Thursday, March 16, 2017

പൊതു മേഖലാ ഓഹരികള്‍ 3.5 ശതമാനം ഡിസ്‌കൗണ്ടോടെ





കൊച്ചി - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ മു്യൂച്ചല്‍ ഫണ്ട്‌ പദ്ധതിയാണ്‌ പൊതുമേഖല ഇ ടി എഫ്‌ (C P S E ETF) ഓഹരി വിലയുടെ 3.5 ശതമാനം ഡിസ്‌കൗണ്ടില്‍ നിക്ഷേപകര്‍ക്ക്‌ യൂണിറ്റുകള്‍ ലഭിക്കും എന്നതാണ്‌ പദ്ധതിയെ ഏറ്റവും ആകര്‍ഷകമാക്കുന്നത്‌. രാജീവ്‌ ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ്‌ സ്‌കീം (R G E S S) പരിധിയില്‍ വരുന്ന നിക്ഷേപ പദ്ധതി ആയതിനാല്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക്‌ നിക്ഷേപത്തിന്‌ നികുതിയിളവ്‌ ലഭിക്കും. പൂര്‍ണമായും ഓഹരിയധിഷ്‌ഠിതമായ നിക്ഷേപ പദ്ധതി ആയതിനാല്‍ ഒരു വര്‍ഷത്തിനുശേഷം വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്‌ ആദായ നികുതി ഉണ്ടായിരിക്കുന്നതല്ല. . എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നതിനാല്‍ എളുപ്പം പണമാക്കി മാറ്റുവാനും സാധിക്കും. 
നിഫ്‌റ്റി പൊതുമേഖലാ ഇന്‍ഡക്‌സില്‍ ഉള്ള കമ്പനികളിലാണ്‌ പദ്ധതിയുടെ നിക്ഷേപം നടത്തുന്നത്‌. നിലവില്‍ ഒ എന്‍ ജി സി, കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, ഓയില്‍ ഇന്ത്യ, പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍, ഭെല്‍, ആര്‍ ഇ സി, എഞ്ചിനിയേഴ്‌സ്‌ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ കമ്പനികളാണ്‌ നിഫ്‌റ്റി പൊതുമേഖലാ ഇന്‍ഡെക്‌സില്‍ ഉള്ളത്‌. ഈ പദ്ധതിയുടെ ആദ്യ ഘട്ട വില്‍പന 2014 മാര്‍ച്ചിലും രണ്ടാം ഘട്ട വില്‍പന 2017 ജനുവരിയിലും നടന്നു. ആദ്യ ഘട്ട വില്‍പനയിലൂടെ 3000 കോടി രൂപയും രണ്ടാം ഘട്ട വില്‍പനയിലൂടെ 6000 കോടി രൂപയും സമാഹരിച്ചിരുന്നു. രണ്ട്‌ ഘട്ടങ്ങളിലും മികച്ച പ്രതികരണമാണ്‌ നിക്ഷേപകരുടെ ഭാഗത്ത്‌ നിന്ന്‌ ലഭിച്ചത്‌. മൂന്നാം ഘട്ട വില്‍പനയാണ്‌ മാര്‍ച്ച്‌ 15 മുതല്‍ 17 വരെ നടക്കുന്നത്‌. വില്‍പനയിലൂടെ പരമാവധി 2500 കോടി രൂപ സമാഹരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.
2017 ഫെബ്രുവരി 28ലെ കണക്കനുസരിച്ച്‌ നിഫ്‌റ്റി 28.7 ശതമാനം വാര്‍ഷികാദായം നല്‍കിയപ്പോള്‍ പൊതുമേഖലാ ഇ ടി എഫ്‌ നല്‍കിയത്‌ 55.3 ശതമാനം വാര്‍ഷികാദായമാണ്‌ എന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ വളരെ അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണിതെന്ന്‌ ജിയോജിത്‌ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ ലിമിറ്റഡിന്റെ എകസ്‌ിക്യൂട്ടീവ്‌ ഡയറക്ടര്‍ സതീഷ്‌ മേനോന്‍ അറിയിച്ചു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...