Sunday, September 22, 2019

കൃത്യനിഷ്ഠയില്‍ ചരിത്രം സൃഷ്ടിച്ച് ഗോ എയര്‍

കൃത്യനിഷ്ഠയില്‍ ചരിത്രം സൃഷ്ടിച്ച് ഗോ എയര്‍

കൊച്ചി : കൃത്യനിഷ്ഠയില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഡാറ്റയിലാണ് ഏറ്റവും കൃത്യനിഷ്ഠയുള്ള 2019 ഓഗസ്റ്റിലെ എയര്‍ലൈനായി ഗോ എയറിനെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ 12 -ാം തവണയാണ് ഗോ എയര്‍ ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതാകുന്നത്.

ഇന്ത്യന്‍ വ്യോമ മേഖലയ്ക്കും വ്യോമ മന്ത്രാലയത്തിനും അഭിമാനകരമായ കാര്യമാണ് ഗോ എയര്‍ ഇന്ന് നേടിയതെന്നും 12 മാസവും ഓണ്‍-ടൈം-പെര്‍ഫോമന്‍സ് നിലനിര്‍ത്തുന്ന തരത്തിലുള്ള പക്വമായ നേട്ടം വ്യോമ മേഖല ആഘോഷിക്കേണ്ട സമയമാണിതെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

ഗോ എയര്‍ ദിവസവും 320 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 24 ആഭ്യന്തര സര്‍വീസുകളും ഗോ എയര്‍ നടത്തിവരുന്നു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...