കൊച്ചി:കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കു മൊബൈല്‍ വഴി പണമയക്കുന്ന
സംവിധാനം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക് മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനമായ
റെമിറ്റ്‌വെയര്‍ പെയ്‌മെന്റ്‌സ്‌കാനഡയുമായി സഹകരിക്കും.
റെമിറ്റ്‌വെയറിന്റെഓണ്‍ലൈന്‍ ആപ്പ് ആയ റെമിറ്റര്‍ ആണ് ഇതിനായി ഉപയോഗിക്കുക. വിവിധ
ബിസിനസ് പണമിടപാടുകള്‍ക്ക് ഏറ്റവും പുതിയലൈറ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും
ഇതുവഴിയൊരുക്കും. ലൈറ സംവിധാനം വഴി ബിസിനസുകാര്‍ക്ക് ഇന്ത്യയിലുള്ള
തങ്ങളുടെവിതരണക്കാര്‍, കരാറുകാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള പണം നല്‍കലുകള്‍
നടത്താനാവും. റെമിറ്റര്‍മൊബൈല്‍ ആപ്പ് ആകട്ടെ, വ്യക്തിഗത
ഇടപാടുകാര്‍ക്ക്‌വേഗത്തിലുംചെലവുകുറഞ്ഞ
രീതിയിലും പണംകൈമാറുന്നതിനുള്ള അവസരം
ഒരുക്കും. ആഗോള വ്യാപകമായി പണമയക്കുന്നതിനു ബാങ്കുകള്‍ സാധാരണമായി ഉപയോഗിച്ചു
വരുന്ന പരമ്പരാഗത വയര്‍ ട്രാന്‍സ്‌ഫര്‍ സംവിധാനം ഒഴിവാക്കുന്നതിന് റെമിറ്റ്‌വെയര്‍
പെയ്‌മെന്റ്‌സിന്റെ ആഗോള തലത്തിലെ സംവിധാനം വഴിയൊരുക്കും.
എല്ലാ ദിവസവും
മുഴുവന്‍ സമയവും പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള
സംവിധാനം കമ്പനി
അവതരിപ്പിക്കുന്നുണ്ടണ്‍്. സൗകര്യപ്രദമായി എളുപ്പത്തില്‍ ഇതില്‍ സൈന്‍ അപ്പ്
ചെയ്യാം, നിരക്കുകളില്‍സുതാര്യത, കനേഡിയന്‍ നിയന്ത്രണ സംവിധാനങ്ങള്‍ പരിപൂര്‍ണമായി
പാലിക്കുന്നു തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതിനുള്ളത്.
കാനഡയിലുള്ള
പ്രവാസികള്‍ക്കുംചെറുകിട ബിസിനസുകാര്‍ക്കും ആധുനീകവുംചെലവുകുറഞ്ഞതും
അതിവേഗത്തിലുള്ളതുംസൗകര്യപ്രദവുംകൂടുതല്‍ ആശ്രയിക്കാവുന്നതുമായ പണംകൈമാറ്റ
സംവിധാനമാണ്‌റെമിറ്റ്‌വെയറുമായുള്ള തങ്ങളുടെ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന്
ഇതേക്കുറിച്ചു സംസാരിക്കവെ ഫെഡറല്‍ ബാങ്കിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജറും
അന്താരാഷ്ട്ര
ബാങ്കിങ്‌വിഭാഗം മേധാവിയുമായജോസ്‌സ്‌ക്കറിയ പറഞ്ഞു.
ഇന്ത്യയ്‌ക്കുംകാനഡയ്‌ക്കും ഇടയില്‍കാര്യക്ഷമവുംസുരക്ഷിതവും ഉന്നത
സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതവുമായ പണംകൈമാറ്റ സംവിധാനം ലഭ്യമാക്കുന്നതിന്റെ
ആദ്യചുവടുവെയ്‌പാണ് ഫെഡറല്‍ ബാങ്കുമായുള്ള ഈ സഹകരണമെന്ന് ഇതേക്കുറിച്ചു
പ്രതികരിച്ച റെമിറ്റര്‍ചീഫ്‌ഓപ്പറേറ്റിങ്‌ഓഫിസര്‍ സന്ദീപ് ഝിന്‍ഗ്രാന്‍
ചൂണ്ടണ്‍ിക്കാട്ടി. രാജ്യങ്ങള്‍ക്കിടയിലുളള പണംകൈമാറ്റത്തിനായുള്ള പുതിയ
മാര്‍ഗ്ഗങ്ങള്‍ കണ്‍െണ്ടത്തുന്ന ഒരു സാങ്കേതിക വിദ്യാ കമ്പനിയാണ്
തങ്ങളുടേതെന്നുംഅദ്ദേഹംപറഞ്ഞു. റെമിറ്റര്‍ ട്രാന്‍സ്‌ഫര്‍ ആപ്പ് അവതരിപ്പിക്കുന്ന
രണ്‍ണ്ടാമത്തെ രാജ്യമാണ്‌കാനഡ. യു.എ.ഇ.യിലാണ് തങ്ങള്‍ ഇത് ആദ്യം
അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment