Tuesday, January 9, 2018

മെഴ്‌സിഡീസ്‌-ബെന്‍സ്‌ വില്‍പനയില്‍ കുതിപ്പ്‌



കൊച്ചി : 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഇന്ത്യ 15,330 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ 15.9 ശതമാനം കൂടുതലാണിത്‌. മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഇന്ത്യയെ സംബന്ധിച്ചേടത്തോളം റെക്കോഡ്‌ വില്‍പനയാണ്‌ കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത്‌.

രാജ്യത്തെ ആഢംബര കാര്‍ വില്‍പനയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഒന്നാമതെത്തിയതായി മാനേജിങ്‌ ഡയറക്‌റ്റര്‍ റോളാണ്ട്‌ ഫോഗര്‍ പറഞ്ഞു. 2017 കമ്പനിയെ സംബന്ധിച്ചേടത്തോളം വിജയത്തിന്റെ വര്‍ഷമായിരുന്നു. നീളം കൂടിയ വീല്‍ബേയ്‌സോടുകൂടിയ ഇ-ക്ലാസ്‌ വിപണിയിലിറക്കാനുള്ള തീരുമാനം വളരെ ശരിയായിരുന്നുവെന്ന്‌ തെളിയിക്കപ്പെട്ടു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ഈ കാറുകള്‍ക്ക്‌ വന്‍ ഡിമാന്റാണനുഭവപ്പെട്ടത്‌. ഇ-ക്ലാസ്സിന്‌ പുറമെ സി-ക്ലാസ്‌, എസ്‌യുവി വിഭാഗങ്ങളിലും നല്ല വളര്‍ച്ചയുണ്ടായി. ആഢംബര സെഡാന്‍, എസ്‌യുവി, എഎംജി വിഭാഗങ്ങളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വളര്‍ച്ചയാണുണ്ടായത്‌.

2018-ല്‍ കൂടുതല്‍ എഎംജി മോഡലുകള്‍ വിപണിയിലെത്തിക്കുന്നതാണ്‌. അടുത്ത മാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോ-2018-ല്‍ മെഴ്‌സിഡീസ്‌-മേബാച്ച്‌ എസ്‌ 650 അവതരിപ്പിക്കുന്നുമുണ്ട്‌.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...