Monday, October 10, 2016

ഫോസില്‍ ഗ്രൂപ്പിന്റെ പുതിയ സ്‌മാര്‍ട്ട്‌ വാച്ചുകളും ഫിറ്റ്‌നസ്‌ ട്രാക്കറുകളും വിപണിയില്‍


കൊച്ചി: സാങ്കേതിക വിദ്യയക്കൊപ്പം ഫാഷനും ഒത്തുചേരുന്ന ഒട്ടേറെ പുതിയ ഉത്‌പന്നങ്ങള്‍ ഫോസില്‍ ഗ്രൂപ്പ്‌ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കണക്ടഡ്‌ ആയിരിക്കാന്‍ സഹായിക്കുന്ന സ്‌മാര്‍ട്ട്‌ വാച്ചുകള്‍, ഹൈബ്രിഡ്‌ വാച്ചുകള്‍, ഫിറ്റ്‌നസ്‌ ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള വെയറബിള്‍ ഉത്‌പന്നങ്ങളാണ്‌ ഫോസില്‍ ഗ്രൂപ്പ്‌ വിപണിയിലെത്തിക്കുന്നത്‌.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകവുമായി കണക്ടഡ്‌ ആയിരിക്കാനും കാര്യങ്ങളെക്കുറിച്ച്‌ അറിയാനും സാമൂഹ്യമാധ്യമ ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കാനും ആഗ്രഹിക്കുന്ന പുതിയ തലമുറ യിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ്‌ പുതിയ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കുന്നത്‌. നിലവില്‍ ഇന്ത്യയില്‍ അറുനൂറില്‍പരം കേന്ദ്രങ്ങളില്‍ ഫോസില്‍ ഗ്രൂപ്പിന്റെ വാച്ചുകള്‍ വില്‍പ്പനയ്‌ക്കുണ്ട്‌.
ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേകളും സ്റ്റീല്‍ കേയ്‌സുകളും മാറി മാറി ഉപയോഗിക്കാവുന്ന തരം ലെതര്‍ സ്‌്‌ട്രാപ്പുകളുമുള്ളവയാണ്‌ ഫോസില്‍ ക്യൂ വാന്‍ഡര്‍, ഫോസില്‍ ക്യൂ മാര്‍ഷല്‍ വാച്ചുകള്‍. സൂപ്പര്‍ കണക്ടിവിറ്റിയും ആക്ടിവിറ്റി ട്രാക്കിംഗും വോയിസ്‌ ആക്ടിവേഷനും മാറ്റാവുന്ന ഡിസ്‌പ്ലേയും വയര്‍ലസ്‌ ചാര്‍ജിംഗ്‌, ബ്രാഡ്‌ഷോ അക്‌സസ്‌, ഡൈലന്‍ അക്‌സസ്‌ എന്നിവയുള്ളവയാണ്‌ മൈക്കിള്‍ കോര്‍സ്‌ വാച്ചുകള്‍ക്ക്‌ 25,995 രൂപ മുതല്‍ 29,495 രൂപ വരെയും മിസ്‌ഫിറ്റ്‌ ബ്രാന്‍ഡിനു കീഴിലുള്ള മിസ്‌ഫിറ്റ്‌ ഷൈന്‍ 2, മിസ്‌ഫിറ്റ്‌ റേ എന്നിവയ്‌ക്ക്‌ 7495 രൂപ മുതലാണ്‌ വില.
സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലായ അമേരിക്കന്‍ ശൈലിയിലുള്ള ചാപ്‌സ്‌ ടൈംപീസുകള്‍, ഡാനിഷ്‌ രൂപകല്‍പ്പനയുള്ള സ്‌കാജന്‍ സ്‌മാര്‍ട്ട്‌ വാച്ചുകള്‍ എന്നിവയും ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമായുള്ള എംപോറിയോ അര്‍മാനി ശേഖരം കാഷ്വല്‍ ഉപയോഗത്തിന്‌ ഇണങ്ങുന്ന വാച്ചുകളാണ്‌. 17,495 മുതല്‍ 27,995 രൂപ വരെയാണ്‌ വില. റോസ്‌ഗോള്‍ഡ്‌, ബ്ലാക്ക്‌, ഗണ്‍മെറ്റല്‍, സ്‌റ്റെയിന്‍ലെസ്‌ സ്‌റ്റീല്‍ എന്നിങ്ങനെയുള്ള നിറങ്ങളില്‍ ലഭ്യമാണ്‌. 


No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...