Monday, February 29, 2016

റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്‌ 500 ശ്രേണിയ്‌ക്ക്‌ പുതിയ സ്‌ക്വാഡ്രണ്‍ ബ്ലൂനിറം

റോയല്‍ എന്‍ഫീല്‍ഡ്‌  ക്ലാസിക്‌ 500 

ശ്രേണിയ്‌ക്ക്‌ പുതിയ     സ്‌ക്വാഡ്രണ്‍ ബ്ലൂനിറം


കൊച്ചി : ലോകത്തിലെ ഏറ്റവും പുരാതന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്‌ 500 ശ്രേണി പുതിയ സ്‌ക്വാഡ്രണ്‍ ബ്ലൂ നിറത്തോടുകൂടി വിപണിയിലെത്തി. 
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടതാണ്‌ പുതിയ നീലനിറം. ആകാശപരപ്പിലെ സൈനികരോടുള്ള സുദീര്‍ഘമായ ബന്ധത്തിന്റെ ആദരം കൂടിയാണ്‌ സ്‌ക്വാഡ്രന്‍ ബ്ലൂ എന്ന്‌ റോയല്‍ എന്‍ഫീല്‍ഡ്‌ പ്രസിഡന്റ്‌ രുഭ്ര തേജ്‌ സിങ്ങ്‌ പറഞ്ഞു. 
യഥാര്‍ത്ഥ സായുധസേനയുടെ പാരമ്പര്യം ഉപഭോക്താക്കള്‍ക്ക്‌ കൈമാറുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഓണ്‍റോഡ്‌ വില 192,652 രൂപ.
രണ്ടാം ലോകമഹായുദ്ധ കാലത്താണ്‌ സായുധ സൈനിക വിഭാഗങ്ങളുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ബന്ധം തുടങ്ങുന്നത്‌. ഇന്ത്യന്‍ കരസേനയില്‍ നിന്ന്‌ 1952 ലാണ്‌ 800 മോട്ടോര്‍ സൈക്കിളുകള്‍ക്ക്‌ റോയല്‍ എന്‍ഫീല്‍ഡിന്‌ ആദ്യമായി ഓര്‍ഡര്‍ ലഭിച്ചത്‌. 
1955-ലാണ്‌ റോയല്‍ എന്‍ഫീല്‍ഡ്‌ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചത്‌. അക്കാലം മുതല്‍ ഇന്നുവരെ കരസേനയുടെ മോട്ടോര്‍ സൈക്കിള്‍ വിതരണക്കാരാണ്‌ റോയല്‍ എന്‍ഫീല്‍ഡ്‌. എയര്‍ഫോഴ്‌സ്‌ പോലീസ്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളും ഇതുതന്നെ.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...