Wednesday, November 25, 2015

മൈക്രോമാക്‌സിന്റെ കാന്‍വാസ് എക്‌സ്പ്രസ് 4ജി; വില 6599 രൂപ

4ജി നെറ്റ്‌വര്‍ക്ക് ശൃംഖല രാജ്യത്ത് വ്യാപിക്കുന്നതിനനുസരിച്ച് 4ജി സംവിധാനമുളള സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പനയും കുതിച്ചുയരുകയാണ്. 
2015ന്റെ രണ്ടാം പാദത്തില്‍ മാത്രം 57 ലക്ഷം 4ജി ഡിവൈസുകള്‍ രാജ്യത്ത് വിറ്റുപോയെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍) നടത്തിയ പഠനം പറയുന്നു. ഈ കലണ്ടര്‍ വര്‍ഷം കഴിയുന്നതിന് മുമ്പ് 4ജി സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബുകളുടെയും വില്പന 1.1 കോടി യൂണിറ്റുകളാകുമെന്നാണ് പ്രവചനം.

4ജി വിപണിയുടെ സാധ്യത മനസിലാക്കി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് മൂന്ന് 4ജി ഫോണുകള്‍ ഇതിനകം വിപണിയിലെത്തിച്ചുകഴിഞ്ഞു-കാന്‍വാസ് ബ്ലേസ് 4ജി, ഫയര്‍ 4ജി, പ്ലേ 4ജി എന്നിവ. ഇപ്പോഴിതാ കാന്‍വാസ് എക്‌സ്പ്രസ് 4ജി എന്നൊരു പുതിയ മോഡല്‍ കൂടി കമ്പനി അവതരിപ്പിച്ചിരിക്കുന്നു. 6599 രൂപ വിലയുള്ള ഫോണ്‍ ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫഌപ്കാര്‍ട്ടിലൂടെ മാത്രമേ വാങ്ങാനാകൂ
1280X720 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ മീഡിയാടെക് എംടി 6735 പി പ്രൊസസര്‍, രണ്ട് ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 32 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഫോണിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.
എല്‍ഇഡി ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. 
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യുവല്‍ സിം ഫോണില്‍ 2000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 4ജിക്ക് പുറമെ വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി ഓപ്ഷനും ഫോണിലുണ്ട്.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...