Monday, October 10, 2016

തിരുവനന്തപുരം- ബാംഗ്ലൂര്‍ പുതിയ സര്‍വീസ്‌ ഇന്‍ഡിഗോ 47 പുതിയ സര്‍വീസുകള്‍ ആരംഭിക്കും

തിരുവനന്തപുരം- ബാംഗ്ലൂര്‍ പുതിയ സര്‍വീസ്‌
ഇന്‍ഡിഗോ 47
പുതിയ സര്‍വീസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോ ഒക്‌ടോബറില്‍ 47 പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ആഭ്യന്തരമേഖലയിലെ വര്‍ധിച്ചു വരുന്ന യാത്ര ആവശ്യകതകള്‍ കണക്കിലെടുത്താണ്‌ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌.

ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ നാലാമത്തെ നോണ്‍സ്റ്റോപ്പ്‌ സര്‍വീസ്‌ ആരംഭിച്ചു. ബാംഗ്ലൂരില്‍ നിന്ന്‌ രാവിലെ 5.35 ന്‌ പുറപ്പെടുന്ന 6 ഇ 873 വിമാനം രാവിലെ 6.50 ന്‌ തിരുവനന്തപുരത്ത്‌ എത്തും. രാവിലെ 7.20 ന്‌ തിരുവനന്തപുരത്തു നിന്ന്‌ തിരിക്കുന്ന 6 ഇ 874 വിമാനം 8.25 ന്‌ ബാംഗ്ലൂരില്‍ എത്തും.

ഇതോടെ ഇന്ത്യയ്‌ക്ക്‌ അകത്തും വിദേശത്തുമുള്ള 41 ലക്ഷ്യകേന്ദ്രങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം 883 ആയി. കോര്‍പ്പറേറ്റ്‌, ലെഷര്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ ഇന്‍ഡിഗോയെ ആണ്‌. സമയനിഷ്‌ഠയാണ്‌ അതിന്റെ പ്രധാന കാരണം.

കൂടുതല്‍ വിമാന സര്‍വീസുകള്‍ യാത്രക്കാരോടുള്ള പ്രതിബദ്ധതയാണെന്ന്‌ ഇന്‍ഡിഗോ പ്രസിഡന്റും മുഴുവന്‍ സമയ ഡയറക്‌ടറുമായ ആദിത്യഘോഷ്‌ പറഞ്ഞു. യാത്രക്കാരുടെ വിശ്വാസവും ഇന്‍ഡിഗോയുടെ വിശ്വാസ്യതയും ആണ്‌ ഇന്‍ഡിഗോയുടെ വളര്‍ച്ചയ്‌ക്ക്‌ പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 





No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...