Saturday, August 27, 2016

രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ സെമിനാറിന്റെ ഭാഗമാകാന്‍ സമി ഡയറക്ട്‌




കൊച്ചി: പ്രമുഖ ഹെല്‍ത്ത്‌ സയന്‍സ്‌ കമ്പനിയായ സമി ലാബ്‌സിന്റെ അനുബന്ധ സ്‌ഥാപനമായ സമി ഡയറക്ട്‌ രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ സെമിനാറായ 'വസ്‌തി വിവേക'യില്‍ പങ്കെടുക്കുന്നു. ഇന്ത്യയിലെ പാരമ്പരാഗത മെഡിക്കല്‍ രീതികളെ കുറിച്ച്‌ അവബോധമുണ്ടാക്കുകയും പ്രചാരണം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ സെമിനാറില്‍ സമി ഡയറക്ട്‌ പങ്കെടുക്കുന്നത്‌.വസ്‌തി വിവേകില്‍ സമി ഡയറക്ട്‌ തങ്ങളുടെ പ്രകൃതിദത്ത ഉത്‌പ്പന്നങ്ങള്‍ അവതരിപ്പിക്കും. 

ബംഗളൂരു ആസ്‌ഥാനമായ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത്‌ സയന്‍സ്‌ കമ്പനിയായ സമി ഡയറക്ട്‌ ഫോട്ടോ ന്യൂട്രിയന്റ്‌സ്‌, ഹെര്‍ബല്‍ എക്‌സ്‌ട്രാറ്റ്‌, ഭക്ഷ്യമേഖലയിലെ ഓര്‍ഗാനിക്‌ ഇന്റര്‍മീഡിയറ്റ്‌സ്‌ തുടങ്ങിയവയുടെ നിര്‍മാതാക്കളാണ്‌.

ആയുര്‍വേദത്തിന്റെ വിശ്വാസ്യത ശാസ്‌ത്രീയമായി തെളിയിക്കുന്ന നിരവധി നിരീക്ഷണങ്ങള്‍ അടുത്തിടെ വന്നതായി സമി/ സബ്‌സിന ഗ്രൂപ്‌ സ്‌ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ്‌ മജീദ്‌ പറഞ്ഞു. ആരോഗ്യ മേഖലയിലെ ആധുനിക വെല്ലുവിളികള്‍ നേരിടാന്‍ ആയുര്‍വേദം പ്രാപ്‌തമാണ്‌. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാലും പ്രകൃതിയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ചികിത്സാരീതി ആയതിനാലും കൂടുതല്‍ ആളുകള്‍ ആയുര്‍വേദത്തെ ആശ്രയിക്കുന്നു. മനുഷ്യന്‍റെ എല്ലാ സിസ്റ്റങ്ങളെയും ആയുര്‍വേദ ചികിത്സ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രകൃതിദത്തമായി നിര്‍മിച്ച നിരവധി ന്യൂട്രാസ്യൂട്ടിക്കല്‍, കോസ്‌മറ്റിക്‌ ഉത്‌പന്നങ്ങള്‍ സമി ഡയറക്ട്‌ പ്രദര്‍ശിപ്പിക്കും. ജോയിന്റ്‌ സപ്പോര്‍ട്ട്‌, കോഗ്‌നിറ്റിവ്‌ ഹെല്‍ത്ത്‌, ക്രോണിക്‌ അസുഖങ്ങള്‍ എന്നിവയെ നേരിടാന്‍ ഫലപ്രദമായ കര്‍ക്കുമിന്‍ അധിഷ്‌ഠിത ഉത്‌പന്നവും സമി ഡയറക്ട്‌ അവതരിപ്പിക്കും. ജൊഹാര കോസ്‌മറ്റിക്‌ ശ്രേണിയിലുള്ള ഉത്‌പ്പന്നങ്ങളും സമി ഡയറക്ട്‌ പരിചയപ്പെടുത്തും. 

120 ലേറെ രാജ്യാന്തര പേറ്റന്റുകളും പ്രോട്ടീന്‍, ഫൈബര്‍, സ്‌പോര്‍ട്‌സ്‌ ന്യൂട്രിയന്റ്‌സ്‌, കര്‍ക്കുമിന്‍, പ്രോബയോട്ടിക്‌സ്‌, അന്‍പതിലേറെ പ്രകൃതിദത്ത പേഴ്‌സണല്‍ കെയര്‍ ഉത്‌പ്പന്നങ്ങള്‍ എന്നിവയും സമി ലാബിനുണ്ട്‌.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...