Wednesday, November 25, 2015

റിക്കി ഡോനിസണ്‌ ജെകെ ടയര്‍ കാര്‍ട്ടിങ്ങ്‌ ചാമ്പ്യന്‍ഷിപ്പ്‌






കിരീടം
കൊച്ചി : ബാംഗ്ലൂരില്‍ നടന്ന ജെകെ ടയര്‍ നാഷണല്‍ റോട്ടാക്‌സ്‌ മാക്‌സ്‌ കാര്‍ട്ടിങ്ങ്‌ ചാമ്പ്യന്‍ഷിപ്‌ സീനിയര്‍ മാക്‌സ്‌ വിഭാഗത്തില്‍ റിക്കി ഡോനിസണ്‍ ജേതാവായി. ഈ മാസം പോര്‍ട്ടുഗലില്‍ നടക്കുന്ന ഫിനാലെയില്‍, റിക്കി ഇന്ത്യയെ പ്രതിനിധീകരിക്കും. 70 രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്മാരോടാണ്‌ റിക്കി ഗ്രാന്‍ഡ്‌ ഫിനാലെയില്‍ മാറ്റുരയ്‌ക്കുക.
സീനിയര്‍ വിഭാഗത്തില്‍ കന്നിയങ്കം കുറിച്ച റിക്കി, 5 റൗണ്ട്‌ നീണ്ട മത്സരത്തില്‍ 5 പോള്‍ പൊസിഷനില്‍ അഞ്ചും നേടിയാണ്‌ ചാമ്പ്യന്‍ കിരീടം അണിഞ്ഞത്‌. 
ഫോര്‍മുല കാറോട്ട മത്സരത്തിന്റെ ഏതുവിഭാഗത്തിലും പ്രവേശിക്കാന്‍ പ്രൊഫഷണല്‍ കാര്‍ട്ടിങ്ങ്‌ അനിവാര്യമാണ്‌. മൂന്നു കൊല്ലം മുമ്പു മാത്രം റേയ്‌സിങ്ങില്‍ പ്രവേശിച്ച റിക്കി, ചാമ്പ്യന്‍ ഡ്രൈവര്‍ എന്ന സ്ഥാനം നേടിക്കഴിഞ്ഞു. 
2013-ല്‍ ആദ്യമായി ജെകെ ടയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത റിക്കി, ജൂനിയര്‍ മാക്‌സ്‌ വിഭാഗത്തില്‍ മികച്ച നവാഗതന്‍ അവാര്‍ഡ്‌ നേടി. 2014-ലും ഇതേ വിഭാഗത്തില്‍ മികവു തെളിയിച്ച്‌ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ പട്ടം കരസ്ഥമാക്കി.
2015 സീനിയര്‍ മാക്‌സ്‌ വിഭാഗത്തില്‍ കടന്ന റിക്കി കടുത്ത പോരാട്ടത്തിനൊടുവിലാണ്‌ ദേശീയ ചാമ്പ്യനായത്‌. ഈ വര്‍ഷം മലേഷ്യയില്‍ നടന്ന റോട്ടാക്‌സ്‌, ഏഷ്യാ മാക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ റിക്കി മിന്നുന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. 
ജപ്പാന്‍, ഫിലിപൈന്‍സ്‌, ഇന്‍ഡോനേഷ്യാ, തായ്‌ലാന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക്‌ റിക്കി കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌. അവസാന രണ്ടു റൗണ്ട്‌ നേടിയ റിക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 4-ാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
2016-ലെ ഫ്‌ളോറിഡ വിന്റര്‍ പരമ്പരയാണ്‌ റിക്കിയുടെ അടുത്ത ലക്ഷ്യം. ഒപ്പം ഏഷ്യാകപ്പും യൂറോപ്യന്‍ ചാമ്പ്യര്‍ഷിപ്പും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...