Tuesday, August 23, 2016

കൊച്ചിയിലെ സ്‌റ്റാര്‍ട്ട്‌ അപ്‌ കമ്പനിയെ കോടികള്‍ മുടക്കി അമേരിക്കന്‍ കമ്പനി സ്വന്തമാക്കി


ഫുള്‍കോണ്‍ടാക്‌ടിന്റെ നിര്‍ദിഷ്‌ടഹെഡ്‌ഓഫ്‌ഡാറ്റസ്‌ട്രാറ്റജിയുമായ അര്‍ജുന്‍ ആര്‍ പിള്ള,ഫുള്‍കോണ്‍ടാക്‌ട്‌ സി ടി ഒ സ്‌കോട്ട്‌ ബ്രേവ്‌, നിതിന്‍ സാം ഉമ്മന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ 



കൊച്ചി
വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനി പ്രൊഫൗണ്ടിസിനെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ കോണ്‍ടാക്ട്‌ എന്ന കമ്പനി സ്വന്തമാക്കി. സംസ്ഥാനത്തു നിന്നും ഒരു ഐടി പ്രൊഡക്ട്‌ കമ്പനിയെ ആദ്യമായാണ്‌ ഒരു മള്‍ട്ടിനാഷണല്‍ ഭീമന്‍ ഏറ്റെടുക്കുന്നത്‌. 
രാജ്യത്തെ തന്നെ വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണിത്‌. കൊച്ചിയില്‍ കാക്കനാട്ട്‌ ഒരു ഫ്‌ളാറ്റിലെ ഒരു ചെറിയ മുറിയില്‍ നാല്‌ മേശയും നാല്‌ കസേരയുമായി തുടങ്ങിയ പ്രൊഫൗണ്ടിസ്‌ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്‌. 
ചെങ്ങന്നൂര്‍ എഞ്ചിനിയറിങ്ങ്‌ കോളേജില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ നാല്‌ പേര്‍ 2012ല്‍ തുടങ്ങിയ പ്രൊഫൗണ്ടിസ്‌ ലാബ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെ കോടികള്‍ മുടക്കിയാണ്‌ അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയായ ഫുള്‍ കോണ്‍ടാക്ട്‌ ഏറ്റെടുത്തിരിക്കുന്നത്‌. തിരുവല്ല സ്വദേശി അര്‍ജുന്‍ ആര്‍ പിള്ള, കോട്ടയം സ്വദേശി ജോബിന്‍ ജോസഫ്‌, തൊ1ടുപുഴ സ്വദേശി ്‌അനൂപ്‌ തോമസ്‌്‌ മാത്യു, കായംകുളം സ്വദേശി നിതിന്‍ സാം ഉമ്മന്‍ എന്നിവരാണ്‌ പ്രൊഫൗണ്ടിസിനു പിന്നില്‍. 2014 മേയില്‍ പുറത്തിറക്കിയ വൈബ്‌ എന്ന ഉല്‍പ്പന്നമാണ്‌. ഇവരുടെ ഭാവി മാറ്റിയത്‌. ആളുകളെയും കമ്പനികളെയും സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്‌ വൈബ്‌്‌ . ഇതിനായി സോഷ്യല്‍ മീഡിയയും ഉപയോഗപ്പെടുത്തും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ വിവിധ കമ്പനികള്‍ക്ക്‌ റിക്രൂട്ട്‌മെന്റ്‌ ,സെയില്‍, മാര്‍ക്കറ്റിങ്ങ്‌ ,ഗവേഷണം തുടങ്ങിയ മേഖലയില്‍ പ്രയോജനപ്പെടും. 
ഒരൊറ്റ പേജില്‍ വൈബ്‌ ഈ വിവരങ്ങള്‍ ലഭ്യമാക്കും. ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ-മെയില്‍ ഐഡി മാത്രം ലഭിച്ചാല്‍ മുഴുവനും ശേഖരിക്കാന്‍ ഈ വൈബ്‌ ഉപയോഗിച്ചു കവര്‍ന്നെടുക്കാം. ഈ രിതീയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഫുള്‍കോണ്‍ടാക്ട്‌ വന്‍ തുകയ്‌ക്കാണ്‌ കമ്പനി ഏറ്റെടുക്കുന്നത്‌. പ്രൊഫൗണ്ടിസിന്റെ സാങ്കേതിക വിദ്യ, ജീവനക്കാര്‍ , ഉപഭോക്താക്കള്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണമായി ഏറ്റൈടുക്കല്‍ നടന്നുകഴിഞ്ഞു. 2012ല്‍ നാലുപേരുമായി ആരംഭിച്ച കമ്പനയില്‍ ഇപ്പോള്‍ 22 ജീവനക്കാരാണ്‌ ജോലി ചെയ്യുന്നത്‌. ഇത്‌ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 2000 ആയി ഉയരും. 
സംസ്ഥാനത്തിന്റെ പുറത്തേക്ക്‌ പറിച്ചുനടാന്‍ ഏറെ അവസരങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നതാണ്‌ പ്രൊഫൗണ്ടിസിന്റെ വിജയത്തിന്റെ മാറ്റുകൂട്ടുന്നത്‌. സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ആത്മവിശ്വാസം പകരുന്ന വിജയം ആണിത്‌. 
പ്രൊഫൗണ്ടിസിനെ ഫുള്‍കോണ്‍ടാക്‌ട്‌ വാങ്ങുന്നതിന്റെതുടര്‍ച്ചയിലുള്ള 25 ദശലക്ഷംഡോളറിന്റെ പുതിയ ഫണ്ടിങ്‌ കമ്പനി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മികവുറ്റതൊഴില്‍ശക്തിസമാഹരിക്കുന്നതിനും മറ്റ്‌ഏറ്റെടുക്കലുകള്‍ക്ക്‌ ധനം കണ്ടെത്തുന്നതിനും വിനിയോഗിക്കും.

