Monday, March 13, 2017

നെറ്റ്‌ഫ്‌ളിക്‌സുമായി വിഡിയോകോണ്‍ ഡി2എച്ച്‌ ധാരണയില്‍





വിഡിയോകോണ്‍ ഡി2എച്ച്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ ഹിമാന്‍ഷു പാട്ടീലും നെറ്റ്‌ഫ്‌ളിക്‌സ്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ റീഡ്‌ ഹസ്റ്റിങ്‌സും ധാരണാ പത്രത്തിലൊപ്പിട്ട ശേഷം 

കൊച്ചി : ലോകത്തെ മുന്‍നിര ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ ശൃംഖലയായ നെറ്റ്‌ഫ്‌ളിക്‌സുമായി വിഡിയോകോണ്‍ ഡി2എച്ച്‌ ധാരണയിലെത്തി. ഇതോടെ നെറ്റ്‌ഫിക്‌സ്‌ ശൃംഖലയിലുള്‍പ്പെടുന്ന ചാനലുകളിലെ സിനിമകളടക്കമുള്ള പരിപാടികള്‍ വീക്ഷിക്കാന്‍ വിഡിയോകോണ്‍ ഡി2എച്ച്‌ വരിക്കാര്‍ക്ക്‌ അവസരം ലഭിക്കും. ഇതിന്‌ എച്ച്‌ഡി സ്‌മാര്‍ട്‌ കണക്‌റ്റ്‌ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ സ്വന്തമാക്കിയാല്‍ മാത്രം മതി.

എച്ച്‌ഡി സ്‌മാര്‍ട്‌ സെറ്റ്‌ടോപ്‌ ബോക്‌സിലെ നെറ്റ്‌ഫ്‌ളിക്‌സിന്‌ മാത്രമായുള്ള ആപ്പ്‌ ഉപയോഗിച്ച്‌ നിലവിലുള്ള എതൊരു ടെലിവിഷന്‍ സെറ്റിനേയും സ്‌മാര്‍ട്‌ ടിവിയാക്കി മാറ്റാന്‍ സാധിക്കുന്നു. ഇതില്‍ ഹൈഡഫിനിഷനിലും സ്റ്റാന്‍ഡേര്‍ഡ്‌ ഡെഫിനിഷനിലുമായി 600-ലേറെ ചാനലുകളുണ്ടാവും. ഈ സെറ്റ്‌ ടോപ്‌ ബോക്‌സില്‍ വൈഫൈ ഘടിപ്പിച്ചാല്‍ ഇന്റര്‍നെറ്റ്‌ വഴിയുള്ള എല്ലാ സേവനങ്ങളും ലഭ്യമാകുന്നതാണ്‌. ഇന്റര്‍നെറ്റിനാവശ്യമായ ഏറ്റവും കുറഞ്ഞ വേഗത 2 എംബിപിഎസ്സാണ്‌.

നെറ്റ്‌ഫ്‌ളിക്‌സുമായുള്ള സഹകരണം വിഡിയോകോണ്‍ ഡി2എച്ച്‌ വരിക്കാരെ ടിവി ആസ്വാദനതിന്റെ വിശാലമായ ഒരു ലോകത്തേക്കാണ്‌ നയിക്കുന്നതെന്ന്‌ കമ്പനി എക്‌സിക്യൂട്ടീവ്‌ ഡയറക്‌റ്റര്‍ സൗരഭ്‌ ധൂത്‌ പറഞ്ഞു. നെറ്റ്‌ഫ്‌ളിക്‌സുമായുണ്ടാക്കിയിട്ടുള്ള ധാരണ വിപണിയില്‍ വലിയ മുന്‍തൂക്കമാണ്‌ വിഡിയോകോണ്‍ ഡി2എച്ചിന്‌ ലഭ്യമാക്കുകയെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ഖേര അഭിപ്രായപ്പെട്ടു.

വിഡിയോകോണ്‍ ഡി2എച്ചുമായുണ്ടാക്കിയിട്ടുള്ള സഹകരണം ഇന്ത്യയിലേക്കുള്ള നെറ്റ്‌ഫിക്‌സിന്റെ യാത്ര സുഗമമാക്കിയിരിക്കയാണെന്ന്‌ നെറ്റ്‌ഫ്‌ളിക്‌സ്‌ സഹസ്ഥാപകനും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ റീഡ്‌ ഹസ്റ്റിങ്‌സ്‌ പറഞ്ഞു.




No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...