Saturday, November 28, 2015

55 ശതമാനം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ഐ ടി റോഡ്‌ മാപ്പ്‌ ഉണ്ടെന്ന്‌ ഡെല്‍ കെ പി എം ജി സര്‍വേ




കൊച്ചി : ആഗോള തലത്തില്‍ അതിവേഗ വളര്‍ച്ചയുള്ള ഐ ടി കമ്പിനിയായ ഡെല്‍ കെ പി എം ജിയുമായി സഹകരിച്ച്‌ നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്ത്‌ വിട്ടു. ക്ലൌഡ്‌ കമ്പ്യൂട്ടിങ്ങ്‌, ബിഗ്‌ ഡേറ്റ, ഐ ഓ ടി, മൊബിലിറ്റി, നവമാധ്യമങ്ങള്‍ തുടങ്ങിയ നവീന ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള താത്‌പര്യം മനസിലാക്കാന്‍ വേണ്ടിയാണ്‌ സര്‍വേ നടത്തിയത്‌. 
32 ശതമാനം സ്ഥാപനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായി സര്‍വേയില്‍ വെളിപ്പെട്ടു. 30 ശതമാനം സ്ഥാപനങ്ങള്‍ക്ക്‌ സ്വന്തമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇല്ലങ്കിലും ഏതെങ്കിലും ഒരു ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 25 ശതമാനം സ്ഥാപനങ്ങള്‍ക്കാവട്ടെ വിപുലമായ ഡിജിറ്റല്‍ വൈദഗ്‌ധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്‌. 
സൈബര്‍ ആക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയാണ്‌ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും രേഖപ്പെടുത്തിയത്‌.
ഉപഭോക്താക്കലുമായി ബന്ധപ്പെടാന്‍ നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ്‌ അധികവും. മത്സരവും ബ്രാന്‍ഡ്‌ ബോധവത്‌ക്കരണവും ഫലപ്രദമായി നടത്താന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായിക്കുന്നു എന്ന്‌ സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആള്‍ക്കാരും അഭിപ്രായപ്പെട്ടു. ഉപഭോക്താവിന്‌ സമയനഷ്ടം ഒഴിവാക്കാന്‍ കഴിയും എന്നാ പ്രത്യേകതയുമുണ്ട്‌.
ഡിജിറ്റല്‍ യുഗത്തില്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടറിയാന്‍ കഴിഞ്ഞുവെന്ന്‌ ഡെല്‍ ഇന്ത്യ വാണിജ്യ മാര്‍ക്കറ്റിംഗ്‌ മേധാവി ആര്‍. സുദര്‍ശന്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ്‌ ഭാവിയില്‍ ഇന്ത്യന്‍ കമ്പിനികളും സ്ഥാപനങ്ങളും നടത്താന്‍ പോകുന്നതെന്ന്‌ കെ പി എം ജി ഐ ടി അൈഡ്വസര്‍ പാര്‍ട്‌ണര്‍ അഖിലേഷ്‌ തുദേജ അഭിപ്രായപ്പെട്ടു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...