Monday, March 13, 2017

ജെറ്റ്‌-ഫിജി എയര്‍വേസ്‌ കോഡ്‌ഷെയര്‍ എഗ്രിമെന്റ്‌ ഒപ്പുവച്ചു




കൊച്ചി: ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ്‌ എയര്‍വേസും ഫിജി ദേശീയ എയര്‍ലൈനായ ഫിജി എയര്‍വേസും സഹകരിക്കുന്നു. അതിഥികള്‍ക്ക്‌ രണ്ട്‌ എയര്‍ലൈനുകളിലും ഇന്ത്യയ്‌ക്കും, സിംഗപൂര്‍ വഴി മലേഷ്യയ്‌ക്കും ഇടയില്‍ സൗകര്യപ്രദാമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന കോഡ്‌ഷെയര്‍ പാര്‍ട്ട്‌നര്‍ഷിപ്പാണ്‌ പ്രഖാപിച്ചിട്ടുള്ളത്‌. 
രണ്ടു രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ തമ്മിലുള്ള കോഡ്‌ഷെയര്‍ കരാര്‍ ആദ്യമായിട്ടാണ്‌. രണ്ടു രാജ്യങ്ങളിലേക്കുമുള്ള വളര്‍ന്നു വരുന്ന യാത്രക്കാരുടെ തിരക്കിന്‌ സഹകരണം ആശ്വാസമാകും.
ജെറ്റ്‌ എയര്‍വേസിന്റെ `9ഡബ്ല്യു' എന്ന കോഡ്‌ ഫിജി എയര്‍വേസിന്റെ സിംഗപൂര്‍ വഴി നാഡിയിലേക്കുള്ള ഫ്‌ളൈറ്റുകളില്‍ സ്ഥാപിക്കും. ഫിജി എയര്‍വേസിന്റെ `എഫ്‌ജെ' കോഡ്‌ ജെറ്റ്‌ എയര്‍വേസിന്റെ സിംഗപൂര്‍ വഴി മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹോങ്‌ കോങില്‍ നിന്നും മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള ഫ്‌ളൈറ്റുകളിലും സ്ഥാപിക്കും. എല്ലാ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളും ഏത്‌ യാത്രയ്‌ക്കും ചെക്ക്‌ ഇന്‍ അനുവദിക്കും. ജെറ്റ്‌ പ്രിവിലേജ്‌ അംഗങ്ങള്‍ക്ക്‌ ഫിജി എയര്‍വേസസിന്റെ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാനും ജെപി മൈല്‍സ്‌ വീണ്ടെടുക്കാനും സാധിക്കും.
കോഡ്‌ഷെയര്‍ ബുക്കിങ്‌ മാര്‍ച്ച്‌ ഒമ്പതു മുതല്‍ നിലവില്‍ വരും 
യാത്ര ചെയ്യുന്ന പൊതുജനത്തോടുള്ള ഉത്തരവാദിത്വത്തിന്റെ തെളിവാണ്‌ ഫിജിയുമായുള്ള കോഡ്‌ഷെയര്‍ കരാറെന്നും ഫിജി കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക്‌ കൂടുതല്‍ ഓഫറുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ജെറ്റ്‌ എയര്‍വേസ്‌ ഹോള്‍ ടൈം ഡയറക്‌ടര്‍ ഗൗരങ്‌ ഷെട്ടി പറഞ്ഞു. ഇന്ത്യയിലെയും ഫിജിയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‌ 100ലധികം വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടെന്നും ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു. 
രണ്ട്‌ എയര്‍ലൈനുകള്‍ക്കും നിര്‍ണായകമായൊരു നേട്ടമാണിതെന്നും ഫിജിയില്‍ നിന്നും ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകള്‍, ചികില്‍സ, വിദ്യാഭ്യാസം, കുടുംബ കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണെന്നും കോഡ്‌ഷെയര്‍ കരാര്‍ ഇതിന്‌ ആക്കം കൂട്ടുമെന്നും ഫിജി എയര്‍വേസ്‌ മാനേജിങ്‌ ഡയറക്‌ടറും സിഇഒയുമായ ആന്ദ്രെ വില്‍ജോയെന്‍ പറഞ്ഞു. 
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ കോഡ്‌ഷെയര്‍ എഗ്രിമെന്റ്‌ കരുത്തേകുമെന്ന്‌ ഫിഡി സര്‍ക്കാരിനു വേണ്ടി സംസാരിച്ച അറ്റോര്‍ണി ജനറലും സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ ചുമതലയുമുള്ള അയാസ്‌ സയീദ്‌ ഖയും പറഞ്ഞു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...