Monday, October 10, 2016

ഹോണ്ട മോട്ടോര്‍ സൈക്കിളിന്‌ സെപ്‌റ്റംബറില്‍ റിക്കാര്‍ഡ്‌ വില്‍പ്പന




കൊച്ചി: ചരിത്രത്തില്‍ ആദ്യമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടേഴ്‌സ്‌ ഇന്ത്യയുടെ പ്രതിമാസ വില്‍പ്പന അഞ്ചു ലക്ഷം യൂണിറ്റു കവിഞ്ഞു.
സെപ്‌റ്റംബറില്‍ കയറ്റുമതി ഉള്‍പ്പെടെ 5,69,011 യൂണിറ്റാണ്‌ (മുന്‍വര്‍ഷം സെപ്‌റ്റംബറില്‍ 4,30,724 യൂണിറ്റ്‌) വിറ്റത്‌. ആഭ്യന്തര വിപണിയിലെ വില്‍പ്പന 5,39,662 യൂണിറ്റാണ്‌. മുന്‍വര്‍ഷം സെപ്‌റ്റംബറിലെ 4,11,635 യൂണിറ്റിനേക്കാള്‍ 31 ശതമാനം കൂടുതലാണിത്‌.
ഓഗസ്റ്റിലെ വില്‍പ്പന 4.92 ലക്ഷം യൂണിറ്റായിരുന്നു.
ഹോണ്ടയുടെ ഓട്ടോമാറ്റിക്‌ സ്‌കൂട്ടര്‍ വില്‌പന ആദ്യമായി 3.5 യൂണിറ്റ്‌ കടന്ന്‌ 3,55,655 യൂണിറ്റിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ 2,64,408 യൂണിറ്റനേക്കാള്‍ 35 ശതമാനം വളര്‍ച്ചയാണുണ്ടാത്‌.
മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 25 ശതമാനം വളര്‍ച്ചയോടെ 1,47,227 യൂണിറ്റില്‍നിന്നു 1,84,007 യൂണിറ്റിലെത്തി. 
കമ്പനിയുടെ വിപണി വിഹിതം ഇതോടെ 24 ശതമാനത്തില്‍നിന്നു 27 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തരവിപണി വിഹിതം 27 ശതമാനത്തില്‍നിന്നു 29 ശതമാനത്തിലേക്കും ഉയര്‍ന്നു.
ഹോണ്ടയുടെ കയറ്റുമതിയും റിക്കാര്‍ഡാണ്‌. സെപ്‌റ്റംബറില്‍ 29,349 യൂണിറ്റാണ്‌ വിറ്റത്‌. മുന്‍വര്‍ഷം സെപ്‌റ്റംബറിലിത്‌ 19,089 യൂണിറ്റാണ്‌. വളര്‍ച്ച 54 ശതമാനം.
``ഈ സെപ്‌റ്റംബര്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടത്തിന്റെ വര്‍ഷമാണ്‌. ഏഴാം ശമ്പളകമ്മീഷന്‍, വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പിന്തുണയില്‍ സമ്പദ്‌ഘടനയിലുണ്ടായ ഉണര്‍വ്‌ ടൂവീലര്‍ വ്യവസായത്തിനും കരുത്തു പകര്‍ന്നു. ഉത്സവ സീസണും കൂടിയായ സാഹചര്യത്തില്‍ ബമ്പര്‍ ഒക്‌ടോബര്‍ വില്‍പ്പനയാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.'' ഹോണ്ട മോട്ടോര്‍ സൈക്കിളിന്റെ സെയിന്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേരിയ പറഞ്ഞു.
നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഹോണ്ടയുടെ മൊത്തം വില്‍പ്പന 24 ശതമാനം (ഇരു ചക്രവാഹന വിപണിയുടെ ശരാശരി വളര്‍ച്ച 13 ശതമാനമാണ്‌) വളര്‍ച്ചയോടെ 28,09,878 യൂണിറ്റായി. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 22,72,129 യൂണിറ്റായിരുന്നു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...