Tuesday, April 18, 2017

മണപ്പുറം-യെസ്‌ബാങ്ക്‌ പ്രീപെയ്‌ഡ്‌ മണി കാര്‍ഡും `മാകാഷ്‌' ഇ വാലറ്റും അവതരിപ്പിച്ചു




തൃശൂര്‍: മണപ്പുറം ഫൈനാന്‍സ്‌ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ്‌ ബാങ്കുമായി ചേര്‍ന്ന്‌ പ്രീപെയ്‌ഡ്‌ മണി കാര്‍ഡ്‌ അവതരിപ്പിച്ചു. മണപ്പുറം-യെസ്‌ബാങ്ക്‌ പ്രീപെയ്‌ഡ്‌ മണിക്കാര്‍ഡില്‍ പരമാവധി 50,000 രൂപവരെ മുന്‍കൂറായി അടച്ച്‌ ഉപയോഗിക്കാം. ഏത്‌ എടിഎമ്മില്‍ നിന്നും കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാം. മാസ്റ്റര്‍ കാര്‍ഡ്‌, റൂപെ നെറ്റ്‌വര്‍ക്കുകളിലാണ്‌ കാര്‍ഡ്‌ പ്രവര്‍ത്തിക്കുന്നതെങ്കിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വ്യാപാര കേന്ദ്രങ്ങളിലെ പിഒഎസ്‌ ടെര്‍മിനലുകളിലും ഉപയോഗിക്കാം. 
യെസ്‌ബാങ്കിന്റെ നൂതന ഡിജിറ്റല്‍ ബാങ്കിങ്‌ സാങ്കേതിക വിദ്യയുടെ പൂര്‍ണ പിന്തുണ മണപ്പുറം-യെസ്‌ബാങ്ക്‌ മണികാര്‍ഡിനുണ്ടാകും. തടസമില്ലാത്ത ഇടപാടുകള്‍ ഉറപ്പുവരുത്തുന്നതിന്‌ എപിഐ ബാങ്കിങ്‌ സിസ്റ്റവുമായിസംയോജിപ്പിക്കുന്നു. 
കറണ്‍സി രഹിത ഇടപാടുകളുടേതാണ്‌ ഭാവിയെന്ന തിരിച്ചറിവില്‍ ഉപഭോക്താക്കള്‍ക്ക്‌ ഇടപാടുകള്‍ അനായാസം നടത്താനുള്ള പകരം സൗകര്യമൊരുക്കുകയാണെന്നും യെസ്‌ ബാങ്കുമായി ചേര്‍ന്ന്‌ പ്രീപെയ്‌ഡ്‌ മണികാര്‍ഡ്‌ ഇറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മണപ്പുറം എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ വലപ്പാട്‌ നടന്ന അവതരണ ചടങ്ങില്‍ പറഞ്ഞു.
ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തില്‍ ബാങ്കിങ്‌ ശക്തി ഒരു സേവനമാണെന്ന്‌ വിശ്വസിക്കുന്നതായും ഇതിന്റെ ഭാഗമായി മണപ്പുറം ഫൈനാന്‍സുമായി സഹകരിച്ച്‌ കറണ്‍സി രഹിത ഇടപാടുകള്‍ക്ക്‌ പിന്തുണ നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും യെസ്‌ ബാങ്ക്‌ ഡിജിറ്റല്‍ ബാങ്കിങ്‌ മേധാവിയും സീനിയര്‍ പ്രസിഡന്റുമായ റിതേഷ്‌ പൈ പറഞ്ഞു.
മണപ്പുറം ഫൈനാന്‍സിന്റെ 20 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക്‌ പ്രീപെയ്‌ഡ്‌ കാര്‍ഡ്‌ ലഭ്യമാക്കി അവരുടെ നിലവിലെ സ്വര്‍ണ വായ്‌പകള്‍ ഈ കാര്‍ഡുമായി ലിങ്ക്‌ ചെയ്യും. ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലുടനീളമുള്ള ഏത്‌ എടിഎമ്മില്‍ നിന്നും മണപ്പുറത്തിന്റെ 3300 ശാഖകളില്‍ എവിടെ നിന്നും പണം പിന്‍വലിക്കാം. മണപ്പുറത്തിന്റെ എല്ലാ ബ്രാഞ്ചിലും കാര്‍ഡ്‌ നേരിട്ട്‌ റീലോഡ്‌ ചെയ്യാം. മണപ്പുറം ഉപഭോക്താക്കളല്ലാത്തവര്‍ക്കും മൊബൈല്‍ നമ്പറും റിസര്‍വ്‌ ബാങ്ക്‌ നിഷ്‌ക്കര്‍ഷിക്കുന്ന ഏതെങ്കിലുമൊരു കെവൈസി രേഖയും നല്‍കിയാല്‍ കാര്‍ഡ്‌ ലഭിക്കും. 
ചടങ്ങില്‍ മണപ്പുറത്തിന്റെ ഇ വാലറ്റായ `മാകാഷ്‌' അവതരിപ്പിച്ചു. ആര്‍ബിഐയില്‍ നിന്നും ഈയിടെ കമ്പനിക്ക്‌ പ്രീപെയ്‌ഡ്‌ പേയ്‌മെന്റ്‌ സംവിധാനത്തിനുള്ള ലൈസന്‍സ്‌ ലഭിച്ചിരുന്നു. ഇ വാലറ്റ്‌ ഉപയോഗിക്കാനുള്ള സൗകര്യമാണ്‌ ഇതുവഴി സാധിച്ചത്‌. ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ ടെക്‌നോസ്‌പൈറാണ്‌ മാകാഷിന്റെ സാങ്കേതിക സഹകാരി. 
കഴിഞ്ഞ ഏതാനും നാളുകളായി ഉപഭോക്താക്കള്‍ക്ക്‌ അനായാസ ഇടപാടുകള്‍ നടത്താന്‍ ഉപകരിക്കുന്ന വിവിധ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചുവരുന്നു മണപ്പുറം ഫൈനാന്‍സ്‌. 2015ല്‍ ആദ്യമായി ഓണ്‍ലൈന്‍ സ്വര്‍ണ വായ്‌പ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക്‌ ഏതുസമയത്തും എവിടെ നിന്നും വെബ്‌ വഴി വായ്‌പ ലഭിക്കുന്ന സൗകര്യമാണിത്‌. കൂടാതെ വായ്‌പ തിരിച്ചടവിനായി ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇ വാലറ്റുകള്‍ തുടങ്ങിയ സേവനങ്ങളും ഏര്‍പ്പെടുത്തി. വലപ്പാടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്താക്കുന്ന ദൗത്യത്തിന്‌ കഴിഞ്ഞ മാര്‍ച്ചില്‍ നേതൃത്വം നല്‍കിയത്‌ മണപ്പുറമായിരുന്നു. 9000 കുടുംബങ്ങളെ ഡിജിറ്റല്‍ ഇടപാടുകളില്‍ ബോധവല്‍ക്കരിച്ച്‌ സമ്പൂര്‍ണ ഇ-സാക്ഷരത നേടിയ പഞ്ചായത്ത്‌ എന്ന ഖ്യാതി തൃശൂര്‍ ജില്ലയിലെ വലപ്പാടിന്‌ നേടികൊടുത്തു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...