ഏറ്റവുംമികവുറ്റതുംസമഗ്രവുംകാലികവുമായ അഡ്രസ്‌ ബുക്ക്‌ ഈ ഭൂമിയിലുണ്ടാകുകയെന്നതാണ്‌ തങ്ങളുടെലക്ഷ്യമെന്ന്‌ ഫുള്‍കോണ്‍ടാക്‌ട്‌ സി ടി ഒ സ്‌കോട്ട്‌ ബ്രേവ്‌ പറഞ്ഞു. .

പ്രൊഫൗണ്ടിസിന്റെ70ജീവനക്കാരും ഫുള്‍കോണ്‍ടാക്‌ടിന്റെ ഭാഗമാകും. ഇവരില്‍ ഭൂരിഭാഗവുംകൊച്ചിയില്‍തുടര്‍ന്ന്‌ആഗോളസംഘത്തിന്റെ ഭാഗമെന്ന നിലയില്‍ ഹ്യുമന്‍ ബേസ്‌ഡ്‌ഡാറ്ററിസര്‍ച്ചില്‍ പങ്കാളികളാകുകയുംവികസനത്തിനും ദ്രുതവളര്‍ച്ചയ്‌ക്കുമുള്ളശേഷിവികസനത്തിന്‌ പിന്തുണ നല്‍കുകയുംചെയ്യും. ഡാറ്റക്വാളിറ്റി, ഡാറ്റ ബ്രെഡ്‌ത്ത്‌എന്നിവയില്‍വ്യക്തിഗത പ്രൊഫഷണലുകള്‍ക്കുംബിസിനസുകള്‍ക്കുംകോണ്‍ടാക്‌ട്‌മാനേജ്‌മെന്റ്‌ പരിഹാരങ്ങള്‍ഒരുക്കുന്നതിന്റെവിപണി നേതൃത്വത്തില്‍ ഫുള്‍കോണ്‍ടാക്‌ടിനെ അടിയുറപ്പിക്കുന്നതിനും കമ്പനിയുടെയുംവരുമാനവുംവില്‍പ്പനയുംവര്‍ധിപ്പിക്കുന്നതിലും ഈ സംയോജനം സുപ്രധാനമാകും.

ഡാറ്റ പരിഹാരങ്ങള്‍ നല്‍കുന്നതിലെകാര്യക്ഷമതയില്‍കൂടുതല്‍മൂല്യം നല്‍കുന്നതില്‍ തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ പ്രൊഫൗണ്ടിസിന്റെ പങ്ക്‌ സുപ്രധാനമായിരുന്നെന്ന്‌ ഫുള്‍കോണ്‍ടാക്‌ടിന്റെ സഹസ്ഥാപകനും ചീഫ്‌എക്‌സിക്യുട്ടീവ്‌ഓഫീസറുമായ ബാര്‍ട്ട്‌ലോറാങ്‌ പറഞ്ഞു.ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിലൂടെ ഫുള്‍കോണ്‍ടാക്‌ടിന്റെവളര്‍ച്ച ത്വരിതപ്പെടുത്താനും പൂര്‍ണ ബന്ധിതമായകോണ്‍ടാക്‌ട്‌മാനേജ്‌മെന്റ്‌ പ്ലാറ്റ്‌ഫോം പ്രൊഫഷണലുകള്‍ക്കും ബിസിനസുകള്‍ക്കുമായിസ്ഥാപിച്ചെടുക്കാനും കഴിയുമെന്ന്‌ അദ്ദേഹം ചൂണ്ടിിക്കാട്ടി.

ബിസിനസുകള്‍ക്കുംവ്യക്തികള്‍ക്കുംവിഷയപ്രസക്തമായ അധികഡാറ്റ നല്‍കിഅവരെസഹായിക്കുന്ന ദൗത്യത്തിലാണ്‌ പ്രൊഫൗണ്ടിസ്‌ ഏര്‍പ്പെട്ടിരുന്നതെന്ന്‌ ഫുള്‍കോണ്‍ടാക്‌ടിന്റെ നിര്‍ദിഷ്‌ടഹെഡ്‌ഓഫ്‌ഡാറ്റസ്‌ട്രാറ്റജിയുമായ അര്‍ജുന്‍ ആര്‍ പിള്ള പറഞ്ഞു. ഈ സൗജന്യ ആപ്ലിക്കേഷനുകളിലൂടെദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ഫുള്‍കോണ്‍ടാക്‌ട്‌എന്റര്‍പ്രൈസ്‌ ഉപഭോക്താക്കള്‍, എപിഐ പ്ലാറ്റ്‌ഫോം പങ്കാളികള്‍എന്നിവര്‍ക്കുംലഭ്യമാണ്‌. ഐഒഎസ്‌, മാക്‌, ആന്‍ഡ്രോയിഡ്‌, ജിമെയില്‍, വെബ്‌എന്നിവയിലായി ഫുള്‍കോണ്‍ടാക്‌ട്‌വ്യാപിച്ചുകിടക്കുന്നു. ഐ ക്ലൗഡ്‌, മൈക്രോസോഫ്‌റ്റ്‌ഓഫീസ്‌ 365, മൈക്രോസോഫ്‌റ്റ്‌എക്‌സ്‌ചേഞ്ച്‌, മള്‍ട്ടിപ്പ്‌ള്‍ഗൂഗിള്‍ ഇ മെയില്‍അക്കൗ�ുകള്‍എന്നിവ തമ്മില്‍ ടുവേസിങ്ക്രണൈസേഷനും ഫുള്‍കോണ്‍ടാക്ട്‌ പിന്തുണ നല്‍കുന്നു.



No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...