Friday, November 27, 2015

` ദ്‌ ട്രീസ്‌' ഭവന പദ്ധതിയുമായി ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌




കൊച്ചി: ഗോദ്‌റെജ്‌ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്‌ വിഭാഗമായ ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌ ലിമിറ്റഡ്‌ മുംബൈ വിക്രോളിയില്‍ പുതിയ ഭവന പദ്ധതി ` ദ്‌ ട്രീസ്‌' പ്രഖ്യാപിച്ചു. മുപ്പത്തിനാല്‌ ഏക്കറില്‍ രൂപപ്പെടുത്തിയിട്ടുള്ള പദ്ധതി മുംബൈയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ പദ്ധതികളിലൊന്നാണ്‌.
മുംബൈ നഗരഹൃദയത്തിലാണ്‌ ഈ പദ്ധതി. പ്രധാന ബിസിനസ്‌ ഹബ്ബുകള്‍, ട്രാന്‍സിറ്റ്‌ പോയിന്റുകള്‍ എന്നിവയുമായി നന്നായി ഈ പദ്ധതിയെ ബന്ധിപ്പിച്ചിരിക്കുന്നു. ഈസ്റ്റേണ്‍ എക്‌സ്‌പ്രസ്‌ ഹൈവേയില്‍നിന്നു വെറും 100 മീറ്റര്‍ മാറിയാണ്‌ ദ ട്രീസ്‌ പദ്ധതി. സാന്താക്രൂസ്‌- ചെമ്പൂര്‍ ലിങ്ക്‌ റോഡുവഴി ബാന്ദ്ര കുര്‍ള കോംപ്ലെക്‌സുമായി (ബികെസി) ബന്ധിപ്പിച്ചിട്ടുണ്ട്‌. ഇവിടെയെത്താന്‍ 15 മിനിറ്റു മതി. ഈസ്റ്റേണ്‍ ഫ്രീവേ വഴി 30 മിനിറ്റുകൊണ്ട്‌ ഫോര്‍ട്ടിലെത്താം. നവ ഷെവായില്‍നിന്നു സ്വേരിയിലേയ്‌ക്കുള്ള പുതിയ പാലം, പുതിയ നിര്‍ദ്ദിഷ്‌ഠ വിമാനത്താവളം തുടങ്ങിയ വിക്രോളിയെ മുംബൈയുടെ കേന്ദ്രബിന്ദുവാക്കി മാറ്റും. നിര്‍ദ്ദിഷ്‌ഠ ദ ട്രീ പദ്ധതിയില്‍ വലിയൊരു കണ്ടല്‍ത്തോട്ടവുമുണ്ട്‌. ഇത്‌ ഇവിടുത്തെ താമസക്കാര്‍ക്ക്‌ നല്ല ശുദ്ധവായുവും പ്രകൃതിയുടെ അനുഭവവും ലഭ്യമാക്കും. 
ഈ പദ്ധതിയില്‍ 9.4 ഏക്കറോളം വാണിജ്യാവശ്യത്തിനാണ്‌ ഉപയോഗിക്കുക. ഗോദ്‌റെജ്‌ ഗ്രൂപ്പിന്റെ ആഗോള ഹെഡ്‌ക്വാര്‍ട്ടേഴ്‌സായ ഗോദ്‌റെജ്‌ വണ്‍ ഇവിടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്‌.
ആദ്യഘട്ടത്തില്‍ 5 ലക്ഷം ചതുരശ്രയടി വരുന്ന 374 അപ്പാര്‍ട്ട്‌മെന്റുകളാണ്‌ നിര്‍മിക്കുകയെന്ന്‌ ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ പിറോഷാ ഗോദ്‌റെജ്‌ അറിയിച്ചു. ഒറ്റ ബെഡ്‌ റൂം മുതല്‍ 3.5 ബെഡ്‌റൂം വരെയുള്ള അപ്പാര്‍ട്ടുമെന്റുകള്‍ ലഭ്യമാണ്‌. വലുപ്പം 480 ചതുരശ്രയടി മുതല്‍ 1334 ചതുരശ്രയടി വരെ. പെന്റുഹൗസുകളാണ്‌ മറ്റൊരു ഇനം. വലുപ്പം 2043 ചതുരശ്രയടി മുതല്‍ 2465 ചതുരശ്രയടി വരെ. ഇവയ്‌ക്കെല്ലാറ്റിനും പ്രീമിയം സ്‌പെസിഫിക്കേഷനാണ്‌ നല്‌കിയിട്ടുള്ളത്‌. ബെയ്‌ജിംഗ്‌ ഒളിമ്പിക്ക്‌ മാസ്റ്റര്‍ പ്‌ളാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വികസിപ്പിച്ചിട്ടുള്ള സസാക്കി ആര്‍ക്കിടെക്‌റ്റ്‌സ്‌ ആണ്‌ ദ ട്രീയുടെ മാസ്റ്റര്‍ പ്‌ളാനര്‍. കോലാലമ്പൂരിലെ പെട്രോനാസ്‌ ടവേഴ്‌സ്‌ തുടങ്ങിയവയുടെ രൂപകല്‌പന ചെയ്‌ത പെര്‍ക്കിന്‍സ്‌ ഈസ്റ്റ്‌മാന്‍ ആണ്‌ ഈ പദ്ധതിയുടെ മുഖ്യ ഡിസൈന്‍ ആര്‍ക്കിടെക്‌റ്റെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...