Monday, February 6, 2017

സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍


ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 2% വര്‍ദ്ധിച്ചുകഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍


കൊച്ചി: ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 2013-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷം ആഭരണങ്ങളുടെ ആവശ്യകത കുറഞ്ഞെങ്കിലും ആഗോളതലത്തിലെ സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വങ്ങളുടെ ഫലമായി കൂടുതല്‍ പേര്‍ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടണ്ട്‌ (ഇടിഎഫ്‌) നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തിയതാണ്‌ സ്വര്‍ണത്തിന്റെ ആവശ്യകത ഉയരാന്‍ കാരണം.
2016-ല്‍ സ്വര്‍ണത്തിന്റെ ആഗോളതലത്തിലുള്ള ആവശ്യകത 4308.7 ടണ്ണായിരുന്നെങ്കില്‍ 2015-ല്‍ 4215.8 ടണ്‍ മാത്രമായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ ആകെ ഡിമാന്‍ഡ്‌ 15 ശതമാനം കുറയുകയും. അതേ സമയം ഇടിഎഫുകളുടെ ആവശ്യകത 531.9 ടണ്ണായി ഉയര്‍ന്നു. 
ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത കഴിഞ്ഞ വര്‍ഷം 22.4 ശതമാനം കുറഞ്ഞ്‌ 514 ടണ്ണിലെത്തി. കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അളവാണിത്‌. 2015-ല്‍ 662.3 ടണ്ണായിരുന്നു ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആവശ്യകത. നിക്ഷേപാവശ്യത്തിനായുള്ള ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആവശ്യകത 17 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ കറന്‍സി പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ നവംബര്‍ എട്ടിനുശേഷം ഡിമാന്‍ഡ്‌ പെട്ടെന്ന്‌ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍, അതിനുശേഷം സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞു. 
2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാലാം പാദത്തില്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മുന്‍വര്‍ഷത്തേക്കാള്‍ 3.5 ശതമാനം ഉയര്‍ന്ന്‌ 182.2 ടണ്ണായി. അതേസമയം നാലാം പാദത്തിലെ സ്വര്‍ണമൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ചൈനയില്‍ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം 17 ശതമാനവും മിഡില്‍ ഈസ്റ്റില്‍ 16 ശതമാനവും കുറവുണ്ടായി. ഇന്ത്യയില്‍ സ്വര്‍ണക്കട്ടികളുടെയും നാണയങ്ങളുടെയും ആവശ്യകതയില്‍ 17 ശതമാനം കുറവുണ്ടായി. അതേസമയം ചൈനയിലെ ആവശ്യകത 24 ശതമാനം വര്‍ദ്ധിച്ചു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...