാന്‍ ഇത്‌ ഉപയോക്താക്കളെ അനുവദിക്കുന്നു.

സെല്‍ഫി എടുക്കല്‍ അനുഭവം മെച്ചപ്പെടുത്തുന്ന പാം ഷട്ടര്‍ പോലുള്ള മറ്റ്‌ രസകരമായ നിരവധി സവിശേഷതകളുമുണ്ട്‌. ക്യാമറയ്‌ക്ക്‌ മുന്നില്‍ നിങ്ങള്‍ കൈകള്‍ ചലിപ്പിക്കുമ്പോള്‍ ഒരു ഓട്ടോമാറ്റിക്ക്‌ സെല്‍ഫി കൗണ്ട്‌ഡൗണ്‍ ആക്‌റ്റിവേറ്റ്‌ ചെയ്‌തുകൊണ്ട്‌ ഷെയ്‌ക്കില്ലാത്ത ഫോട്ടോകളെടുക്കാന്‍ സഹായിക്കുന്നതാണ്‌ പാം ഷട്ടര്‍.

നിങ്ങള്‍ക്ക്‌ ആവശ്യമായ എല്ലാ പ്രവര്‍ത്തനത്തിനും യോജിച്ചത്‌

ഒരു ഒക്‌ടാ-കോര്‍ പ്രോസസ്സറും 4 ഏആ അെഛ-ഉം 64 ഏആ ുെഛ-ഉം ഇമഫമറു േ3.0 പിന്തുണയുമുള്ള എഫ്‌3 പരിധിയില്ലാത്ത സ്‌നാപ്പി പ്രകടനം ഉറപ്പുനല്‍കുന്നു. ഉള്‍ക്കൊള്ളിച്ചിട്ടുള്ള ട്രിപ്പിള്‍ സ്ലോട്ട്‌ കാര്‍ഡ്‌ ട്രേ രണ്ട്‌ നാനോ സിം കാര്‍ഡുകളും ഒരു മൈക്രോ എസ്‌ഡി കാര്‍ഡും ഒരേസമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ്‌.

നീണ്ട ആയുസ്‌ നല്‍കുന്ന ഉയര്‍ന്ന ഡെന്‍സിറ്റി 3200ബഅദ ബാറ്ററിയാണ്‌ എഫ്‌3-യിലുള്ളത്‌. ഞങ്ങളുടെ യഥാര്‍ത്ഥ സിമുലേഷന്‍ ടെസ്റ്റില്‍, ഇത്‌ 15 മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്നു! അതിനര്‍ത്ഥം, നിങ്ങളുടെ യാത്രയില്‍ വലിയ പവര്‍ ബാങ്ക്‌ കൊണ്ടുനടക്കുന്നതിന്റെയും എപ്പോഴും ചാര്‍ജ്ജറുകള്‍ അന്വേഷിക്കുന്നതിന്റെയും അസൗകര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

സ്വകാര്യതാ പരിരക്ഷണത്തിനും സുരക്ഷയ്‌ക്കും മുന്തിയ പരിഗണയാണ്‌ നല്‍കിയിട്ടുള്ളത്‌. നൂതനമായ സോളിഡ്‌-സ്റ്റേറ്റ്‌ വിരലടയാള റീഡറാണ്‌ എഫ്‌3 ഉപയോഗിക്കുന്നത്‌, അതിനാല്‍ ഉപകരണം അണ്‍ലോക്ക്‌ ചെയ്യാന്‍ ഒരു ചെറിയ സ്‌പര്‍ശം മാത്രം മതിയാകും. ഹൈഡ്രോഫോബിക്ക്‌ മെംബ്രെയിന്‍ സജ്ജമാക്കിയ വിരലടയാള റീഡറിന്‌ ഉപയോക്താവിന്റെ വിരല്‍ നനഞ്ഞിട്ടുണ്ടെങ്കില്‍ കൂടിയും മികച്ച വിജയ നിരക്കുണ്ട്‌.

അത്യാകര്‍ഷകമായ ഡിസൈനും രൂപഭംഗിയും

ലഘുവായ, കട്ടികുറഞ്ഞ 5.5 ഇഞ്ച്‌ ബോഡിയുള്ള എഫ്‌3 മറ്റേതിലുമില്ലാത്ത സൗകര്യപ്രദമായ ഗ്രിപ്പ്‌ നല്‍കുന്നു. മിനുമിനുത്ത പിന്‍വശ പാനല്‍ പൊടി പറ്റിപ്പിടിക്കുന്നത്‌ ഒഴിവാക്കുന്നു മാത്രമല്ല അഭിമാനത്തോടെ കൈയ്യില്‍ പിടിക്കുകയും ചെയ്യാം. മെര്‍ക്കുറിയല്‍ ഗ്രേസിന്റെ മതിപ്പും മനോഹാരിതയും നല്‍കുന്നതാണ്‌ എഫ്‌3-യുടെ ഓരോ വിശദാംശവും. ഇന്‍-സെല്‍ ടെക്‌നോളജി സജ്ജമാക്കിയ, എഫ്‌3-യുടെ FHD ഇന്‍-സെല്‍ ഡിസ്‌പ്ലേ സാധാരണ സ്ര്‌കീന്‍ കട്ടിയില്‍ 1/4 കുറവ്‌ നല്‍കുന്നതാണ്‌. ഉയര്‍ന്ന നിരക്കിലുള്ള സൂക്ഷ്‌മതയും തെളിച്ചമുള്ള ചിത്രവും ഇത്‌ നല്‍കുന്നു. വെയിലുള്ള സമയത്ത്‌ കൂടിയും നിങ്ങള്‍ക്ക്‌ കൂടുത വ്യക്തമായും വൈബ്രന്റായും കാണാനാകും.

ആകര്‍ഷകമായ നിറങ്ങളും അനുയോജ്യ വിലയും

ഗോള്‍ഡ്‌, റോസ്‌ ഗോള്‍ഡ്‌ നിറങ്ങളിലാണ്‌ എഫ്‌3 ലഭ്യമാകുന്നത്‌. 19990 വിലയുള്ള ഗോള്‍ഡ്‌ ശ്രേണി ഓണ്‍ലൈനിലും ഓഫ്‌ലൈനിലും 2017 മെയ്‌ 13 മുതല്‍ ലഭ്യമാകും. എഫ്‌3 ഗോള്‍ഡ്‌ പതിപ്പിന്റെ പ്രീ-ഓര്‍ഡര്‍ ഇന്നുമുതല്‍ 2017 മെയ്‌ 12 വരെയായിരിക്കും. ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ ഇത്‌ ലഭ്യമാകുന്നതാണ്‌. ഒപ്പോ സ്റ്റോറുകള്‍ വഴി ഓഫ്‌ലൈനായും പ്രീ-ഓര്‍ഡര്‍ ചെയ്യാം. പ്രീ-ഓര്‍ഡര്‍ എന്‍ട്രികളില്‍ നിന്ന്‌ നറുക്കെടുപ്പിലൂടെ മൂന്ന്‌ ഭാഗ്യശാലികള്‍ക്ക്‌ ലണ്ടനില്‍ ഐസിസി ഫൈനല്‍ നേരിട്ട്‌ കാണാനുള്ള അവസരം ലഭിക്കും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...