Tuesday, January 9, 2018

ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കി

ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ലബ്ദി മുതലുള്ള രാജ്യത്തെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകളെക്കുറിച്ചു വിവരിക്കുന്ന ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ്‌ ബുക്ക്‌ ഫെയറില്‍ വെച്ചു പുറത്തിറക്കി. സാമൂഹ്യ, സാമ്പത്തിക, തെരഞ്ഞെടുപ്പു സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. അധിഷ്‌ഠിത സ്ഥാപനമായ ഡാറ്റാനെറ്റ്‌ ഇന്ത്യയാണ്‌ ഈ പുസ്‌തകം പുറത്തിറക്കിയത്‌.

1952 ല്‍ നടന്ന ആദ്യ ലോക്‌�സഭാ തെരഞ്ഞെടുപ്പു മുതല്‍ 2014 ല്‍ നടന്ന 16ാം ലോക്‌�സഭാ തെരഞ്ഞെടുപ്പു വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുന്ന ഇതില്‍ 2017 ഒക്ടോബറില്‍ നടന്ന ഉപ തെരഞ്ഞെടുപ്പുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രമേയാധിഷ്‌ഠിത മാപ്പുകള്‍, ചാര്‍ട്ടുകള്‍, ആയിരക്കണക്കിനു സ്ഥിതി വിവരക്കണക്കുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ഈ പുസ്‌തകം ഡാറ്റാനെറ്റ്‌ ഇന്ത്യ ഡയറക്ടര്‍ ഡോ. ആര്‍.കെ. തുക്രല്‍ ആണ്‌ എഡിറ്റുചെയ്‌തത്‌. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസീം സൈദി ഇതിന്‌ ആമുഖവും എഴുതിയിട്ടുണ്ട്‌. ഇന്ത്യയിലെ തെരഞ്ഞെടുപ്പു സംവിധാനം ഇപ്പോഴത്തെ സ്ഥിതിയിലേക്കു രൂപം കൊണ്ടതിനെക്കുറിച്ച്‌ ആഴത്തിലുള്ള ധാരണ രൂപപ്പെടുത്താന്‍ വായനക്കാരെ സഹായിക്കുന്നതാണ്‌ ഇതിലെ ആഖ്യാനമെന്ന്‌ ഡോ. നസീം സൈദി തന്റെ ആമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...