Monday, March 13, 2017

ഒഎല്‍എക്‌സ്‌ വിറ്റഴിച്ചത്‌ 1.56 ദശലക്ഷം ഇരുചക്ര വാഹനങ്ങള്‍




കൊച്ചി : പ്രീ-ഓണ്‍ഡ്‌ വസ്‌തുക്കളുടെ മുന്‍നിര ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സ്‌ 2016-ല്‍ വിറ്റഴിച്ചത്‌. 1.56 ദശലക്ഷം ഇരുചക്രവാഹനങ്ങള്‍ : മൂല്യം 900 ദശലക്ഷം ഡോളര്‍. ഫ്രോസ്റ്റ്‌ ആന്‍ഡ്‌ സള്ളിവന്‍ നടത്തിയ സര്‍വേ ആണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്‌.
ഉപയോഗിച്ച ഇരുചക്ര വാഹന വിപണിയില്‍ ഒഎല്‍എക്‌സിന്‌ 75 ശതമാനം പങ്കാളിത്തമാണുള്ളത്‌. ഉപയോഗിച്ച കാറുകളുടെ വിഭാഗത്തില്‍ ഒഎല്‍എക്‌സ്‌ 72 ശതമാനം വിപണി പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്‌.
ഓരോ മിനിറ്റിലും ഒഎല്‍എക്‌സില്‍ വില്‍പനയ്‌ക്കെത്തുന്നത്‌ ആറ്‌ ഇരുചക്ര വാഹനങ്ങളാണ്‌. ഓരോ മിനിറ്റിലും വില്‍ക്കപ്പെടുന്നത്‌ മൂന്നെണ്ണം വീതവും. 3.2 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ്‌ ഒഎല്‍എക്‌സില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇതില്‍ 1.56 ദശലക്ഷം വില്‍ക്കുകയും ചെയ്‌തു.
സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം 2015-2016-ല്‍ 16.5 ദശലക്ഷം പുതിയ ഇരുചക്ര വാഹനങ്ങളാണ്‌ വിറ്റഴിക്കപ്പെട്ടത്‌. ഓരോ വര്‍ഷവും മൂന്നു ശതമാനം വളര്‍ച്ചാ നിരക്കാണ്‌ രേഖപ്പെടുത്തുന്നത്‌. ഉപയോഗിച്ച ഇരുചക്ര വാഹന വിപണിയില്‍ എത്തുന്നത്‌ 12 ദശലക്ഷം ആണ്‌. ഇതില്‍ ഒഎല്‍എക്‌സ്‌ വില്‍ക്കുന്നത്‌ 13 ശതമാനവും.
പ്രീ-ഓണ്‍ഡ്‌ കാറുകളെ അപേക്ഷിച്ച്‌ നാലു മടങ്ങ്‌ വ്യാപ്‌തിയാണ്‌ പ്രീ- ഓണ്‍ഡ്‌ ഇരുചക്ര വാഹന വിപണിയ്‌ക്കുള്ളത്‌. 3.3 ദശലക്ഷം യൂണിറ്റ്‌.
പ്രതിമാസം ഒഎല്‍എക്‌സ്‌ വില്‍ക്കുന്നത്‌ 1.30.000 ഇരുചക്ര വാഹനങ്ങളാണ്‌. 488 കോടി രൂപയാണ്‌ ഇതിന്റെ വില. ഒഎല്‍എക്‌സിലെ ഇരുചക്രവാഹനങ്ങള്‍ക്ക്‌ ഉന്നത നിലവാരം ഉള്ളതിനാല്‍ ഓരോന്നും ശരാശരി 37000 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. 3-5 വര്‍ഷം മാത്രം പഴക്കമുള്ളവയാണ്‌ ഒഎല്‍എക്‌സില്‍ എത്തുന്നത്‌.
ബജാജ്‌, ഹീറോ ഹോണ്ട, യമഹ, റോയല്‍ എന്‍ഫീല്‍ഡ്‌, ഹോണ്ട എന്നിവയാണ്‌ ഒഎല്‍എക്‌സിലൂടെ വില്‍ക്കപ്പെടുന്ന ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകള്‍. 25223 ബജാജ്‌ പള്‍സറുകളഉം 8274 റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റുകളും 7298 ഹോണ്ട ആക്‌ടിവ സ്‌കൂട്ടറുകളും 5205 ഹീറോ ഹോണ്ട പാഷന്‍ ബൈക്കുകളും ഒഎല്‍എക്‌സില്‍ ഇപ്പോള്‍ വില്‍പനയ്‌ക്കുണ്ട്‌. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750, കെടിഎം ഡ്യൂക്ക്‌, റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്‌ 500 എന്നീ വിലയേറിയ ബൈക്കുകളും ഒഎല്‍എക്‌സ്‌ ലിസ്റ്റില്‍ ഉണ്ട്‌.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...