Sunday, September 22, 2019

റൊസാറ്റമിന്റെ
ആദ്യ ആണവോര്‍ജ കപ്പല്‍ പേവെകിലെത്തി


കൊച്ചി: ആണവോര്‍ജ നിലയം ഉള്‍ക്കൊള്ളുന്ന കപ്പലായ അക്കാദമിക്‌ ലോമോനോസോവ്‌ അതിന്റെ സ്ഥിരകേന്ദ്രമായ റഷ്യയിലെ ചുകോറ്റ്‌കയിലുള്ള പേവെകിലെത്തി. ഈ വര്‍ഷം അവസാനം ഇത്‌ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ചെറിയ മോഡുലര്‍ റിയാക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ ആണവോര്‍ജ നിലയമായി മാറും അക്കാദമിക്‌ ലോമോനോസോവ്‌. 144 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമാണ്‌ ഈ കപ്പലിനുള്ളത്‌.
വൈദ്യുതി ഉല്‍പാദന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ കമ്പനിയായ റൊസാറ്റം രൂപകല്‍പന ചെയ്‌ത ആദ്യ ആണവോര്‍ജ കപ്പലാണിത്‌. ഇതൊരു ചെറിയ ചുവട്‌ വെപ്പാണെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കാര്‍ബണ്‍ നീക്കിക്കളയുന്ന പ്രക്രിയയെ സംബന്ധിച്ചിടത്തോളം വലിയ ചുവട്‌ വെപ്പാണെന്ന്‌ റൊസാറ്റം സി.ഇ.ഒ അലക്‌സി ലിഖാച്ചേവ്‌ പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വൈദ്യുതാവശ്യങ്ങള്‍ക്കു വേണ്ടി ചെറിയ റിയാക്ടറുകളുടെ ഒരു പരമ്പര തന്നെ നിര്‍മിക്കുന്നതോടെ ഡീസലിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുക വഴി പണം ലാഭിക്കാനും അപകടകരമായ പുറം തള്ളലുകള്‍ ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയെ ശാസ്‌ത്രജ്ഞരും ആണവോര്‍ജ രംഗത്തെ പ്രമുഖരും പരിസ്ഥിതി വിദഗ്‌ധരും സ്വാഗതം ചെയ്‌തിട്ടുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ റഷ്യന്‍ ശാസ്‌ത്രജ്ഞനായ മിഖായേല്‍ ലോമോനോസോവിന്റെ പേരാണ്‌ റൊസാറ്റം ആണവോര്‍ജ കപ്പലിനിട്ടിരിക്കുന്നത്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...